Ind disable
Powered by Blogger.

Friday, October 15, 2010

ബൂലോകത്തിനു സമർപ്പണം

ആഴ്ചപതിപ്പുകള്‍ക്ക് കാത്തിരുന്ന കാലം.എല്ലാ ദിവസവും ജോലി കഴിഞ്ഞ്
വീട്ടിലേക്ക് വരുമ്പോള്‍ കയ്യില്‍ ഏതെങ്കിലും ഒരു പുസ്തകം
ഉണ്ടാകും.അത്രക്കിഷ്ട്ടമാണ് വായിക്കാന്‍.നാലക്ഷരം കുറിച്ചിട്ട ഒരു കഷ്ണം
പേപ്പര്‍ പോലും വെറുതെ കളയാന്‍ തോന്നില്ല.ജീവിത തിരക്കിനിടയില്‍ ഒരു
ചെറിയ അശ്രദ്ധ മൂലം കൈവിട്ടുപോയ ജീവതം പിന്നീട് നാല്
ചുമരുകള്‍ക്കുള്ളില്‍ അടക്കപ്പെട്ടു.അതോടെ വായനയും നഷ്ട്ടമാകുന്ന
അവസ്ഥ.ഒരു ദിവസം പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വന്നപ്പോള്‍ അവരോട് പറഞ്ഞു.
എന്തെങ്കിലും വായിക്കാന്‍ കിട്ടിയെങ്കില്‍ നന്നായിരുന്നു.അപ്പോള്‍ ഒരു
സ്നേഹിതന്‍ പുളിക്കല്‍ വായനശാലയില്‍ ഒരു മെമ്പര്‍ഷിപ്പ് എടുത്ത്
തന്നു.അവന്‍ തന്നെ നാലു പുസ്തകവും എടുത്ത് തന്നു.പിന്നീട് ആരും ഇല്ല
പുസ്തകമെടുക്കാന്‍.വീണ്ടും അവനെതന്നെ വിളിച്ചു ആദ്യം എടുത്ത ബുക്ക്
കൊടുത്ത് വേറെ നാലെണ്ണം എടുത്ത് തന്നു.സാറ ജോസഫിന്റെ മാറ്റാത്തി,"കെ"
കവിതയുടെ അംബ,മൈന ഉമൈബാന്റെ ചന്ദനഗ്രാമം,കാക്കനാടന്റെ പറങ്കിമല,ഇവയെല്ലാം
വായിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ആരെ വിളിക്കണമെന്ന് ഒരു
ഐഡ്യയുമില്ലാതെയിരിക്കുകയായിരുന്നു.അപ്പോഴാണ് മനസില്‍ ഒരു ആശയം
ഉദിക്കുന്നത്. ഈ പുസ്തകത്തകങ്ങള്‍ എഴുതിയവര്‍ക്ക് ഒരോ കത്ത്
എഴുതിയാലെന്താ.....അങ്ങനെ നാല് പേര്‍ക്കും കത്തെഴുതി.പതിമൂന്ന് ദിവസം
കഴിഞ്ഞപ്പോള്‍ ബേഗ്ലൂരില്‍ നിന്നും കെ കവിത യുടെ രണ്ട് ബുക്കുകള്‍
വന്നു.പിന്നേയും രണ്ട് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു .ഹലോ ഇത്
മുസ്തഫയല്ലെ...അതെ മുസ്തഫ തന്നെ....ഞാന്‍ മൈനാ ഉമൈബാന്‍.. നിങ്ങള്‍ അയച്ച
കത്ത് കിട്ടി..ഞാന്‍ രണ്ട് പുസ്തകമാണ് എഴുതിയത് അതില്‍ ഒന്ന് നിങ്ങള്‍
വായിച്ചു മറ്റേതും കുറച്ചു ലേഖനങ്ങളുടെ കോപ്പിയും ഞാന്‍
അയച്ചിട്ടുണ്ട്.പിന്നെ എന്റെ വിവരങ്ങള്‍ എല്ലാം ചോദിച്ചു.ഞാന്‍ എല്ലാം
പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങിനെയാണ്.ഞാന്‍
മുസ്തഫയുടെ കത്ത് ബ്ലോഗില്‍ ഇടട്ടെ എന്ന് ആദ്യം എനിക്കൊന്നും
മനസിലായില്ല.ബ്ലോഗ് എന്ന ഈ ലോകത്തെ പറ്റി കേട്ടിട്ടുപോലും ഇല്ല ഏതായാലും
ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്തു വേണേലും ചെയിതോളുഎന്നുപറഞ്ഞു....അങ്ങനെ മൈന
എന്റെ കത്ത് ബ്ലോഗില്‍ പ്രസിദ്ദീകരിച്ചു. അവിടം മുതല്‍ എനിക്ക്
പുസ്തകങ്ങളുടെ വരവായി.അതിനിടയിലാണ്.ബൂലോക കാരുണ്യത്തിലെ എഴുത്തുകാരായ
നിരക്ഷരന്‍.മാണിക്യം,എന്നിങ്ങനെതുടങ്ങി എനിക്ക് പേര് പോലും
അറിയാത്ത ഒരുപാട് കാരുണ്യനിധികള്‍ എന്നെ
സഹായിക്കാനെത്തി.കയറിക്കിടക്കാന്‍ കൂരപോലുമില്ലാത്ത എനിക്ക് ഇന്ന്
സ്വന്തമെന്ന് പറഞ്ഞു കയറിക്കിടക്കാന്‍ ആറ് സെന്റ് ഭൂമി വാങ്ങി അതില്‍
വീടുണ്ടാക്കി തന്ന് എന്നോട് കാരുണ്യം കാണിച്ച എല്ലാ ബൂലോകര്‍ക്കും മറ്റ്

കാരുണ്യനിധികള്‍ക്കും എന്നെ ഇതു എഴുതാന്‍ സഹായിച്ച മേല്പ്പത്തൂരിനും
സമര്‍പ്പിക്കുന്നു.

31 അഭിപ്രായങ്ങള്‍:

Captain Haddock October 15, 2010 at 10:12 AM  

ഇവിടെ കണ്ടതില്‍ വളരെ സന്തോഷം. ഇടയ്ക് ഇടയ്ക് പോസ്റ്റ്‌ ഇടണം, ട്ടോ.

C.K.Samad October 15, 2010 at 10:26 AM  

ബ്ലോഗിന്റെ ലോകത്തേക്ക് സ്വാഗതം.... എല്ലാ ആശംസകളും നേരുന്നു.....

ജിപ്പൂസ് October 15, 2010 at 10:33 AM  

ബൂലോകത്തേക്ക് സ്വാഗതം പ്രിയ സ്നേഹിതാ.കേട്ടറിഞ്ഞിട്ടുണ്ട് താങ്കളെക്കുറിച്ച്.എഴുത്ത് തുടരുക.ഇനിയും വരാം.പ്രാര്‍ഥനയോടെ ഒരു അനുജന്‍.

sunilfaizal October 15, 2010 at 10:50 AM  

മുസ്തഫക്ക് എല്ലാ ആശംസകളും.. എഴുതുക..

പ്രിയ October 15, 2010 at 12:29 PM  

:)കണ്ടതില് വളരെ സന്തോഷം മുസ്തഫ.

മാണിക്യം October 15, 2010 at 1:42 PM  

Sept 29 നു എന്റെ ബ്ലൊഗില് മുസ്തഫയുടെ കമന്റു വന്നപ്പോള്‍ മുതല്‍ ഞാന്‍ ബ്ലോഗ് വരുന്നത് നോക്കിയിരിക്കുകയായിരുന്നു.. മുസ്തഫ ബൂലോകത്തേയ്ക്ക് കടന്നതില്‍ അതിയായ സന്തോഷം ..
ബ്ലോഗിലെ നേട്ടങ്ങളില്‍ ഒന്നണ് ഇത്തരം സൗഹൃതങ്ങള്‍ ലോകത്തിന്റെ ഏതെങ്കിലും കോണുകളിലിരുന്ന് സ്വന്തമെന്ന പദത്തിനു അര്ഥം കണ്ടെത്തിയത്.. നിരക്ഷരന്റെ വാക്കുകള്‍ കടമെടുക്കട്ടെ
"ഇരുട്ടിലെ തേങ്ങല്‍ കണ്ടപ്പോള്‍ ഭയങ്കര സന്തോഷായി. ഭയങ്കര സന്തോഷം!
ബ്ലോഗുടമ മറ്റാരുമല്ല....മുസ്തഫ, നമ്മടെ സ്വന്തം മുസ്തഫ..... "

അതെ മുസ്തഫ, നമ്മടെ സ്വന്തം മുസ്തഫ..

ബൂലോകത്തേയ്ക്ക് സ്വാഗതം...

മുരളിക... October 15, 2010 at 6:56 PM  

സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ, എല്ലാ ആശംസകളും മുസ്തഫ.

(എന്തിനാണ് മുസ്തഫ ഇരുളില്‍ ഇനിയും തേങ്ങുന്നത്? ഞങ്ങള്‍ എല്ലാവരുമില്ലേ കൂട്ടിനു?)

ജോ l JOE October 15, 2010 at 7:00 PM  

സ്വാഗതം.

WWW.NAMMUDEBOOLOKAM.COM

Manoraj October 15, 2010 at 7:03 PM  

വളരെ സന്തോഷം സുഹൃത്തേ ഇവിടെ കാണുന്നതില്‍. ഇനിയും എഴുതുക. കൂടുതല്‍ പേരിലേക്ക് ഇറങ്ങി ചെല്ലുക. അതിലൂടെ കിട്ടുന്ന ആനന്ദം നിര്‍വചിക്കാനാവാത്തതാവും. എല്ലാവരും കൂടെയുണ്ടാവും. തീര്‍ച്ച.. ആശംസകള്‍

Rare Rose October 15, 2010 at 11:48 PM  

ബൂലോകത്തേക്ക് മനസ്സു നിറഞ്ഞ സ്വാഗതം..
പോസ്റ്റ് വായിച്ചു വളരെ സന്തോഷം തോന്നി.എല്ലാ പ്രാര്‍ത്ഥനകളും.വായനയ്ക്കൊപ്പം ഇടയ്കിവിടെയും എഴുതണംട്ടോ..

സജി October 16, 2010 at 12:00 AM  

Hi mustafa,
Welcome to boolokam!
saji

Anonymous,  October 16, 2010 at 12:35 AM  

മുസ്തഫാ....മുസ്തഫാ...ഡോൺഡ് വറി....മുസ്തഫാ...കാലം നം തോഴൻ മുസ്തഫാ......:)

അതിരുകള്‍/മുസ്തഫ പുളിക്കൽ October 16, 2010 at 4:47 AM  

ഒരു പാട് അലച്ചിലിനൊടുവില്‍ എത്തിപ്പെട്ടതാണ് ഈ ബൂലോക സ്വര്‍ഗ രാജ്യത്ത്.ഗോപുര വാതില്‍ തുറന്ന് അകത്ത് പ്രവേശിക്കാന്‍ മനസിനും ശരീരത്തിനും ഒരു ഭയമുണ്ടായിരുന്നു.പക്ഷെ പ്രവേശിച്ചപ്പോളല്ലെ അറിയുന്നത് ബൂലോകസ്വര്‍ഗ രാജ്യത്ത് അക്ഷരങ്ങളുടെ നിധി മാത്രമല്ല സ്നേഹത്തിന്റെ പാല്‍കുടവും ഉണ്‍ടെന്ന്.ഒരു പാട് ആശയുണ്‍ടായിരുന്നു നിങ്ങളെയെല്ലാവരെയും ഒന്നു കാണണമെന്ന്.പുറം കണ്ണ് കൊണ്‍ട് കണ്‍ടില്ലെങ്കിലും അകകണ്ണ് കൊണ്‍ട് ഇപ്പോള്‍ കാണാന്‍ കഴിഞ്ഞു.സന്തോഷമായി മനസും വയറും ഒരുപോലെ നിറഞ്ഞു.ബൂലോകത്തേക്ക് എന്നെ സ്വാഗതം ചെയ്ത മാണിക്യചേച്ചിക്കും,ക്യാപ്റ്റന്‍ ഹഡോക്കിനും,സമദ് ഇരുമ്പുഴിക്കും,ജിപ്പൂസിനും,സുനില്‍ ഫൈസലിനും,സ്പന്ദനത്തിനും,മുരളികക്കും,ജേ ഐ ജോയിക്കും,മനോരാജ്യത്തിനും,പ്രിയക്കും,രാരീ റോസിനും,അജ്ഞാത്ക്കും,സജിക്കും,വല്യമ്മായിക്കും,എന്റെ ഹ്ര്ദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

ബിന്ദു കെ പി October 16, 2010 at 7:32 AM  

വളരെ സന്തോഷം....ബൂലോകത്തേക്ക് സ്വാഗതം മുസ്തഫാ....

Manju Manoj October 16, 2010 at 2:59 PM  

ഒരു പാട് കേട്ടിട്ടുണ്ട് മുസ്തഫയെ കുറിച്ച്... ഇവിടെ കാണാന്‍ സാധിച്ചതില്‍ സന്തോഷം....

ഹംസ October 16, 2010 at 10:32 PM  

ബൂലോകത്തേക്ക് സ്വാഗതം പറയാന്‍ ഞാന്‍ ആരുമല്ല . എന്‍റെ മനസ്സിലേക്ക് നല്ല ഒരു സുഹൃത്തായി ഞാന്‍ സ്വാഗതം ചെയ്യുന്നു. :)

viveknambiar October 17, 2010 at 1:00 AM  

ഇവടെ കണ്ടതില്‍ സന്തോഷം ...ഒരുപാട് ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു

ഒരു യാത്രികന്‍ October 17, 2010 at 3:37 AM  

ഒരു പാട് സന്തോഷം ഇവിടെ കണ്ടത്തില്‍. വിവരങ്ങളും വിശേഷങ്ങളും കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു.....സസ്നേഹം

ലീല എം ചന്ദ്രന്‍.. October 21, 2010 at 10:19 AM  

ബ്ലോഗിലേയ്ക്കുള്ള ഈ വരവ് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
ഞാന്‍ അറിയാന്‍ വൈകി എന്ന് തോന്നുന്നു.
സാരമില്ല. മനസ്സില്‍ തോന്നുന്നതെല്ലാം കുറിക്കാന്‍ ഒരിടം ആയല്ലോ.
പ്രതീക്ഷകളും നോവുകളും ആഹ്ലാദങ്ങളും നമുക്ക് പങ്കു വയ്ക്കാം.
എല്ലാ നന്മകളും നേരുന്നു.

നിരക്ഷരന്‍ October 21, 2010 at 1:04 PM  

മുസ്തഫാ...
സ്വാഗതം ട്ടാ... :)

അതിരുകള്‍/മുസ്തഫ പുളിക്കൽ October 22, 2010 at 3:02 AM  

ബൂലോകത്തിലേക്ക് സ്വാഗതം ചെയ്ത ബിന്ദു ചേച്ചിയോടും,പാവത്താന്‍ ചേട്ടനോടും,ഹംസക്കയോടും,വിവേക്നമ്പ്യാരോടും,ഒരു യാത്രികനോടും,നിശാസുരഭിയോടും,ലീല ചേച്ചിയോടും,നിരക്ഷരന്‍ ഏട്ടനോടും ഹ്ര് ദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

തെച്ചിക്കോടന്‍ November 8, 2010 at 11:14 PM  

ഒരുപാട് കേട്ടിരുന്നു മുസ്തഫയെ കുറിച്ച്, ഇപ്പോഴാണ് ബ്ലോഗ്‌ കണ്ടത്‌, വളരെ സന്തോഷം.
സ്വാഗതം.

Absar Mohamed : അബസ്വരങ്ങള്‍ July 6, 2011 at 11:23 PM  

ബ്ലോഗിന്റെ ലോകത്തേക്ക് സ്വാഗതം.... ഒപ്പം ആശംസകളും പ്രാര്ത്ഥനകളും...
ഫൈസ് ബുക്കില്‍ കൂടി സജീവമാകാന്‍ ശ്രമിക്കുമല്ലോ...
അബസ്വരങ്ങള്‍.com

ശ്രീജിത് കൊണ്ടോട്ടി. July 6, 2011 at 11:55 PM  

ബൂലോകത്തേക്ക് സ്വാഗതം.നന്മകള്‍ നേരുന്നു...

ആചാര്യന്‍ July 7, 2011 at 1:51 AM  

സ്വാഗതം സുഹുര്‍ത്തെ.....ബൂലോകത്തിലേക്ക്..

Unais Pullarukada July 8, 2011 at 3:23 AM  
This comment has been removed by the author.
Unais Pullarukada July 8, 2011 at 5:59 AM  

"വസന്തം വന്നെത്തി" എഴുത്തിന്റെ ലോകത്തെ പ്രിയപ്പെട്ട കൂടുകരാ നിഗല്ക് ഒരയിരയിരം അഭിനന്തങ്ങള്‍ ...............എഴുതുക ഒരുപാടൊരുപാട്.......ഇ ലോകതിലെക്കായി ..........