ദുരന്തം
എത്രയോ ദുരന്തങ്ങള്‍ കണ്ടു ഞാന്‍
മഹാപ്രപഞ്ചത്തില്‍ മരണത്തിന്‍ മണം പേറി
നാലുകാലില്‍ ഇഴയുന്നു
ചിലര്‍ തപ്പിത്തടയുന്നു അന്ധരായ്
ദുരന്തപ്പൊരുള്‍ തേടി
അലയുന്നു ഏകനായി ഞാന്‍.
മര്‍ത്യന്റെ രക്തം കൊണ്ടു
തിളയ്ക്കുന്ന ഭൂമിയെ
പാപക്കറ കഴുകിക്കളയാന്‍
കലിതുള്ളുന്ന കടല്‍ത്തിരകള്‍.
കോടാനുകോടി മുപ്പത്തിമുക്കോടി
ദൈവങ്ങളേകസ്വരത്തിലരുളി
മത ജാതി ഭേതത്തില്‍ കലഹിക്കല്ലേ..
എന്നിട്ടെന്തു ഫലം ഭൂമിയില്‍
നാലുകാലുള്ള മൃഗങ്ങളില്‍ ചിലര്‍
രണ്ടുകാലില്‍ നിവര്‍ന്നു നിന്നങ്ങനെ
സംഹാരതാണ്ഡവമാടിത്തുടങ്ങി.
എല്ലാം കണ്ടുഞാന്‍ നഗ്ന നേത്രത്താല്‍.
ദുരന്തപ്പൊരുള്‍ തേടിയ ഞാനോ
ജാതി ഭേദത്തില്‍ കലഹിക്കെല്ലെന്നരുളിയ
ദൈവമോ പടു വിഢ്ഡി...?
4 അഭിപ്രായങ്ങള്‍:
മുസ്തഫാ നല്ല ആശയം ..ആത്മാര്‍ഥതയുള്ള വരികള്‍ ..അക്ഷരതെറ്റുകള്‍ ശരിയാക്കൂ ..മര്‍ത്യന്‍ ആണ് ശരി .ഉരഞ്ഞു എന്നത് ഉരച്ചു എന്നെഴുതണം ..അരുളി എന്നായാല്‍ ഭംഗിവരും..
:)
നന്ദിയുണ്ട് രമേഷേട്ടാ തെറ്റുകള്‍ കാണിച്ചു തന്ന് തിരുത്താന്‍ സഹായിച്ചതില്‍
:)
നല്ല ശ്രമം. ഇനിയും നല്ല കവിതകളും, കഥകളും ഒക്കെയായി വരൂ. ആശംസകൾ.
Post a Comment