കൂടുമാറ്റം
അവളെ ഞാന്‍ ആദ്യമയി കാണുന്നത് ഒരു മഴക്കലത്താണ്.ഒരു ചീഞ്ഞുനാറുന്ന വെള്ളക്കെട്ടിനടുത്ത് നിറയെ ചെളിയികുളിച്ചു നില്‍ക്കുന്ന അവളെയാണ് എല്ലാവരുംകൂടി എന്നെ ഏല്പിക്കാന്‍ പോകുന്നത്.അവളെ കണ്ട മാത്രയില്‍ തന്നെ എനിക്കു മനം മടുത്തു.അവളുടെ അടുത്തേക്ക് അടുക്കും തോറും ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെയായി.ഞാന്‍ ബ്രോക്കറോടു പറഞ്ഞു."നമുക്ക് വേറെ നോക്കാം ഇവള്‍ ശരിയാവില്ല" അപ്പോള്‍ ബ്രോക്കര്‍ "സുഖമില്ലാത്ത നിനക്ക് വേറെ എവിടെ കിട്ടാന്‍ ഇതു തന്നെ ഞാന്‍ അവരുടെ കയ്യും കാലും പിടിച്ചിട്ടു കിട്ടിയതാണ്.പുറമേ നോക്കണ്ട ഉള്ള് നല്ല വിശാലമുള്ളവളാണ്.പിന്നെ വൃത്തികേട് അതു നല്ല സോപ്പും പൊടിയോ പനോയിലോ ഇട്ടു കുളിപ്പിച്ചാല്‍ മതി നല്ല സുന്ദരിയാവും.സ്ഥിരമായി കൂടെ കഴിയാനല്ലല്ലോ താല്‍ക്കാലികമല്ലേ...അതിനു ഇവള്‍ തന്നെ ധാരാളം.ഇവള്‍ക്ക് കാശും കുറവാണ്." എന്തു തന്നെ പറഞ്ഞിട്ടും എനിക്ക് അവളെ ഇഷ്ടമാകുന്നില്ല.അവസാനം സുഹൃത്ത് പരഞ്ഞു.നീ തല്‍ക്കാലം എല്ലം സഹിക്ക് വേറെ ഒരുത്തിയെ കണ്ടുപിടിക്കുന്നത് വരെയെങ്കിലും അങ്ങിനെ ഞാന്‍ അവളെ തന്നെ സ്വീകരിക്കേണ്ടി വന്നു.എല്ലരുംകൂടി ഒരു ദിവസം അവളെ കുളിപ്പിച്ച് സുന്ദരിയാക്കി.പച്ച പാവാടയും വെള്ള ബ്ലൗസ്സും ധരിച്ച് അവള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അവളിലേക്ക് പ്രവേശിക്കാന്‍ തിടുക്കം തോന്നി.ഞാന്‍ പുതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.ഇപ്പോള്‍ നല്ല സുഗന്ധമാണുള്ളത്.എനിക്ക് ഒന്നു കിടക്കാന്‍ കൊതിയായി.ഞാന്‍ അവളുടെ ഉള്ളിലേക്ക് വലിഞ്ഞു കേറി.ആ പൂമുഖം എനിക്ക് വല്ലാതങ്ങിഷ്ടപ്പെട്ടു.പിന്നെ നെഞ്ചിലേക്ക് നോക്കിയപ്പോള്‍ ആ ഹ പറയേണ്ട.ആ നെഞ്ചിലെനിക്ക് ഫുട്ബോള്‍ കളിക്കാന്‍ തോന്നി.പതുക്കെ ഞാന്‍ ആ നെഞ്ചിലേക്ക് പ്രവേശിച്ചു.അവള്‍ എതിര്‍പ്പൊന്നും കാണിച്ചില്ല.നല്ല സഹകരണം.അന്നുമുതല്‍ ഞാന്‍ അവളെ എന്റെ ഹൃദയത്തോടു ചേര്‍ത്ത് സ്നേഹിക്കാന്‍ തുടങ്ങി.പക്ഷെ ഈ സ്നേഹം ഇനി അധികം നീട്ടികൊണ്ടു പോകാനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം.ചിലപ്പോള്‍ എനിക്ക് ഇവളോട് ദേഷ്യം തോന്നും കാരണം ഇവളുടെ മുഖവും നെഞ്ചും അല്ലാതെ മറ്റൊന്നും എനിക്ക് കാണിച്ചു തന്നിട്ടില്ല രണ്ട് വര്‍ഷമായി ഞാന്‍ അവളുടെ കൂടെ കഴിയുന്നു.ഒരുപാട് പ്രാവശ്യം ഞാന്‍ തിനിഞ്ഞിറങ്ങിയതാണ് ഒന്നു മുഴുവനും കാണാന്‍.പക്ഷെ അവള്‍ സമ്മതിക്കേണ്ടേ..? ചില ഭാഗങ്ങളില്‍ എനിക്ക് പ്രവെശനം വിലക്കിയിരിക്കുകയാണ്. അതാണ് എനിക്ക് അവളോട് ദേഷ്യം.ഏതായാലും ഇനി അവള്‍ എനിക്ക് ഒന്നും കാണിച്ചുതരേണ്ട.എനിക്കയ് ഒരുവള്‍ എല്ലാം കണിച്ചു തരാനും എന്നെ അവളിലേക്ക് ചേര്‍ക്കാനും തയ്യാറായികൊണ്ടിരിക്കുകയാണ്.അങ്ങനെ ഞാനീ വാടക വീടിനോട് വിടപറഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ നിങ്ങളെല്ലാവരും വരണം മറക്കരുത്.....!!!
25 അഭിപ്രായങ്ങള്‍:
ഓ ..ഇത്രക്കങ്ങു വേണമായിരുന്നോ സസ്പെന്‍സ് ?
വേറെ ഏതാണ്ടൊക്കെ വിചാരിച്ചു പോയി :)
വാടക വീടായിരുന്നോ ഈ അവൾ ?
:)
നല്ല പുതുമയിലാണ് തുടങ്ങിയതും അവസാനിപ്പിച്ചതും..ഇഷ്ടപ്പെട്ടു.
തുടക്കവും, അവസാനവും രസകരായി തോന്നി...നടുക്ക് ഇച്ചിരി പൊരുത്തക്കേടുകള്‍ വന്നില്ലേ എന്നൊരു സംശയം...സത്യം പറയലോ ,അവസാനം എത്താന്‍ തിടുക്കം കൂട്ടി തന്നെ വായിയ്ക്കേണ്ടി വന്നൂ..
രമേശ് ജീ:
സസ്പെന്‍സ് ഒരു ത്രില്ലല്ലേ....നന്നിയുണ്ട്
മൊയ്തീന്‍ ബായ്:
ഈ അവള്‍ വടകവീടാണ്....വേറെ ഒന്നുമല്ല.....നന്ദി
ബെഞ്ചാലി:
സന്തോഷമായിട്ടോ..ഇവിട്ം വന്നതില്‍
മുഹമ്മദ് ക്കാ:
ഒരുപാട് നന്ദിയുണ്ട്
വര്‍ഷിണീ:
തിടുക്കം വേണ്ട...വീടുതാമസം ഞാന്‍ പറയാം വരണംകൊട്ടോ
പഴയവളെ വിട്ട് പുതിയത് തേടി ഓടുകയാണ് അല്ലെ?
നന്നായിരിക്കുന്നു..ആശംസകള്‍
അല്പം അതിരു കടന്ന നര്‍മ്മമാണല്ലോ..
റാംജീ.....അഭിപ്രായത്തിനു നന്ദിയുണ്ട്
മിനി പുതുശ്ശേരി......നന്ദി
മുനീര്‍....അതിരുകടക്കുന്ന ചിന്തയോടെ കണ്ടാല്‍ മാത്രമേ അതിരു കടക്കുകയുള്ളൂ...അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് നന്ദിയുണ്ട്...ഇനിയും വരുമല്ലോ
'പുതിയവള്‍ തയ്യാറായോ?
പുതിയ വീട്ടില്‍ എല്ലാ സന്തോഷവും ഉണ്ടാവട്ടെ.
:) ആശംസകള്‍
ശ്രീ....പുതിയവള്‍ തയ്യാറയി....നന്ദി
മുല്ലേ...ഒരുപാട് നന്ദിയുണ്ട്
പ്രയാണ്‍.....ഇനിയും വരുമല്ലോ...നന്ദിയുണ്ട്
മനുഷ്യനെ മക്കാറാക്കി..!!
“കുടിയിരിപ്പി”നു ആശംസകൾ
നെഞ്ഞ് കാട്ടി കൊതിപ്പിക്കുന്നവളെ/നെ ഒഴിവാക്കുന്നതു തന്നെ നല്ലത്,
ആശംസകൾ
മുസ്തഫാ......
എന്തിക്കയോ കരുതി.
പുതുവീടിനാശംസകള്‍
പള്ളിക്കരയില്‍: നന്ദിയുണ്ട്
nikukechery : ഇനിയും വരണം കെട്ടോ..നന്ദി
കൊട്ടോട്ടിക്കാരന്‍: എവിടെയാ കാണുന്നില്ലല്ലോ
കൂതറ/ഹഷിം: അഭിപ്രായത്തിനു നന്ദി
മുസ്തഫ നിന്നെ വിളിച്ചിട്ടു കിട്ടുന്നില്ല, എന്നെ ഒന്നു വിളിക്കൂ...
ഹും. ഇത് വല്ലാത്ത ചതിയായിപ്പോയി. ആദ്യ വരവ് തന്നെ.
കൊള്ളാം. ഒടുക്കം വരെ സസ്പെന്‍സ് നിലനിര്‍ത്താനായി.
ആശംസകള്‍.
എല്ലാ ആശംസകളും
ഫന : നന്ദി
Sulfi Manalvayal : അഭിപ്രായത്തിനു നന്ദി
മിനിപുതുശ്ശേരി: നന്ദി
ഹ ..ഹ ...ആശയം ഇഷ്ടപ്പെട്ടു....
കഥ ....!!!!!...ആശംസകള്‍....
വായിച്ചു തുടങ്ങിയപ്പോള്‍ വല്ല പശുവിനെയോ മറ്റോ വാങ്ങുന്നതാണെന്ന് തോന്നി..പിന്നെ സോപ്പുപൊടി ഫിനോയില്‍ ,പച്ചപ്പാവാട, വെള്ള ബ്ലൗസ്,,ആകെ കണ്ഫ്യൂഷന്‍,തുടര്‍ന്നാല്‍ തന്നെ കമെന്റ്റ് എഴുതാന്‍ കൊള്ളുന്നതല്ല എന്നൊക്കെ ധരിച്ചു വശായി,ഏതായാലും പുതിയ വീട്ടിലെത്തി.സന്തോഷായി..
വീടിനെയങ്ങ് പെണ്ണാക്കി അല്ലേ..
പുത്തന്‍ വീടിനു ആശംസകള്‍..പ്രാര്‍ഥനകള്‍..
Post a Comment