ഒരു ഫൂള്‍ ഡേ
തമാശകളും പറ്റിക്കലും എല്ലാം ഒരു രസം തന്നെയാണ്.പക്ഷെ അത് എപ്പോള്‍ ആരുടെ അടുത്ത് പ്രയോഗിക്കണം എന്നത് വളരെ ഗൗരവമായി തന്നെ ശ്രദ്ധിക്കണം.അല്ലെങ്കില്‍ ചില താമാശകള്‍ വരുത്തിവെക്കുന്ന വിന വളരെയധികം വലുതായിരിക്കും.ഇന്ന് നമുക്ക് എല്ലാം ആഘോഷങ്ങളാണ്.ഓരോ ദിവസത്തിനും ഓരോ ദിനപ്പേരും അതിനായി നാം കണ്ടെത്തിയിരിക്കുന്നു.മേയ്ദിനം മുതല്‍ ചരമദിനം വരെ.അതില്‍പ്പെട്ട ഒരു ദിനം ഇന്നലെ കഴിഞ്ഞു പോയി.വിഢ്ഡിദിനം.എന്തിനാണ് ഇങ്ങനെയൊരു ദിനം നാം ആഘോഷിക്കുന്നത്..? സത്യത്തില്‍ നാം വിഢ്ഡികളാണോ..?ഏപ്രില്‍ ഒന്ന് നമുക്ക് വിഢ്ഡികളാകുനുള്ള ദിവസമാണോ..?അങ്ങിനെയാണെങ്കില്‍ ഒരു പ്രത്യേക ദിവസമെന്തിന് നമ്മള്‍ എന്നും വിഢ്ഡികളല്ലേ..(ആരും എന്നെ കാല്ലെറിയല്ലേ ഞാനൊന്നു പറഞ്ഞോട്ടെ)ദൈവം നമുക്ക് തന്ന സമ്പത്ത്,സ്വധീനം,സൗന്ദര്യം,ശക്തി,ബുദ്ധി,ഇവയൊക്കെ കണ്ടു നാം അഹങ്കരിക്കുന്നത് തന്നെ ഒരു വിഢ്ഡിത്വമല്ലേ.ഇതൊന്നും ഇല്ലാതാക്കാന്‍ ആ ദൈവത്തിനു ഒരു നിമിഷം പോലും വേണ്ട.അതിനു ഉദാഹരണമായി നാം എന്തെല്ലാം കാണുന്നു.ഈ ഏപ്രില്‍ ഒന്നിനു ഞാന്‍ കണ്ട ഒരു ഏപ്രിഫൂള്‍.ആ ഫൂളാക്കലില്‍ എത്ര പേര്‍ ചിരിച്ചെന്നറിയേണ്ടേ.ഒരു കുടുംബം. അല്ല അനേകം കുടുംബമാണ് പൊട്ടിക്കരഞ്ഞത്.തൊട്ടടുത്ത വീട്ടിലെ കുടുംബനാഥനെ ഫൂളാക്കി എന്നന്നേക്കുമായി ഉറക്കി കിടത്തി.ഇനി ഒരിക്കലും അയാള്‍ വിഢ്ഡിയാവുകയില്ല അതുറപ്പാണ്.ബുദ്ധിയുള്ളവരുടെ ലോകത്ത് വിഢ്ഡിയാക്കപ്പെടുകയില്ലല്ലോ.ഏപ്രില്‍ ഒന്നിനു രാവിലെ വീട്ടിലേക്ക് വന്ന ഫോണില്‍ തന്റെ കാലന്‍ കുടിയിന്നത് പാവം ആ മനുഷ്യന്‍ അറിഞ്ഞില്ല.കല്യാണം കഴിഞ്ഞു ഒരു വര്‍ഷത്തിനിടയില്‍ രണ്ടു പ്രാവശ്യം തെറ്റിപ്പിരിഞ്ഞു വന്ന മകളെ നാട്ടുകാര്‍ ഇടപെട്ട് വീണ്ടും കൂട്ടി യോജിപ്പിച്ചു വിട്ടിട്ട് ഒരാഴ്ച ആവുന്നതേയുള്ളൂ.ആ വീടിന്റെ അയല്പക്കത്തു നിന്നുമാണ് ഫോണ്‍ വരുന്നത്.വിളിച്ചുപറഞ്ഞ കാര്യമോ...നിങ്ങളുടെ മകള്‍ തൂങ്ങി മരിച്ചിരിക്കുന്നു.നെഞ്ചില്‍ ഒരല്പം മെങ്കിലും സ്നേഹമുള്ള മാതാപിതാക്കള്‍ ഈ വാര്‍ത്ത കേട്ടാല്‍ എന്താകും അവസ്ഥ.നെഞ്ചു പൊട്ടി ചത്തു പോകും അല്ലേ.നടന്നതും അതു തന്നെ.വായിലെ വാക്കും കയ്യിലെ കല്ലും വിട്ടു കഴിഞ്ഞാല്‍ ആയുധമാണ്.ഇതു പോലെ എത്ര പേരെ ഫൂളാക്കി കിടത്തിക്കാണും ബുദ്ധിയുള്ളവര്‍ അല്ലെ.തമാശകള്‍ പറയുമ്പോഴും മറ്റുള്ളവരെ ഫൂളാക്കുമ്പോഴും ഒരല്പം ചിന്തിക്കു അത് അവരെ എങ്ങനെ ബാധിക്കുമെന്ന്.
15 അഭിപ്രായങ്ങള്‍:
ഈ വിഷയം എടുത്തിട്ടത് ഉചിതമായി.
അതിര് കടക്കുന്ന തമാശകള്‍ പലപ്പോഴും ചിരിക്ക് പകരം കരച്ചിലാണ് നല്‍കുന്നത്.
മേല്‍ എഴുതിയ സംഭവം പോലെ എന്നന്നേക്കുമുള്ള ഒരു വേദന ഇത്തരം തമാശയില്‍ കൂടി നടന്നാല്‍ അതെങ്ങിനെയാണ് പരിഹരിക്കപ്പെടുക?
ശെരിയാണ്...ഇത്തരം തമാശകള്‍ അതിര് കടക്കുന്നവ തന്നെ...
മകൾ തൂങ്ങിമരിച്ചു എന്ന് രക്ഷിതാക്കളോട് വിളിച്ച് പറയുന്നത് തമാശയുടെ ഗണത്തിൽ പെടുത്തേണ്ടതല്ല.
വളരെ ക്രൂരതയായിപ്പോയി.
വിഡ്ഢിദിനത്തില്‍ ഇത്തരത്തില്‍ തമാശകള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. പറയുന്ന ആള്‍ക്കോ അല്ലെങ്കില്‍ ഇന്ന് വിഡ്ഢിദിനം ആണെന്നോ അറിയുന്ന വ്യക്തികള്‍ക്കല്ലാതെ ഇത് തമാശയാണെന്ന് മനസ്സിലാക്കാന്‍ കാഴിയു എന്ന് പറയുന്നവര്‍ ചിന്തിക്കേണ്ടതാണ്.
ഈ വിഡ്ഢിദിനം കൊണ്ടാടുന്നവര്‍ തന്നെ യദാര്‍ത്ഥ വിഡ്ഢികള്‍.
mayflowers:ഇവിടെ വന്നതില്‍ സന്തോഷിക്കുന്നു..നന്ദി.
Jazmikkutty:അഭിപ്രായത്തിനു നന്ദി.
moideen angadimugar:സന്തോഷം.
പട്ടേപ്പാടം റാംജി:വണക്കം പെരിയവരെ...
~ex-pravasini:സത്യമാണ്...അവര്‍ തന്നെ വിഢ്ഡികള്‍...നന്ദി.
തമാശ എന്തെന്ന് ആളുകള്‍ക്ക് അറിയാന്‍ പറ്റാതായിരിക്കുന്നു !!!
വീണ്ടു വിചാരമില്ലാത്ത വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കുമായി ഉഴിഞ്ഞു വെച്ചിരിയ്ക്കുന്ന ഒരു ദിനം..ഒരു അനാവശ്യ ദിനം അല്ലേ..
രമേശ് അരൂര്‍ : ഇന്ന് എല്ലാം ഒരു തരം അതിരറ്റ തമാശയാണ്. നന്ദി
വര്‍ഷിണി:അതെ എല്ലാവിധ തെമ്മാടിത്തരങ്ങള്‍ക്കും നമ്മള്‍ ഓരോ ദിനം കൊണ്ടാടുന്നു.അഭിപ്രായത്തിനു നന്ദി
നല്ല വിഷയം ..!!
ആശംസകള്‍ ..
nalla chinthakal
പറയുന്ന ആള്‍ക്ക് തമാശയാനെന്കിലും, കേള്‍ക്കുന്ന ആള്‍ക്ക് അങ്ങിനെയാവണം എന്നില്ല. നല്ല പോസ്റ്റ്
നന്നായി പറഞ്ഞു....
നവാസ് കല്ലേരി,അജിത്ത്,സലാം,ഐക്കരപ്പെടിയന്‍,വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കു ഒരുപാട് നന്ദി
ഏപ്രില്‍ ഫൂളിന് ഞാനും കുറെ ആള്‍ക്കാരെ പറ്റിക്കുമായിരുന്നു ,പക്ഷെ ഈ പറഞ്ഞത് വളരെ പ്രസക്തം ...
Post a Comment