Ind disable
Powered by Blogger.

Thursday, November 18, 2010

എന്റെ പ്രണയം

ആര്‍ത്തലച്ചു വരുന്ന തിരമാലകളെ നോക്കിയിരിക്കാന്‍ ആദ്യം കൗതുകമാണ് തോന്നിയത്.പിന്നെ പിന്നെ ഒരുഹരമായി മനസ്സിനു തോന്നിത്തുടങ്ങിയപ്പോള്‍ പല നിര്‍വചനങ്ങളും അതിനു നല്‍കാന്‍ തുടങ്ങി.നഷ്ടപ്പെടാന്‍ അനുവദിക്കാതെ കരയെ തന്നോടു തന്നെ ചേര്‍ത്തുപിടിക്കാന്‍ വ്യാഗ്രതകാട്ടുന്ന തിരകളെ ഒരു ഭ്രാന്തനെ പോലെ തോന്നിച്ചു.

തിരകള്‍ തന്റെ ഭ്രാന്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.നോക്കിയിരുന്ന് സമയം പോയതറിഞ്ഞില്ല.പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങുന്ന സൂര്യന്റെ രക്തശോഭകണ്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.പകല്‍ മുഴുവന്‍ മനുഷ്യന് വെളിച്ചം നല്‍കിയ സൂര്യന്‍ ചന്ദ്രന് വഴിമാറാനെന്നപോലെ പെട്ടെന്നെങ്ങോ താണുപോയി.

ആളുകള്‍ തീരം വിട്ടു പോയിതുടങ്ങുകയാണ്...സംസാരിച്ചും ആസ്വദിച്ചും ക്ഷീണിച്ചവര്‍ പരസ്പ്പരം കൈ കോര്‍ത്തുപിടിച്ചു നടക്കാന്‍ തുടങ്ങി.നേരം ഇരുട്ടുംതോറും കടപ്പുറം ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെയാകാന്‍ തുടങ്ങി.കരയെ കെട്ടിപ്പിടിക്കാന്‍ പറ്റാത്തതിന്റെ അക്ഷമയെന്നോണം തിരകള്‍ കരയിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു.കലിപൂണ്ട പ്രിയതമനെ ആശ്വസിപ്പിക്കാനെന്നോണം ഇളം കാറ്റ് വീശികൊണ്ടിരുന്നു.

ഞാനിനി എങ്ങോട്ടാണ് പോകേണ്ടതെന്ന ചിന്തയാണ് എന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തിയത്.തനിക്കുപോകാന്‍ ഒരിടവും തന്നെകാത്തിരിക്കാന്‍ ആരും ഇല്ലെന്നുള്ള സത്യം അവന്‍ ഒരു നൊമ്പരത്തോടെ ഓര്‍ത്തു.

ഓര്‍മ്മകള്‍ മൂര്‍ച്ചയുള്ള വാള്‍മുനയായി വന്ന് അവന്റെ മനസ്സിനെ മുറിപ്പെടുത്താന്‍ തുടങ്ങി.അവിടെ തനിക്കുണ്ടാക്കിവെച്ച ഭക്ഷണപൊതിയുമായി അമ്മ അവനെ വിളിക്കുന്നുണ്ടായിരുന്നു.കോളേജിലേക്ക് പൊതിച്ചോറുമായി പോകാനുള്ള മടികാരണം അമ്മയുണ്ടാക്കിയ പൊതിച്ചോറിന് ദിവസവും ഓരോ കുറ്റം കണ്ടെത്തി.അഛ്ചന്‍ അതിനൊന്നും പ്രതികരിക്കാറുണ്ടായിരുന്നില്ല.നിശബ്ദം നോക്കുകയും എന്നെ വീക്ഷിക്കുകയും മാത്രം ചെയ്തു.

കോളേജായിരുന്നു എന്റെ സ്വര്‍ഗം.ആ കലാലയവനികളില്‍ സാഫല്യമാകാതെ പോയ ഒരുപാട് പ്രണയങ്ങള്‍ നെടുവീര്‍പ്പിടുന്നുണ്ടാവും.അവിടെത്തെ കല്പടവുകളില്‍ ഒരുപാട് പ്രണയിനികളുടെ കണ്ണുനീര്‍ വീണിട്ടുണ്ടാകും.അറിയാതെയും പറയാതെയും പോയ പ്രണയത്തിന്റെ ആത്മാക്കള്‍ വീര്‍പ്പ്മുട്ടുന്നുണ്ടാവും.........

നിലാവുപെയ്യുന്ന നേരത്ത് രണ്ട് പേരും ഒരുമിച്ചിരുന്നതിന്റെ ഓര്‍മ്മകള്‍ക്ക് മകരമാസ മഞ്ഞിന്റെ കുളിര്‍മ്മയുണ്ട്.ആ മഞ്ഞില്‍ കുളിച്ചതിന്റെ നിര്‍വചിക്കാനാവാത്ത നിര്‍വൃതിയിലായിരുന്നു ഞാനും എന്റെ കലാലയവും.

ഷേക്സ്പിയറുടേയും വെഡ്സ് വെര്‍ത്തിന്റെയും പ്രണയകഥകള്‍ ആലീസ് മേഡം വാചാലയായി പറഞ്ഞു തരുമ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ പ്രണയത്തിന്റെ പുതിയൊരു ലോകം തുറക്കുകയായിരുന്നു.ഇത് കലാലയത്തിലെ ഓരോ പ്രണയത്തേയും ആഴത്തില്‍ സ്വാധീനിച്ചിരുന്നു എന്നു വേണം പറയാന്‍.

അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞു.ഇതിനിടയില്‍ ഞാന്‍ എന്നെ തന്നെ മറക്കുകയായിരുന്നു.അമ്മയുടെ പൊതിച്ചോറ്, അഛ്ചന്‍ എന്നോട് പറയാതെ ഉള്ളില്‍കൊണ്ട് നടന്ന സ്നേഹം അങ്ങനെയെല്ലാം.....

എന്നാണ് അവള്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നതെന്ന് എനിക്കോര്‍മ്മയില്ല.അതുവരെ ഞാനവളോട് സംസാരിച്ചിട്ടില്ല. ഒരു പരിചയപ്പെടലോ ഒരു ചിരിയോ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായിട്ടില്ല.അവളെ കണ്ടത് ഒരു ഉച്ച സമയത്താണ്.നാല് പിരീഡുകള്‍ക്ക് ശേഷം കിട്ടിയ സമയം ഒരു മിനുട്ടുപോലും ഒഴിവാക്കാതെ വാതോരാതെ സംസാരിച്ചിരിക്കുന്നവര്‍ക്കിടയില്‍ നിന്നും അവളെങ്ങനെ എന്റെ ശ്രദ്ധയില്‍ പെട്ടു എന്നും എനിക്കറിയില്ല.അവള്‍ ഒരു പുസ്തകം വായിക്കുകയായിരുന്നു.അതു വായിക്കുകയാണെന്ന് പറയുവാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നില്ല കാരണം. തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാത്ത ഒരു മുഴുകലായിരുന്നു.ഞാന്‍ അവളെ ഒരുപാട് നേരമായി ശ്രദ്ധിക്കുന്നു എന്നു പോലും അവള്‍ അറിയുന്നില്ല എന്നതാണ് സത്യം.

പിന്നീട് ഒരു ദിവസം.ഓര്‍ക്കുമ്പോള്‍ കദനം കണ്ണീരായി പെയ്യുന്നു.കോളേജിലെ ആട്സ് ഡേ.അവള്‍ കവിത രചന മത്സരത്തിനുണ്ടായിരുന്നു.ഞാനും ഒരു രസത്തിനെന്നോണം ചേര്‍ന്നിരുന്നു.മത്സരം കഴിഞ്ഞു പോരുമ്പോള്‍ പോലും അവള്‍ എന്നെ നോക്കിയില്ല.ഒരുദിവസം രാവിലെ ഞങ്ങള്‍ രണ്ട് പേര്‍ മാത്രം ലൈബ്രറി റൂമില്‍ കണ്ടുമുട്ടി അപ്പോള്‍ അവള്‍ എന്നോട് ഒന്നു ചിരിച്ചു.ആ ചിരി ഒരു സ്വപ്നത്തിലെന്നോണം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.ഇതിനിടയില്‍ ഞാന്‍ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ മാത്രമായി.വീട്ടില്‍ നടക്കുന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.അറിയാന്‍ ശ്രമിച്ചില്ലായിരുന്നു എന്നതാണ് സത്യം.

അവളോട് എന്താണ് തനിക്ക് താല്പര്യമെന്നു ചോദിച്ചാല്‍ എന്റെ കയ്യില്‍ നിങ്ങള്‍ക്ക് തരാന്‍ ഉത്തരങ്ങളൊന്നുമില്ല.അവള്‍ സുന്ദരിയായിരുന്നില്ല.നല്ല വസ്ത്രമായിരുന്നില്ല ധരിച്ചത്.എന്നിട്ടും അവളില്‍ ഒരു സൗന്ദര്യമുണ്ടായിരുന്നു.അവളുടെ കണ്ണുകളില്‍ നിറഞ്ഞ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. ആ കലാലയവനിയിലെ സുന്ദരജീവിതം ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഓര്‍മ്മയില്‍ ആരും ആരേയും മറക്കാതിരിക്കാന്‍ ഓട്ടോഗ്രാഫുകള്‍ പരസ്പ്പരം കൈമാറിക്കൊണ്ടിരുന്നു.ഞാനും എഴുതി.ഇതൊരു ഓട്ടോഗ്രാഫല്ല എന്റെ സ്നേഹമാണ്. ഇത് ഇനിയും നീട്ടിവെയ്ക്കാനെനിക്കു ശക്തിയില്ല.ഞാന്‍ എന്റെ മനസ്സ് ആ പേപ്പറിലേക്ക് മഷികൊണ്ട് ചേര്‍ത്തു.....അല്ല രക്തംകൊണ്ട് ചേര്‍ത്തു.ഞാനവളുടെ അടുത്തേക്ക് ചെന്നു.അവള്‍ അന്നു ചിരിച്ചത് എനിക്കോര്‍മ്മയുണ്ട്.ആ ചിരിയാണോ എന്നെ ഇവളോട് അടുപ്പിച്ചത് അതും എനിക്കറിയില്ല.വിറയാര്‍ന്ന കൈകളോടെ ഞാനത് അവളുടെ നേര്‍ക്കു നീട്ടി.അവള്‍ ആശ്ചര്യപ്പെട്ട് എന്നെ നോക്കി.ഇതൊന്നു വായിച്ചു നോക്കണമെന്നു മാത്രം പറഞ്ഞു.ഒരുപാട് പറയണമെന്നുണ്ടായിരുന്നു ഒന്നും പുറത്തേക്ക് വന്നില്ല.അവള്‍ അതുംകൊണ്ട് നടന്നു നീങ്ങി.കണ്ണില്‍ നിന്നും ആ ചിത്രം മറയുന്നത് വരെ ഞാന്‍ അവിടെ നോക്കി നിന്നു.വീട്ടില്‍ എനിക്കു സമാധാനം കിട്ടിയില്ല ചിന്ത മുഴുവന്‍ അവളായിരുന്നു.

കൂട്ടുകാരെല്ലാം പരസ്പ്പരം യാത്ര പറയുകയാണ്.മൂന്നു വര്‍ഷം ഒരുമിച്ചു പഠിച്ചും കളിച്ചും പിണങ്ങിയും ഇണങ്ങിയും.....വയ്യ ഒന്നും ചിന്തിക്കാന്‍ വയ്യ....എല്ലാവരും യാത്ര പറഞ്ഞിറങ്ങി ഇനി ഞാന്‍ മാത്രം ഒരുനിമിഷം കൂടി ഞാനാ കലാലയത്തേ നോക്കി നിന്നു........

ഇതിനിടയില്‍ ഞാന്‍ എഴുതിയ പരീക്ഷ ഞാന്‍ മറന്നു.രണ്ട് വിഷയത്തില്‍ പോയിരിക്കുന്നു.അമ്മുയുടെയും അഛ്ചന്റെയും മുന്നില്‍ ഞാന്‍ ഒന്നുമല്ലാതെയായി.ഇപ്പോള്‍ എല്ലാം മനസ്സിലാവുന്നു.അമ്മയുടെ സ്നേഹം,അഛ്ചന്റെ വാത്സല്യം എല്ലാം....പക്ഷെ ഇതെല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും അവര്‍ എന്നില്‍ നിന്നും അകന്നു പോയി.എനിക്ക് കയ്യും കണ്ണും എത്താത്ത അത്രയും ദൂരത്തേക്ക്.അഛ്ചന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്.
"നിന്നില്‍ ഞങ്ങള്‍ ഒരുപാട് സ്വപ്നം കണ്ടു...നിന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ആശങ്കപെട്ടു...നിന്നെ ഉപദേശിക്കേണ്ട ആവശ്യം ഇല്ലെന്നു തോന്നി...പക്ഷെ ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു ബോധ്യമായി...എങ്കിലും സങ്കടമില്ല....സ്നേഹിക്കാനേ ഞങ്ങള്‍ക്കു കഴിയൂ...വൈകിയിട്ടില്ല ശരിയായ വഴി നിനക്കു മുന്നില്‍ ഉണ്ട്...നീയത് കണ്ടെത്തുക എന്നും വഴികാട്ടികളായി നിന്റെ കൂടെ ഞങ്ങള്‍ ഉണ്ടാവില്ല".

ഇന്ന് അവളെ കുറിച്ച് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു.എന്തിനാണവള്‍ എന്നില്‍ നിന്നും അകന്നത്.എന്റെ നെഞ്ചിലുള്ള സ്നേഹം അവള്‍ക്കുമുന്നില്‍ തുറന്നു കാട്ടന്‍ എന്തു കൊണ്ടാണവള്‍ അവസരം തരാഞ്ഞത്......അതെ..സ്നേഹം മനസ്സിലാക്കാന്‍ നാം പലപ്പോഴും വൈകുന്നു.....നേരം പാതിരാത്രിയായി.ഞാന്‍ പോവുകയാണ് എവിടേക്കെന്നറിയില്ല...ഈ ഭൂമിയില്‍ എല്ലായിടവും എന്റെ കൂടാണ്.ആ കൂട്ടിലെല്ലാം എന്റെ അമ്മ എനിക്കു വേണ്ടി പൊതിച്ചോറുമായി കാത്തിരിക്കുന്നുണ്ടാവും.

Read more...

Tuesday, November 16, 2010

പെരുന്നാള്‍ ആശംസകള്‍

Read more...

Sunday, November 14, 2010

അന്വേഷണം

തിരയുന്നു ഞാന്‍ സ്നേഹത്തെ.
അക്രമത്തിന്‍ ധ്വനികളോടു
ചോദിക്കൂ സ്നേഹമെവിടെ?
സ്നേഹംകൊതിക്കുന്ന മനുഷ്യനില്‍
അക്രമപ്പൂരിത-
ക്കൊടുങ്കാറ്റടിക്കുന്നു.
കാറ്റിന്റെ ശാന്തതയില്‍ തേടുന്നു
പിന്നേയും ഞാന്‍ സ്നേഹത്തെ
അധര്‍മ്മത്തിന്‍ കൈകളില്‍ കുടുങ്ങിയ
പിഞ്ചോമനകള്‍ പാടുന്നുവോ..
കേള്‍ക്കുവാന്‍ കാതുകള്‍ തേടിയപ്പോള്‍
ആയുധ ധ്വനികളിലടഞ്ഞ കര്‍ണ്ണങ്ങള്‍
സ്നേഹത്തെ തേടിയലയുന്ന മനസ്സുകള്‍
കേള്‍ക്കുന്നു മരണത്തിന്‍ ഗര്‍ജ്ജനങ്ങള്‍.
അധര്‍മ്മത്തിന്‍ തേരോട്ടത്തില്‍
ചലനമറ്റുവീഴുന്നു സ്നേഹങ്ങള്‍.
എവിടെ, ഇനി സ്നേഹമെവിടെ?
ശിരസറ്റുവീഴുന്ന മര്‍ത്യനോടു
ചോദിക്കാം സ്നേഹമെവിടെ????

Read more...

Wednesday, November 10, 2010

കൂരിരുട്ട്

നിലയ്ക്കാത്ത വേദനകള്‍
കൂരിരുട്ടിന്‍ മുറിയില്‍ നിന്നു
പൊട്ടിപ്പുറപ്പെട്ടു.
മുറവിളികള്‍,

ദീനരോദനങ്ങള്‍,
പഴിവാക്കുകള്‍,
സഹിക്കവയ്യാതവന്‍ പിടയുന്നു.
ആതുരസേവകന്‍ തന്‍

ദിനചര്യകള്‍ തുടരുന്നു.
പാതിനിലച്ച പ്രാണന്‍
ശേഷിപ്പൂ ജീവിത ഭാരം.
ബന്ധങ്ങള്‍ ബന്ധനങ്ങളാക്കി

ഉറ്റവരോ പൊട്ടിച്ചെറിയുന്നു.
കരള്‍ പിളര്‍ക്കും കാഴ്ചകള്‍
കണ്ണിനിരുള്‍ മൂടുന്നു.
നിസ്സഹായനായ്ഞാന്‍ പിടയുന്നു.

ദുരിതക്കയങ്ങളില്‍
മുങ്ങിത്താഴുന്നവന്‍
ചലനമറ്റെന്നറിയുമ്പോള്‍
വാഴ്ത്തുന്നു അവന്‍ മഹത്വങ്ങള്‍
പാടുന്നു സ്തുതിഗീതങ്ങള്‍.

Read more...

Monday, November 8, 2010

രക്തപുഷ്പം

" ഉമ്മാ....ഉമ്മാ...ദാ ഉപ്പ വന്നു".... വരാന്തയിലിരുന്നു പുസ്തകം വായിച്ചുകൊണ്ടിരുന്ന അരപ്പാവാടക്കാരി വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേക്കോടിപ്പോയി.ഹമീദ്ക്ക കയ്യിലിരുന്ന കുട ഇറയത്തുണ്ടായിരുന്ന കമ്പിയില്‍ തൂക്കിയിട്ടു.പിന്നെ എന്റെ കയ്യിലുള്ള സഞ്ച് വാങ്ങിയിട്ട് മുറ്റത്തു തന്നെ മടിച്ചുനിന്ന എന്നോട് പറഞ്ഞു."വാ...കേറിവാ....അങ്ങോട്ടിരി".ലൈലേ...എടീ ലൈലേ....വരാന്തയിലുണ്ടായിരുന്ന തടിക്കസേരയില്‍ ഇരുന്നൊന്ന് വീശിക്കൊണ്ട് അകത്തേക്ക് നോക്കി വിളിച്ചു.എന്നേ അടുത്ത് കണ്ട കസേര ചൂണ്ടിക്കാണിച്ചു.ഞാന്‍ വരാന്തയുടെ ഒരരികില്‍ നിന്നതേയുള്ളൂ.ആകെ ഒരു സങ്കോചം,ഒരമ്പരപ്പ്.കയ്യിലിരുന്ന എയര്‍ ബാഗ് ഞാന്‍ താഴെ വെച്ചു."എളേമ്മ വെള്ളം കൊണ്ടോരാന്‍ പോയതാ....ഉപ്പാ"....അകത്ത് നിന്നും വേരൊരു കിളി നാദം കേട്ടു."മോളിങ്ങുവന്നേ....ഇതകത്തോട്ട് കൊണ്ട് വെക്ക്."ദാ..വരുന്നുപ്പാ"...വീണ്ടും കിളിനാദം പുറകെ അതിന്‍റെ ഉടമ്മയും വാതില്‍ കടന്നുവന്നു.ഹമീദ്ക്കന്‍റെ കയ്യില്‍ നിന്നും സഞ്ച് വാങ്ങുമ്പോഴായിരുന്നു വരാന്തയിലിരുന്ന എന്നേ കണ്ടത്. കണ്ടപാടെ മുഖത്തൊരമ്പരപ്പും അവിശ്വാസ്യതയും.ചുണ്ടില്‍ എന്‍റെ പേരുച്ചരിച്ചതിന്‍റെ അടയാളവും."അ..ഷ്..റ...ഫ്." എന്‍റെ മനസ്സില്‍ വിസ്മയം.ഒരു നിമിഷം എന്നേ തന്നേ നോക്കി നിന്ന ആ മുഖത്ത് മറ്റെന്തൊക്കെയോ വികാരങ്ങല്‍ പ്രതിഫലിച്ചു.നീ യെന്താടി മിഴിച്ചു നോക്കുന്നത് ഇത് നമ്മുടെ ബാബു (എന്റെ ഓമനപ്പേര്) തന്നെയാ...."മോളെ.എനിക്കറിയാം....മുമ്പ് വന്നപ്പം ഞാന്‍ കണ്ടതാണ്".അവളുടെ പിറകില്‍ നിന്നും സഫിയമോള്‍ പറഞ്ഞു.ങും...".എനിക്കറിയാം"....."മുഖമുയര്‍ത്താതെഅവള്‍" ഫാത്തിമ മറുപടി പറഞ്ഞു.എങ്കീ..."മോളുപോയി കാപ്പിയെടുത്തോണ്ട് വാ"...ബാബുവിനും കൊടുക്ക്.ഇവന്‍ ഇനി പരീക്ഷ കഴിയുന്നത് വരെ ഇവിടെ നിക്കാന്‍ വന്നതാ....ഫാത്തിമ അകതേക്ക് കയറിപ്പോയി.സഫിയ എന്നെ നോക്കി പറഞ്ഞു.ബാബുക്ക ഇന്നാളത്തേതിലും തടിച്ചു..മീശ'ക്കും നല്ല കട്ടിയാ.....അവളെന്നേ അംഗപ്രത്യംഗ വിലയിരുത്തുന്ന പോലെ നോക്കി.ങും...ഇന്‍സ്പക്ടര്‍ ആകാന്‍ നോക്കുന്ന ആളെല്ലേ...മോളെ..വെല്യ മീശ വേണം."എന്നാ...ഞാനീ വേഷമൊക്കേ ഒന്നു മാറട്ടെ...നീ കേറിയിരിക്കെടാ...മോനെ..എടാ...ഇത് നിന്റെ വീടാണെന്ന് തന്നെ വിചാരിച്ചോണം കൊട്ടോ"...എന്നും പറഞ്ഞിട്ട് ഹമീദ്ക്ക അകത്തേക്ക് പോയി. ഞാന്‍ വരാന്തയിലെ കസേരയില്‍ കയറിയിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് കണ്ട അതേ വീടും ചുറ്റുപാടുകളും ഒരു മാറ്റവുമില്ല.അല്ല മാറ്റം വരുത്താനും ഒരു മാര്‍ഗ്ഗം വേണ്ടെ.അതെവിടെ ഒരു പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കിന് ഇതിലും വലിയ മാറ്റം വരുത്താന്‍ കഴിയില്ല. അഞ്ച് വര്‍ഷം മുമ്പ് കണ്ട ഫാത്തിമയല്ല ഇവളിപ്പോള്‍.കവിതകളില്‍ വര്‍ണ്ണിക്കാന്‍ തക്ക ശാലീനയായ ഒരു ഗ്രാമീണ സുന്ദരി.അതൊറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവുന്നത്ര തുള്ളിത്തുളുമ്പുന്ന യൌവ്വനം.തടിച്ചു വിടര്‍ന്ന ചുണ്ടുകള്‍ക്ക് ഇന്നൊരു യുവതിയുടെ മാദകത്വം കൈവന്നിരികൂന്നു.എടുത്തു കുത്തിയ പാവാടയുടെ താഴെകാണുന്ന കണങ്കാലുകളുടെ നിറം അവളുടെ മേനിയുടെ ഒരു സാമ്പിള്‍ മാത്രം.അലസമായി കൊട്ടിവെച്ചിരികുന്ന മുടി ഇവളെന്തുമാത്രം മാറിയിരികുന്നു.പക്ഷെ എന്നോടുള്ള സമീപനം എന്തായിരിക്കും.അതേ പഴയതിന്‍റെ ബാക്കിയാരിക്കുമോ എങ്കില്‍ ഇവിടെ കഴിഞ്ഞുകൂടുന്നത് തന്നെ ഒരു വീര്‍പ്പ് മുട്ടലായിരിക്കും."ബാബുക്കാ.....കാപ്പി....പാലുതീര്‍ന്നുപോയി . ഉപ്പ ഇത്രനേരത്തേ വരൂന്നറിഞ്ഞില്ല".സഫി കട്ടന്‍ കാപ്പി എന്റെ നേരെ നീട്ടികൊണ്ടുപറഞ്ഞു.അതു വാങ്ങി മൊത്തിക്കുടിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു "മോള് ഏതു ക്ലാസ്സിലാണ് പഠിക്കുന്നത്"..."ഞാന്‍ പ്ലസ് വണ്ണില്"‍‍ "ഇത്താത്തയോ" "ഇത്താത്ത ടി.ടി.സി കഴിഞ്ഞു ഇപ്പോള്‍ ബി.എ ക്കു പോകുന്നു ഗവഃ ആട്സ് കോളേജില്"‍ "ഇക്കാക്ക എന്തിനാ ഇവിടെ നിക്കാന്‍ പോകുന്നത്" അങ്ങോട്ട് കടന്ന് വന്ന ഹമീദ്ക്കയാണ് അതിനുത്തരം പറഞ്ഞത്."അതോ ബാബൂന് അവരുടെ നാട്ടീന്ന് കോളേജില്‍ വന്ന് പോകാന്‍ സൗകര്യം കുറവാ...രണ്ട് ബസ്സ് മാറിക്കേറുമ്പം പിന്നെ വായിക്കാന്‍ പോലും സമയം കിട്ടുന്നില്ല" "പരീക്ഷകൊത്തിരി പഠിക്കാന്‍ ഉള്ളതല്ലേ". ഒഴിഞ്ഞ ക്ലാസ്സുമായി സഫി അകത്തു പോയി "നീയാ ബേഗ് എടുത്ത് താല്‍ക്കാലം ചെരുമുറിയില്‍ വെക്ക്." "സൗകര്യമൊക്കെ പിന്നെ ഉണ്ടാക്കാം" "ഫാത്തിമാ....മോളേ ഫാത്തിമാ" "എന്താ ഉപ്പാ" അകത്ത് നിന്നും ഫാത്തിമ വിളികേട്ടു."മോളേ ആ ചെരുമുറിയൊന്ന് വൃത്തിയാക്കിക്കേ" അതിലേ ചാക്കുകളും മറ്റും പുരയുടെ പിറകിലേ വിറക് പുരയില്‍ കൊണ്ട്വെച്ചേക്ക്" "ശരിയുപ്പാ" "ഏയ് അതൊന്നും വേണ്ടാ" "ഞാന്‍ തന്നെ വൃത്തിയാക്കിക്കോളാം" ഞാന്‍ അവളെ വിലക്കി."ങാ ഉള്ള സൗകര്യത്തിലൊക്കെ കഴിഞ്ഞ് കൂട്" "പിന്നെ ചൂടത്ത് യാത്ര ചെയ്തതല്ലേ വേണെങ്കില്‍ തോട്ടില്‍ പോയി ഒന്ന് കുളിച്ചോ" "തോട്ടുവക്കത്തെ കിണറ്റിലേ ഇപ്പോള്‍ വെള്ളമുള്ളൂ" വേനലല്ലേ തോട്ടില്‍ ഇപ്പം ഒന്നു മുങ്ങാം" "കൊറേ കഴിഞ്ഞാല്‍ അതും വറ്റും". ഹമീദാക്ക പുറത്തേക്കിറങ്ങി.ഞാന്‍ ഇടതുവശത്തേ ചെരുമുറിയിലേക്കു കയറി ബാഗ് ഒരു മൂലയില്‍ വെച്ചു.ചെറിയ ഒരു മുറി പുറം തിണ്ണയില്‍ നിന്നാണ് അതിന്‍റെ വാതില്‍.ഒന്നുരണ്ട് ചാക്കു കൊട്ടുകള്‍ അതില്‍ ഉണ്ടായിരുന്നു.അതൊക്കെ ഞാന്‍ എടുത്ത് വീടിന്റെ പുറകിലെ വിറകുപുരയില്‍ വെച്ചു.അപ്പോഴേക്കും ഫാത്തിമ ഒരു ചൂലുമായി വന്നു.എന്നെ കണ്ട് ഒന്ന് ശങ്കിച്ചു നിന്നു.എന്റെ മുഖത്തേക്കവള്‍ നോക്കിയില്ല.ഞാന്‍ മെല്ലെ ഒരരികിലേക്ക് മാറിനിന്നു.അവള്‍ എന്നെ നോക്കാതെ തന്നെ ചുവരിലും ചുറ്റിലും ഉള്ള മാറാല തട്ടിക്കളയാന്‍ തുടങ്ങി. "ആ ചൂലിങ്ങ് തന്നേക്ക്
"ഞാന്‍ ചെയ്തോളാം" ഒന്ന് ചിന്തിച്ചിട്ട് അവള്‍ ചൂല്‍ അവിടെ ചാരിവെച്ചു.പിന്നെ പുറത്തേക്ക് പോവുകയും ചെയ്തു. ഞാന്‍ സമയം കളയാതെ പൊടിയൊക്കെ അടിച്ചുവാരിക്കളഞ്ഞു.ഒരു ചെറിയ കട്ടില്‍ ഉണ്ടായിരുന്നതിന്റെ പ്ലാസ്റ്റിക്ക് കൊട്ടിയത് പലയിടത്തും പൊട്ടിപ്പോയിരുന്നു.ഉപയോഗിക്കാതെ കിടന്ന മുറിയായിരുന്നത്.എന്ന് എനിക്ക് മനസ്സിലായി.ബാഗ് തുറന്ന് തോര്‍ത്തെടുത്ത് കുളിക്കാന്‍ പുറപ്പെട്ടു തോട്ടിലേക്കുള്ള വഴി എനിക്ക് ആദ്യമേ അറിയാമായിരുന്നു.


തോട്ടിലേക്ക് നടക്കുന്ന വഴി ഞാന്‍ ആലോചിച്ചു എന്‍റെ ഒരു ഗതികേട്.അല്ലെങ്കില്‍ വല്ലവരെയും ആശ്രയിക്കേണ്ടി വരുമായിരുന്നോ...?വിധി അപകടരൂപത്തില്‍ എന്‍റെ ഉപ്പയെ തട്ടിയെടുത്തില്ലായിരുന്നെങ്കില്‍,എന്റെ ഉമ്മാക്ക് ആസ്മയും ഷുകറും ഇല്ലായിരുന്നെങ്കില്‍ മൊയ്തീന്‍ എന്ന പോലീസുകാരന്റെ ഈ മകന്,ആലിക്കുട്ടിയെന്ന മീന്‍ കച്ചോടക്കാരന്റെ കൊച്ചുമോന് അവന്റെ ഉപ്പയുടെ ആശയായിരുന്ന പോലീസ് ഇന്‍സ്പക്ടര്‍ എന്ന പദവി നേടിയെടുക്കാന്‍ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു.നാട്ടിലെ പണക്കാരനായ മീന്‍ മൊത്തവ്യാപാരക്കാന്റെ മകളായ നഫീസക്ക് സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചതിന്റെ പേരില്‍ നാട് വിടേണ്ടിവരുമായിരുന്നോ ?...പണക്കാരെല്ലാവരും ക്രൂരന്‍ മാരുംകൂടിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഭാര്യയുടെ വാപ്പാന്റെ കണ്‍ വെട്ടത്തു നിന്നും ഓടിപ്പോന്ന തന്റെ ഉപ്പാക്ക് ഈ ഹമീദ്ക്ക അന്ന് ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു വാടക വീട് തരപ്പെടുത്തിയത് സ്നേഹ ബന്ധത്തിന്റേയും കുറച്ചു കടപ്പാടിന്റേയും പേരിലായിരുന്നു. ഇപ്പോഴിപ്പോഴായി ആ സഹായത്തിന്റെ പേരില്‍ വിധവയായ ഉമ്മക്ക് ഹമീദ്ക്കാന്റെ പേര് ചേര്‍ത്ത് അപവാദം സഹിക്കേണ്ടി വരുന്നു.യൗവ്വനം വിട്ടു പോകാത്ത സ്നേഹിതന്റെ വിധവയെ സഹായിക്കുന്നത് സാധുവായ ഹമീദ്ക്കന്റെ ചെറുപ്പക്കാരിയായ രണ്ടാം ഭാര്യക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.വല്ല നിവ്രത്തിയും ഉണ്ടായിരുന്നെങ്കില്‍ ഉമ്മ മീന്‍ കുട്ട ചുമന്ന് തന്നെ ഹോസ്റ്റലില്‍ അയക്കുമായിരുന്നു.പാവം എന്റെ ഉമ്മ,ഒരു ഗതിയും ഇല്ലാതെ വന്നപ്പോള്‍ ഹമീദ്ക്കയോട് ഒന്നു സൂചിപ്പിച്ചതേയുള്ളൂ.മരുന്ന് വാങ്ങാന്‍ സഹായിക്കുന്നത് കൂടാതെ, മകന് പരീക്ഷക്ക് പഠിച്ചെഴുതുവാന്‍ ഒരു സൗകര്യം എവിടെയെങ്കിലും കോളേജിനടുത്ത് ചെയ്ത് കൊടുക്കണമെന്ന് ഉമ്മ സങ്കോചത്തോടെ പറഞ്ഞു.എന്റെ വീട്ടിലായിക്കോട്ടെയെന്ന് ഹമീദ്ക്ക നിശംസയം പറഞ്ഞപ്പോള്‍ ഉമ്മ ചോദിച്ചു "ലൈലക്കതിഷ്ട്ടമാകുമോ..ആവോ"? " അത് നോക്കിയിട്ട് കാര്യമില്ല" "അവന് കഴിവുണ്ടെങ്കില്‍ അവളേ എങ്ങനെയെങ്കിലും വശത്താക്കി കാര്യം കാണണം.ഒരു മൂന്നാലുമാസത്തേ കാര്യമല്ലേയുള്ളൂ" അതു കേട്ട ഞാന്‍ പറഞ്ഞു "വേണ്ട ഉമ്മാ ഞാന്‍ ഇവിടെ നിന്നും പോയി വന്നു പഠിച്ചോളാം" "എന്റെ മോനേ നല്ല മാര്‍ക്ക് കിട്ടിയില്ലെങ്കില്"‍ "നിന്റെ ഉപ്പ ആശിച്ച ജോലിക്ക് അപേക്ഷ കൊടുക്കാന്‍ പോലും പറ്റില്ലടാ" "നീ സഹിക്ക്" :ലൈല പാവമാണ്.വല്ലതും പറഞ്ഞാലും നീയങ്ങ് കേട്ടില്ലെന്ന് നടിച്ചാല്‍ മതി" "ഇനിയൊന്നും പറയണ്ട ഞാന്‍ വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം വരാം" "ബാബു ഒരുങ്ങിനിന്നോണം". അങ്ങിനെ ഞാന്‍ എന്റെ ഒരു ശത്രുവിന്റെ വീട്ടില്‍ അഭയം തേടിയിരിക്കുന്ന്.ലൈല താത്തക്ക് ഇഷ്ടപ്പെടൂല അതൊറപ്പാണ്.പിന്നെ ഫാത്തിമയുടെ കാര്യം അവളുടെ മനസ്സിലിരിപ്പെന്താണ് ആവോ


അഞ്ച് വര്‍ഷം മുമ്പായിരുന്നു.ഉപ്പയുടെ അപകടത്തിനൊരുരുമാസം മുമ്പ്.ഞങ്ങള്‍ കുടുംബ സമേതം ഹമീദ്ക്കയുടെ വീട്ടിലെത്തിയത്.എത്ര സന്തോഷകരമായ ഒരു ദിവസമായിരുന്നു അത്. ഉപ്പയും ഹമീദ്ക്കയും കൂടി മുറ്റത്തിരുന്ന് തമാശകള്‍ പറഞ്ഞി ചിരിക്കുന്നു.ഞാനും ഫാത്തിമയും കൂടി തൊടിയിലേക്കിറങ്ങി ഹമീദ്ക്കക്ക് അത്യാവശ്യം പറമ്പൊക്കെയുണ്ട് നല്ല വളക്കൂറുള്ള മണ്ണ് നാട്ടില്‍ കാണുന്ന ഒരു വിധം ക്രിഷിയൊക്കെ പറമ്പില്‍ കാണാം.പ്ലാവ്,മാവ്,ചാമ്പ,സപ്പോട്ട ഇങ്ങനെതുടങ്ങി എല്ലാവിധ ഫലവ്രക്ഷങ്ങളുമുണ്ട്.ഫാത്തിമ പറഞ്ഞു "ബാബൂ തൊടിയില്‍ നല്ല കണ്ണിമാങ്ങയുണ്ട് നമുക്ക് എറിഞ്ഞൊടിച്ച് ഉപ്പും കൂട്ടി തിന്നാം". എല്ലാം കരുതിയാണ് ഇറങ്ങിയത്.വാതോരാതെ സംസാരിക്കുന്ന ഒരു കിലുക്കാം പെട്ടിയാണ് ഫാത്തിമ.ഞാനണെങ്കില്‍ കൂട്ടുകാരുമൊത്ത് അല്‍പസ്വല്‍പം കുരുത്തക്കേടുകള്‍ കാണിക്കാന്‍ തുടങ്ങിയ പ്രായം.എന്നാലും മനസ്സിന്റെയുള്ളില്‍ ഫാത്തിമയോട് എനിക്ക് ഒരു പ്രത്യേക കൗതുകം പണ്ടേ തന്നെ ഉടലെടുത്തിരുന്നു.നീണ്ടു പിന്നിയ മുടി കയ്യിലെടുത്ത് അമ്മാനമാടിക്കൊണ്ട് വാതോരാതെ അവള്‍ പറഞ്ഞുകൊണ്ടിരുന്നത് കേള്‍ക്കാനെ അപ്പോള്‍ എനിക്ക് പറ്റുമായിരുന്നൊള്ളൂ.അങ്ങനെ കിലുകിലെ ചിരിച്ചുകൊണ്ട് എന്നേയും കൂട്ടി മാവിന്‍ ചുവട്ടിലേക്ക് പോകുമ്പോഴാണ് പറമ്പിന്റെ അരികില്‍ കുളത്തോട് ചേര്‍ന്ന് ഇലുമ്പിപ്പുളിമരത്തില്‍ മികള്‍ ഭാഗത്ത് മൂന്നാല് മുഴ്ത്ത പുളിക്കുലകള്‍."നോക്ക്യേ ബാബൂ മുട്ടന്‍ പുളി ഇത് പെട്ടെന്ന് വലുതായല്ലോ" അവളുടെ നാവില്‍ വെള്ളമൂറി."വേണോ"? "എന്നാ ഞാന്‍ കേറി പറിച്ചു തരാം" "ഓ,,ഇതിനെനിക്ക് ആരുടേയും സഹായം വേണ്ട" "ഇതു പറിക്കാന്‍ ഞാന്‍ തന്നെ ധാരാളം ബാബു മാങ്ങ എറിഞ്ഞ് തന്നാ മതി" "അയ്യേ പെണ്ണുങ്ങള്‍ മരത്തില്‍ കയറോ"? "എന്താ കേറിയാല്‍ പെണ്ണല്ലാതാകുമോ"? "എനിക്ക് ഇതൊക്കെ ഒരു രസാണ്" "എങ്കീ, "കേറിപ്പറിച്ചോളൂ " അവള്‍ പെട്ടെന്ന് അടുത്തു കിടന്ന വെട്ടിയിട്ട തെങ്ങിന്റെ മടല്‍ എടുത്ത് പുളിമരത്തില്‍ ചാരി.പിന്നെ ലാഘവത്തോടെ മരത്തില്‍ പിടിച്ചു കയറി."അയ്യേ കേറുന്നത് കണ്ടില്ലേ അണ്ണാന്‍ കേറുന്ന പോലെ" "ങാ..കഴിഞ്ഞാഴ്ചേം ഞാന കേറി പറിച്ചത്.അതു മുഴുവനും എളേമ്മ അച്ചാറിടുക്കേം ചെയ്തു".വീമ്പിളക്കികൊണ്ട് അവള്‍ ഒരു കുല പറിച്ചെടുത്ത് താഴെയിടാന്‍ നോക്കിയിട്ട് വേണ്ടെന്ന് വെച്ചു..."താഴെക്കിട്ടോളൂ"...."വേണ്ട വെല്യതാ ചതഞ്ഞുപോകും" "ഒരു കാര്യം ചെയ്യാം ബാബു ചോട്ടീന്ന് കുറച്ചു മാറി നിക്ക്" "എന്തിനാ" ഞാന്‍ ചോദിച്ചു. 'അതു പറയാം മാറിക്കേം"...ഞാന്‍ അനുസരിച്ചു.അല്‍പം ദൂരെ മാറി നിന്നു.വല്ലാത്ത പെണ്ണു തന്നെ ഞാന്‍ മാറിക്കഴിഞ്ഞപ്പോള്‍ അവളുടെ നിറമുള്ള പവാട മുട്ട് വരെ പൊക്കി മടക്കി പിന്നെ അടിപ്പാവാട മടക്കി അരയില്‍ കുത്തി ആണുങ്ങള്‍ മുണ്ട് മടക്കി കുത്തുന്നപോലെ .എന്നിട്ട് പറിച്ച പുളിക്കുലകള്‍ പാവാട മടക്കില്‍ ഇട്ടു.അമ്പടി കള്ളീ....സൂത്രക്കാരി തന്നെ ഫാത്തിമക്ക് ബുദ്ധിയുണ്ടേ...ഞാന്‍ സമ്മതിച്ചിരിക്കുന്നു.പുളിയോട്ടും ചതയുകേമില്ല പാവാടയില്‍ കറ പറ്റുകേമില്ലാ..."മതി ഇനി എറങ്ങിപ്പോര്"...ഞാന്‍ പറഞ്ഞു.എനിക്ക് ഇലുമ്പിപ്പുളി അത്ര ഇഷ്ടമല്ല മാങ്ങ എറിഞ്ഞു തിന്നണം."ങാ...ഇനിയൊള്ളത് വലുതാവട്ടെ അന്നേരം പറിക്കാം" ആത്മഗതത്തോടെ അവള്‍ അല്‍പം താഴേക്കിറങ്ങി. പതുക്കെയിറങ്ങ് ഇല്ലെങ്കില്‍ പാവട ചുരുങ്ങി പുളി താഴേ വീണു പോകും. ഞാന്‍ പിടിക്കാം."വേണ്ട..വേണ്ട...കേറാനറിയാമെങ്കില്‍ ഇറങ്ങാനുമറിയാം കേട്ടോ സാറെ"...എന്റെ സഹായവാക്താനം അവള്‍ നിരസിച്ചു.താഴേക്കിറങ്ങി.ഒരു അഞ്ചടിയോളം ഉയരത്തിലായി "ദേ...ബാബു നോക്കിയേ .....വണ്‍..റ്റൂ...ത്രി"...എന്നു പറഞ്ഞതും അവള്‍ താഴേക്കു ചാടിയതും ഒന്നിച്ചായിരുന്നു.അവള്‍ താഴെ വന്നു നിന്നത് ഒരു വല്ലാത്ത് നിലവിളിയോടെയായിരുന്നു.കൂടാതെ ഒരു വല്ലാത്ത നിലയിലും.ഞാന്‍ പെട്ടെന്ന് പുറം തിരിഞ്ഞു നിന്നു.പാവാട മരക്കൊമ്പില്‍ കുരുങ്ങി നിലം തൊടാത്ത നില്പ്പ്."അയ്യോ ബാബൂ....ഇങ്ങോട്ട് നോക്കല്ലേ.....അയ്യോ എനിക്കു വയ്യേ...എന്റുമ്മാ"...ഞാന്‍ ആകെ മരവിച്ചു നിന്നു പോയി.ഫാത്തിമയുടെ കരച്ചിലാണ് എന്നെ പരിസര ബോധം കിട്ടാന്‍ സഹായിച്ചത്."ഫാത്തിമ...കരയല്ലേ....ഞാന്‍ നിന്റെ ഉപ്പാനെ വിളിച്ചുകൊണ്ട് വരാം"...."അയ്യോ വേണ്ടാ....ബാബൂ നീ ആരേയും വിളിക്കണ്ട"....."പിന്നെ എന്താ ചെയ്യുക"....."നീ മരത്തില്‍ കേറി പാവാടയുടെ കുരുക്ക് അഴിച്ചാമതി".ഞാന്‍ പതുക്കെ മരത്തില്‍ വലിഞ്ഞു കേറി.പാവാട മരത്തില്‍ കൊളുത്തിയ ഭാഗം പതുക്കെ വിടുവിച്ചു കൊടുത്തു.ചക്ക വീഴുമ്പോലെ ഫാത്തിമ താഴെ വീണു.പിന്നെ പുളിയും വേണ്ട..മാങ്ങയും വേണ്ട...ഒറ്റ ഓട്ടമായിരുന്നു.പിന്നെ ഞങ്ങള്‍ പോകുന്നത് വരെ അവളെ കണ്ടില്ല."ഫാത്തിമാ....മോളേ ഫാത്തിമാ".....ഹമീദ്ക്ക വിളിച്ചു."ഫാത്തിമയെന്ത്യേ...ലൈലാ"...."ആ അവളാ അരക്കല്ലിന്റെ ചോട്ടില്‍ ഇരിക്കുന്നുണ്ട്".....എളേമ്മ പറഞ്ഞു."അയ്യോ മോല്‍ക്ക് പിണക്കമാണോ....എങ്കീ ഞങ്ങളു പോകുന്നില്ല...അല്ലേ നീയും കൂടെ അങ്ങോട്ട് പോര്"....ഉപ്പ വിചാരിച്ചത് ഞങ്ങള്‍ പോകുന്ന വിഷമംകൊണ്ട് അവള്‍ മാറിയിരിക്കുകയാണെന്നാണ്.എല്ലാവരും മുറ്റത്തരികില്‍ ചെന്നപ്പോഴേക്കും ഞാന്‍ പുറകോട്ട് വലിഞ്ഞു നിന്നു നോക്കി.അവളെ ഒരു നോക്കു കാണാന്‍.അപ്പോള്‍ ദാ പുറകിലെ വാതില്‍ കടന്നു വരുന്നു."ഫാത്തിമ ഞങ്ങള്‍ പോകുവാണേ.".....ഞാന്‍ വിളിച്ചു പറഞ്ഞു.പെട്ടേന്നവള്‍ ഓടി എന്റെ അടുത്തു വന്നു ചുറ്റും നോക്കി.എന്നിട്ട് ഗദ്ഗദത്തോടെ പറഞ്ഞു."ബാബു ആറോടും പറയല്ലേ"...."ഒന്നു കണ്ടെന്ന് ആരോടും പറയല്ലേ"..."ഇല്ലാ...ഞാന്‍ ആരോടും പറയില്ല"....അപ്പോഴേക്കും അവള്‍ കരഞ്ഞു പോയി."ഇല്ലന്നേ...കരയാതെ...എളേമ്മ കാണും "....."ങും"...അവള്‍ കണ്ണു തുടച്ചു.മതിയെടാ...യാത്ര പറഞ്ഞത്....അവക്കവനെ വെല്യകാര്യാ...ഉപ്പ പറഞ്ഞു കൊണ്ട് ഹമീദ്ക്കയുടെ തോളത്ത് തട്ടി എളേമ്മയും അന്നു ചിരിച്ചു.മുറ്റത്തിന്റെ പടിയിറങ്ങുമ്പോള്‍ അന്ന് വാതില്‍ പടിചാരി നോക്കിനിന്ന ആ വിഷാദ രൂപം കണ്ടു പോയതില്‍ പിന്നെ ഇന്നാണ് ഫാത്തിമയെ കാണുന്നത്.അവള്‍ക്കിപ്പോള്‍ അത് വല്ലതും ഓര്‍മ്മയുണ്ടാകുമോ...എന്നോട് ദേഷ്യമായിരിക്കുമോ.


നനഞ്ഞ തോര്‍ത്ത് കൊണ്ട് തല ഒന്നുകൂടി തുവര്‍ത്തി മുറ്റത്തേക്ക് കയറുമ്പോള്‍ അകത്ത് നിന്നും വാദപ്രതിവാദം കേള്‍ക്കുന്നു.വരാന്തയില്‍സഫി മോള്‍ മാത്രം."ന്നാലും ങ്ങള് എന്ത് വിചാരിച്ചാ...മനുഷ്യാ....ഇവിടെ പ്രായം തികഞ്ഞ രണ്ട് പെണ്‍കുട്ടികളുള്ളത് മറന്നോ..?അവനാണെങ്കീ...ഒരൊത്ത ആണും"....."എടീ അവന്‍ നല്ലവനാ"...ഹമീദ്ക്കാന്റെ സ്വരം....'"ങും....ങും...ഇഷ്ടക്കാരീന്റെ പുന്നാര മോനെല്ലേ....എന്തിനാ കൊറക്കൂന്നേ....മോളെ പിടിച്ചങ്ങ് കെട്ടിച്ചു കൊടുക്ക്".....ഒരു പരോപകാരി"...."വേണ്ടിവന്നാ...ഞാനതും ചെയ്യും....നീ ഞാന്‍ പറയുന്നതങ്ങ് കേട്ടാമതി.ആ ചെറുപ്പക്കാരനിപ്പം വരും....അവന്‍ കേക്കണ്ട"......"ഓ....പിന്നെ....അവന്‍ കേട്ടാ...എനിക്ക് പുല്ലാ"......പിന്നേയും വന്നു...തെറിയുടെ പൂരം....."എന്താച്ചാ...ചെയ്യ്...അവസാനം..മോള് വല്ല ചീത്തപ്പേരും വരുത്തിയാല്"‍.....എളേമ്മയുടെ സ്വരം."ഉമ്മാ.....ബാബുക്ക കുളിച്ചു വന്നു" സഫിയ വിളിച്ചു പറഞ്ഞു.അതോടെ അകത്തു നിന്നുള്ള സംസാരവും നിന്നു.എന്റെ മനസ്സ് വല്ലാതെ കലുഷിതമായി.അവര്‍ പറയുന്നതിലും കാര്യമില്ലേ..അന്യനായ ഞാന്‍ എന്തിന്റെ പേരിലാണ് പ്രായം തികഞ്ഞ പെണ്‍കുട്ടികളുള്ള വീട്ടില്‍...അതു ശരിയല്ല..ഉപ്പയുടെ ആഗ്രഹപ്രകാരം പോലീസില്‍ ചേര്‍ക്കാന്‍ എന്റെ ഉമ്മ കഷ്ടപ്പെട്ട് പുഷ്ട്ടിപ്പെടുത്തിയ ശരീരം.മീന്‍ കുട്ട ചുമന്നും കോഴികളെ വളര്‍ത്തിയും പതിനഞ്ച് സെന്റുള്ള വാടക പുരയിടത്തില്‍ പശുവിനെ വളര്‍ത്തിയും പച്ചക്കറികള്‍ ക്രിഷി ചെയ്തും എന്തിന് അയല്‍ പക്കത്തെ പറമ്പ് പാട്ടത്തിനെടുത്ത് മരച്ചീനി നട്ടും ഉമാ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നത് ഞാന്‍ പഠിച്ച് എന്റെ ഉപ്പയുടെ ആശപോലെ ഒരു ഇന്‍സ്പക്ടറാകാന്‍ വേണ്ടിയാണ്.ആ ഞാന്‍ വല്ല പേര് ദോഷവും വരുത്തിയാല്‍ പഠിപ്പ് മുടങ്ങിയാല്‍.........ഇല്ല അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ല.ചിലപ്പോഴൊക്കെ ഉമ്മ പറയാറുണ്ട് നിന്റെ ഉപ്പയുടെ പെന്‍ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനിത്ര കഷ്ടപ്പെടില്ലായിരുന്നു.ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ച് രണ്ട് പേരും കൂടി ഒതുങ്ങിയേനെ...ഇപ്പം എന്റെ മോന്‍ മിടുക്കനായി.നീ പഠിത്തം ഒരിക്കെലും ഉഴപ്പരുത്.ഉമ്മയേ നീ സങ്കടപ്പെടുത്തരുത്....ഉപ്പയുടെ ആത്മാവിനേയും....അതെല്ലാം ഇന്നു വരെ അനുസരിച്ചു.ഉപ്പയുടെ അപകടമരണത്തിന്റെ ദുരൂഹത മൂലം പെന്‍ഷന്‍ തടഞ്ഞി വെച്ചിക്കയാണ്.കേസിന്റെ പുറകെ പോകാന്‍ നേരമില്ല ഇപ്പോള്‍ വയ്യ....ഒരു വക്കിലിനെ ഏല്‍ പ്പിച്ചിട്ടുണ്ട്.വരുമ്പം വരട്ടെ എന്ന് വിചാരിച്ചു ജീവിക്കുന്നു.ഞാന്‍ നേരെ ചരുമുറിയിലേക്ക് കയറി.മുടിചീകി ഒരു ബനിയനും എടുത്തിട്ട് പുസ്തകമെടുത്ത് നേരെ പറമ്പിലേക്ക് നടന്നു.സ്വസ്ഥമായിട്ട് ഒരിടത്തിരുന്നാല്‍ കുറച്ചു പഠിക്കാം.ആട്ടും തുപ്പും കേള്‍ക്കാന്‍ തയ്യാറായിട്ടു തന്നെയാണ് ഇങ്ങോട്ട് വന്നത്.പക്ഷെ ഫാത്തിമയുടെ അവഗണന തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഇങ്ങോട്ട് വരാന്‍ പുറപ്പെട്ടപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ ഫാത്തിമയെന്ന സുന്ദരികുട്ടിയുടെ സാമീപ്യം കിട്ടുമല്ലോ എന്നൊരാശ്വാസം ഉണ്ടായിരുന്നു.എന്റെ പുറകേ സഫി മോളും ഇറങ്ങിവന്നു.ബാബുക്ക എവിടെ പോകുവാ...സഫിയുടെ ചോദ്യം....പറമ്പിലെവിടെയെങ്കിലും പോയിരുന്നു വായിക്കാന്‍ പോവുകയാണ് മോളെ..
.അതെന്താ..മുറിയിലിരുന്നു പഠിച്ചൂടെ......പഠിക്കാം...ന്നാലും..ഇതാ...സുഖം..എങ്കീ ഞാനും വരാം.....വേണ്ട.. മുറിയിലിരുന്നു പഠിച്ചോളൂ..ഇല്ല ഞാനും വരുവാ....അവിടെയിരുന്നാ ഉപ്പയും ഉമ്മയും കൂടെ എപ്പോഴും ഒച്ചവെച്ചോണ്ടിരിക്കും....ഞാന്‍ മുറ്റത്തു നിന്നും തൊടിയിലേക്കിറങ്ങി.അപ്പോഴാണ് എനിക്ക് ഓര്‍മ്മ വന്നത് ഇലുമ്പിപ്പുളി മരം.ഞാന്‍ നേരെ അങ്ങോട്ട് നടന്നു.മരം കുറച്ചു കൂടി വലുതായി.പക്ഷെ ശിഖരങ്ങള്‍ മുറുച്ചു കളഞ്ഞിരിക്കുന്നു.കുറച്ചു പൊക്കത്തില്‍ മുറിച്ചു കളഞ്ഞ താഴ്തടിയില്‍ നിന്നും മുളച്ചിട്ടുള്ള ശിഖരങ്ങളില്‍ നിറയെ ചുവന്ന പൂക്കളും പച്ച നിറത്തിലുള്ള തുടുത്ത കായ്കളും.ഞാന്‍ നോക്കി നില്‍ക്കുന്നത് കണ്ട സഫി മോള്‍ ചോദിച്ചു...ബാബുക്ക ഇലുമ്പിപ്പുളി തിന്നുമോ..വേണെങ്കില്‍ തല്ലിയിടാം....ദേ...അവിടെ തോട്ടിയിരിപ്പുണ്ട്....വേണ്ടാ....ഇപ്പം ഇതാരാ പറിക്കല്...ഞാന്‍ ചോദിച്ചു. പണ്ടൊക്കെ ഇത്താത്ത കേറി പറിക്കുമായിരുന്നു......ഒരിക്കെല്‍ ഇത്താത്ത....വീണു പോയി..അതീ പിന്നെ കേറലില്ലാ....ഞങ്ങളു തോട്ടി കൊണ്ട് പറിക്കും കുളവക്കത്തുള്ള ഒരു തെങ്ങിന്‍ ചുവട്ടില്‍ കുളത്തിലേക്ക് കാലും തൂക്കിയിട്ടിരുന്നു പഠിക്കാന്‍ തുടങ്ങി.നല്ല അന്തരീക്ഷം തണുപ്പുള്ള കാറ്റ് എന്തുകൊണ്ടും പഠിക്കാന്‍ പറ്റിയ സ്ഥലം.ഒരു ശല്യവുമില്ല.പിന്നേയ്...ഇക്കനെ പറ്റി എന്റെ ഉപ്പ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്....എന്താ കേട്ടത്.....ഇക്ക പഠിക്കാന്‍ നല്ല മിടുക്കനാ....പരീക്ഷക്ക് നല്ല മാര്‍ക്കുണ്ടായിരുന്ന്....നല്ല സ്വഭാവാണ്.....നാലാളിന്റെ പണിയെടുക്കും....എന്നൊക്കെ....ങും....പക്ഷെ ഉമ്മക്കത്ര ഇഷ്ടമൊന്നും ഇല്ല.....ഞാന്‍ പറഞ്ഞെന്ന് പറയല്ലേ.....ഉമ്മയെന്താ പറയുന്നേ.....ഇക്കന്റെ ഉമ്മ എന്‍റെ ഉപ്പയുടെ കൂട്ടുകാരിയാ...പിന്നെ അതും ഇതും ഒക്കെ പറയും...എനിക്ക് ഭയങ്കര വെറുപ്പാണ് അതൊക്കെ കേള്‍ക്കുമ്പം.ഉമ്മ അങ്ങനെയൊക്കെ പറയെട്ടെ മോലെ.....ഇത്താത്ത എന്തു പറയുന്നു...ഒന്നും മിണ്ടൂലാ...എളേമ്മയാതുകൊണ്ടായിരിക്കും (ഉപ്പയുടെ രണ്ടാം ഭാര്യ)മിണ്ടിയാലും ഇല്ലെങ്കിലും ചീത്ത പറയും...എനിക്കറിയില്ല ഈ ഉമ്മയുടെ ഒരു സ്വഭാവം ഉപ്പയാതുകൊണ്ടാണ്....വല്ലിയുപ്പയുടെ സ്വഭാവണെങ്കില്‍...പണ്ടേ ഉമ്മ തല്ല് കൊണ്ട് ചത്തേനെ.അപ്പോള്‍ എളേമ്മയുടെ സ്വരം കേട്ടു.സഫിയാ...എടി സഫിയാ...എന്തേയ്മ്മാ...നീയെവിടേടീ....ഞാനിതാ തൊടിയില്....നീ അവിടെ എന്തെടുക്ക്വ....ഞാങ്ങള്‍ ഇവിടെയിരുന്നു പഠിക്കാണ്....ങേ....തൊടിയിലോ...ഈ ഇരുട്ടത്ത്.....എളേമ്മ ചാടിയിറങ്ങി വന്നു....ഞങ്ങളെ നേരെ മാറിമാറി നോക്കി.എഴുന്നേറ്റു വാടീ....വേറെയെവിടേയും കണ്ടില്ലേ തൊറന്ന് വെച്ചോണ്ടിരിക്കാന്.വന്നുകേറീല്യാ...അതിനുമുമ്പേ തന്നേ കുട്ടികളെ..........ഞാനൊന്നും പറയുന്നില്ല.....അതെങ്ങനേ....തന്തയുടെ സ്വഭാവമല്ലേ.....വിത്ത് ഗുണം പത്ത് ഗുണം.വാടിയിവിടെ...വീട്ടിലിരുന്ന് പഠിച്ചാമതി...പറഞ്ഞുകൊണ്ട് എളേമ്മ സഫിയയെ പിടിച്ചു കൊണ്ട് പോയി....പോകുന്നവഴി സഫി എന്നേ തിരിഞ്ഞ് നോക്കി രണ്ട് കണ്ണും അടച്ചു കാണിച്ചു 'ഒന്നുമില്ലെന്നര്‍ത്ഥത്തില്‍"......എളേമ്മയുടെ തുള്ളല്‍ കണ്ടപ്പോള്‍ ഇവര്‍ മനുഷ്യ സ്ത്രീയോ അതോ വല്ല മൃഗമോ എന്ന് പോലും തോന്നിപ്പോയി.ആരോടൊക്കെയോ പകയുള്ളത് പോലെ.ഒന്ന് എന്റെ ഉമ്മയോട് തന്നെ.പിന്നെ ഫാത്തിമയോടും അത്ര ഇഷ്ടം കാണില്ല.കാരണം താന്‍ പ്രസവിച്ച മകളല്ലല്ലോ.....ഭര്‍ത്താവിന്റെ ആദ്യത്തെ വിത്തെല്ലെ...അതും നൊന്തു പെറ്റ മകളേ കാള്‍ കാണാന്‍ സുന്ദരിയും കൂടി ആയാല്‍..പിന്നെ പറയണോ പൂരം.പിന്നേയും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഇവരെ അലട്ടുന്നുണ്ട്.ആ...എനിക്കെന്ത് പാട് വന്ന കാര്യം നേടി തിരിച്ചു പോകണം അത്ര തന്നെ.ഇരുട്ടില്‍ അക്ഷരങ്ങള്‍ വ്യക്തമാകുന്നില്ല എന്നായപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു.വീടിന്റെ നടുതളത്തിലിരുന്നു ഫാത്തിമയും സഫിയും കൂടി കുര്‍ ആന്‍ വായിക്കുണ്ട്.എന്നെ കണ്ട്പ്പോള്‍ സഫി വായന നിര്‍ത്തി.ഫാത്തിമ എന്നെ ശ്രദ്ധിക്കാതെ വായന തുടര്‍ന്നു.പിന്നെ സഫിയുടെ ചുമലില്‍ തട്ടി അപ്പോള്‍ അവള്‍ വീണ്ടും വായന തുടങ്ങി.ലൈറ്റിന്റെ പ്രകാശത്തില്‍ ഫാത്തിമയുടെ സൗന്ദര്യം ഇരട്ടിയായി ജ്വലിച്ചു നില്‍ക്കുന്നത് പോലെ തോന്നി.കുളിച്ചു വിതിര്‍ത്തിട്ടിരിക്കുന്ന മുടി,അലസമായി തോളത്തിട്ടിരിക്കുന്ന തട്ടം ,വശങ്ങള്‍ ചുവന്നു തുടുത്ത മുഖം,കാതിലേ ചെറിയ കമ്മലിന്റെ കല്ലുകള്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ മിന്നുന്നു.ചമ്മ്രം പടിയിട്ടിരിക്കുന്ന ഫാത്തിമയെ കണ്ടാല്‍ കേരളീയ വനിതയുടെ ഉത്തമ സൗന്ദര്യം.സത്യത്തില്‍ എനിക്ക് കൊതി തോന്നി.ഉള്ളില്‍ സ്നേഹവും.പക്ഷെ ഞാനാര്...വേണ്ട....കൂടുതല്‍ സ്വപ്നം കാണണ്ട.എങ്കിലും കാണാനുള്ള കൊതികൊണ്ട് കുറച്ചു നേരം ഞാന്‍ അവിടെ തന്നെ നോക്കി നിന്നു.അപ്പോള്‍ ഉപ്പയുടെ രൂപം എന്റെ മനസ്സിലേക്ക് കടന്നു വന്നു പറയുന്നത് പോലെ.മനസ്സിനെ നിയന്ത്രിക്കൂ....ഞാന്‍ നേരെ ചരുമുറിയിലേക്ക് കയറി ലൈറ്റിട്ടു.മങ്ങിയ വെളിച്ചം ശക്തി കുറഞ്ഞ ബള്‍ബ്. പുസ്തകം കയ്യിലെടുത്തെങ്കിലും ഫാത്തിമയുടെ കുര്‍ ആന്‍ പാരായണം കാതിലേക്ക് അരിച്ചരിച്ചു കേറുന്നു.ഏകഗ്രത കിട്ടുന്നില്ല.ഇനി അവരുടെ വായന കഴിഞ്ഞിട്ട് വായിക്കാം.എളേമ്മ അടുക്കളയിലായിരിക്കും ഹമീദ്ക്കയെ കാണുന്നുമില്ല.ഞാന്‍ കട്ടിലില്‍ കിടന്നു വായിച്ചതുകൊണ്ടാവാം ഒരു ക്ഷീണം പോലെ ഒന്നു മയങ്ങിപ്പോയി.

ബാബുക്കാ......ചോറ്ന്നാന്‍ വാ....സഫിയുടെ ശബ്ദം എന്നെ മയക്കത്തില്‍ നിന്നുണര്‍ത്തി.ങേ.....നേരം രാത്രിയായി.....ചോറ്ന്നാന്‍ വിളിക്കുന്നു.....വാ...ഇന്ന് എനിക്ക് ഒന്നും വേണ്ട....നിങ്ങള്‍ കഴിച്ചോളൂ...ഉപ്പാ....ബാബുക്കക്ക് ഒന്നും വേണ്ടാന്ന്....ങേ....മോളിങ്ങ് പോര്...ഹമീദ്ക്കയുടെ സ്വരം.സത്യമായിരുന്നു പോരുന്ന വഴിക്ക് ടൗണില്‍ നിന്നും കഴിച്ച ചായയും പരിപ്പ് വടയും പഴം പൊരിയും ഇന്നത്തേക്ക് വയറിന് ധാരാളമായിരുന്നു.ഞാന്‍ വീണ്ടും ഒരു പുസ്തകമെടുത്ത് കിടന്നുകൊണ്ട് വായിക്കാന്‍ തുടങ്ങി. ഒരു ചെറിയ മേശ കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോയി.ഒരു തടിക്കസേരയുണ്ട്.കുറച്ച് കഴിഞ്ഞപ്പോള്‍ ഹമീദ്ക്ക കൈ തുടച്ചു കൊണ്ട് മുറിയിലേക്ക് കടന്നു വന്നു.ഞാനെഴുന്നേറ്റു.ഇരിക്ക് പിന്നെ നീയെന്താ കഴിക്കാന്‍ വരാഞ്ഞത്......എനിക്ക് വിശപ്പ് ഇല്ലായിരുന്നു അതുകൊണ്ടാ... ബാബുമോനെ....അവള് വെറുതെ പറയ്യെ ഉള്ളൂ...പാവമാണ് മനസ്സിലൊന്നും ഉണ്ടാകില്ല....പെണ്‍കുട്ടികളുള്ള വീടെല്ലേ പേടിയും കാണും....എനിക്ക് നിന്നേ അറിയാവുന്നത്കൊണ്ടല്ലേ...ഇങ്ങോട്ട് കൂട്ടിയത്....നീയതിന്ന് പട്ടിണി കിടക്കണോ..?.കഴീന്നതും ആരേയും ബുദ്ധിമുട്ടിക്കാതെ നോക്കണമെന്നുള്ളതുകൊണ്ടാ ഹമീദ്ക്കാ....എന്നാലും ഇന്ന് സത്യായിട്ടും വിശക്കുന്നില്ല.എങ്കീ നിന്റിഷ്ടം...പഠിക്കാന്‍ മറക്കണ്ട...നിന്റുമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്...എപ്പോഴും ഓര്‍മ്മിപ്പിക്കാന്‍.ഹമീദ്ക്ക പുറത്തേക്കിറങ്ങി.അതുവരെ വാതിക്കല്‍ നിന്ന ഫാത്തിമ ഒരു ചുരുട്ടിയ പായയും തലയിണയും തന്നിട്ട് കെടക്കയൊന്നും ഇല്ല .....ഓ..കെടക്കയൊന്നും വേണ്ട ഇത് തന്നെ ധാരാളം....അതു കേട്ടതും തിരിഞ്ഞു നോക്കാതെ അവള്‍ നടന്നു.താങ്ക്സ്...പിന്നേയ്...അവള്‍ തിരിഞ്ഞ് നിന്നു....ബുദ്ധിമുട്ടാവില്ലെങ്കില്‍ ഒരു ജെഗ്ഗോ പാത്രോ കിട്ടിയാല്‍ കറച്ച് വെള്ളം എടുക്കാനാണ്...ഞാനത് പറഞ്ഞത് ഒരു സങ്കോചത്തോടെയാണ്.ഓര്‍ത്തിരുന്നെങ്കില്‍ വീട്ടില്‍ നിന്നും എടുക്കാമായിരുന്നു.ഒന്നും മിണ്ടാതെ അവള്‍ പോയി.ഇഷ്ടപ്പെട്ടില്ലായിരിക്കും വല്ലവനും വേണ്ടി വിടുതിവേല ചെയ്യാന്‍ മടികാണും.ങാ....അല്‍പം കഴിഞ്ഞാല്‍ നിലാവുതിക്കും അപ്പോള്‍ വേണമെങ്കില്‍ കിണറ്റുകരയില്‍ പോയി കുടിക്കാവുന്നതേയുള്ളൂ.ഇപ്പോള്‍ ഈ വീട്ടില്‍ കുറച്ചെങ്കിലും സ്നേഹമുള്ളത് ഹമീദ്ക്കക്കും സഫിമോള്‍ക്കും മാത്രമാണ്.ങാ..രണ്ട് പേരെങ്കിലും ഉണ്ടല്ലോ ആശ്വാസം.അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ജെഗ്ഗും താങ്ങിപ്പിടിച്ച് സഫി ചെരുമുറിയിലേക്ക് വന്നു.അയ്യോ... നിയെന്തിനാ മോളെ ഇതും താങ്ങി വന്നത്.....ഇതാത്ത തന്നയച്ചതാണ്.ചോറ് തിന്നാതെ വെള്ളം കുടിച്ച് വയറ് നിറച്ചോട്ടെ എന്നും പറഞ്ഞു.ഗുഡ്നൈറ്റ്.ഇക്കാ.....ങാ...ഗുഡ്നൈറ്റ്.ഞാന്‍ വാതില്‍ ചാരി പായ കുടഞ്ഞ് വിരിച്ച് നിറം മങ്ങിയതാണെങ്കിലും അലക്കിയ ഉറയിട്ട തലയിണ പഞ്ഞിയൊക്കെ കട്ടിപിടിച്ചിരിക്കുന്നു.വീട്ടില്‍ ഉമ്മ ഉപയോഗിക്കുന്ന തലയിണ പോലെയുണ്ട്.ഏതായാലും ഇവര്‍ ഇത്രയൊക്കെ തന്നല്ലോ..കൊടക്കെയേക്കാള്‍ നല്ലത് ഈ തണുത്ത പായ തന്നെ.ചൂടിനൊരാശ്വാസം കിട്ടുമല്ലോ.ഉഅറങ്ങാതെ കിടന്നപ്പോള്‍ അറിയാതെ ഉമ്മയെ ഓര്‍ത്തുപോയി.ഇപ്പോള്‍ ഉമ്മ എന്തു ചെയ്യുകയായിരിക്കും ഇന്നും ചൂട് കട്ടന്‍ കാപ്പി ഉണ്ടാക്കുന്നുണ്ടാവുമോ..പുസ്തകത്തിലേക്ക് തല താഴ്ത്തി മയങ്ങുന്ന എന്നെ തട്ടിയുണര്‍ത്തി കാപ്പി തരേണ്ടതല്ലേ ...പാവം എന്റെ ഉമ്മ.ഞാന്‍ പതുക്കെ മയക്കത്തിലേക്ക് വീണുപോയി.

പിറ്റേന്ന് വെളുപ്പിനു തന്നെ ഞാനുണര്‍ന്നു മുഖമൊന്നു കഴുകാന്‍ വേണ്ടി അടുക്കള ഭാഗത്തേക്ക് ചെന്നു.അടുക്കളയില്‍ ലൈറ്റുണ്ട്. എനിക്ക് മുമ്പേ തന്നെ പെണ്ണുങ്ങള്‍ എല്ലാവരും ഉണര്‍ന്നിരിക്കുന്നു.അടുക്കള മുറ്റത്ത് ഒരു മണ്‍കലം ഇരിപ്പുണ്ട് അതില് നോക്കിയപ്പോള്‍ കഷ്ടിച്ച് കുറച്ചു വെള്ളം മാത്രമേയുള്ളൂ.അടുത്ത് തന്നെ ഒരു കറുത്ത ടാര്‍വീപ്പ ഇരിക്കുന്നു.ഞാന്‍ അതൊന്നു തുറന്ന് നോക്കി അതിലും വെള്ളം ഇല്ല.ഞാന്‍ ബ്രഷില്‍ പേസ്റ്റ് തേച്ച് അടുക്കള തിണ്ണയില്‍ നിന്നും രണ്ട് അലൂമിനിയത്തിന്റെ കുടങ്ങളെടുത്ത് കിണറിനടുതേക്ക് പോയി.കിണറ്റില്‍ നിന്നും വെള്ളം കോരി മുഖം കഴുകി തോട്ടിന്‍ കരയിലെ കുറ്റിക്കാട്ടില്‍ കര്‍മ്മങ്ങള്‍ കഴിച്ച് തോട്ടില്‍ നിന്ന് ഒരു കുളിയും പാസാക്കി.രണ്ട് കുടത്തിലും വെള്ളം നിറച്ച് ഒന്ന് തോളിലും മറ്റൊന്ന് കയ്യിലും കൊണ്ട് പോയി.മൂന്നാല് പ്രാവശ്യം കൊണ്ട് ടാര്‍വീപ്പ നിറഞ്ഞു.പിന്നെ രണ്ട് കുടത്തിലുകൂടി നിറച്ചു വെക്കാമെന്നു കരുതി.വെള്ളം നിറച്ചു വരുമ്പോള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്ന എളേമ്മ തൊട്ടരികില്‍ പല്ലു തേച്ചു കൊണ്ട് ഹമീദ്ക്ക വരാന്തയില്‍ സഫിയ മോള്‍ എല്ലാവരുടേയും മുഖത്ത് അമ്പരപ്പിന്‍റെ ഭാവം.എന്തിനാ ബാബു രാവിലെ തന്നെ നീ ഈ വെള്ളം കോരിയത്...ഇവിടെന്താ കല്യാണം വല്ലതും ഉണ്ടോ..?ഹമീദ്ക്ക ചോദിച്ചു.ഞാന്‍ നോക്കിയപ്പം പാത്രത്തില്‍ ഒട്ടും വെള്ളം ഇല്ലായിരുന്നു.വെള്ളം എല്ലാര്‍ക്കും വേണ്ടേ ഞാന്‍ ഭവ്യതയോടെ പറഞ്ഞു.ഇവിടെ പെണ്ണുങ്ങള് കൊണ്ട് വന്നോളുമല്ലോ...നിന്റെ ഉമ്മയെങ്ങാനും അറിഞ്ഞാല്‍.....ഓ...ഇത് ഞാന്‍ വ്യായാമം ചെയ്തതാണ് ഹമീദ്ക്കാ...അല്ലെങ്കിലും വീട്ടിലെ ജേലിയൊക്കെ ഞാനാ ചെയ്യുന്നത്.ങും മതി ചൊമന്നോണ്ട് നിന്നത് പോയി ഒഴിക്ക്.വൈകുന്നേരം വ്യായാമത്തിനു പകരം വെറകൊണ്ടേ വെട്ടിത്തരാം.എനിക്കിഷ്ടപ്പെട്ട പണിയാ... നീയെന്താ ഇവിടെ വെള്ളം കോരാനും വെറക് വെട്ടാനുമാണോ വന്നത്.പോയിരുന്ന് പഠിക്കാന്‍ നോക്ക്....സാരമില്ല ഹമീദ്ക്ക എന്നേക്കൊണ്ട് ആകാവുന്ന സഹായം അത്രേയുള്ളൂ...ഞാന്‍ എന്റെ മുറിയിലേക്ക് പോയി. രാവിലെ പൂള പുഴുങ്ങിയതും കാന്താരി മുളക് ചമന്തിയുമായിരുന്നു എന്റെ പ്രിയപ്പെട്ട ഭക്ഷണം ഹമീദ്ക്കാക്ക് കഞ്ഞിയാണ്.കപ്പ കഴിച്ചാല്‍ ഗ്യാസ് ഉണ്ടാകും.ഞാനും സഫി മോലും കഴിക്കാനിരുന്നു.എളേമ്മ് ഭിത്തിയും ചാരി നോക്കി നിന്നതേയുള്ളൂ.ഫാത്തിമയെ അപ്പോഴും കണ്ടില്ല.ഇടക്ക് എളേമ്മ ചോദിച്ചു....അലാ ബാബൂന് തെങ്ങില്‍ കയറാനറിയോ ...ങാ...എന്താടീ നീ ഇവനെ തെങ്ങില്‍ കയറ്റാന്‍ പോവാണോ..? ഹമീദ്ക്ക ദേഷ്യപ്പെട്ടു. വീട്ട് മുറ്റത്തുള്ള തൈ തെങ്ങില്‍ കേറിയിട്ടുണ്ട് വലിയ തെങ്ങില്‍ കേറിട്ടില്ല ഞാന്‍ പറഞ്ഞു.ചെലപ്പം ഇവിടെ അരക്കാന്‍ നേരം നോക്കുമ്പം തേങ്ങ കാണില്ല...അങ്ങനെ വരുമ്പം ഫാത്തിമ തോട്ടീല്‍ അരിവാള്‍ കെട്ടി പറിക്കും കഴിഞ്ഞ ദിവസം ഭാഗ്യത്തിനു തേങ്ങ തലയില്‍ വീണില്ലാന്നേയുള്ളൂ.ഇവിടെയാണേല്‍ തെങ്ങില്‍ കയറാന്‍ ആളെ കിട്ടില്ല .നാട്ടിന്‍ പുറമാണെങ്കില്‍ ഒരു ബുദ്ധിമുട്ടും വരില്ലായിരുന്നു.ഇതിലും നല്ലത് പട്ടിക്കാടു തന്നെ എളേമ്മ പറഞ്ഞു.എന്നു കരുതി ഈ പാവത്തിനേ......മോനെ നീ വേണ്ടാത്ത പണിക്കൊന്നും പോകണ്ട....ഹമീദ്ക്കാ കഞ്ഞി കുടിച്ചെഴുന്നേറ്റു.എളേമ്മ അടുക്കളെക്കു പോകാനൊരുങ്ങി.അതൊരു പ്രശ്നമല്ലെന്നേ...വീട്ടിലാണെങ്കീ...ഉമ്മ മീന്‍ കുട്ടയുമാട്ടിറങ്ങിയാല്‍ പിന്നേ വരുമ്പം നല്ലക്ഷീണം കാണും.അന്നേരം ഞാനാബാക്കിയൊള്ള പണിയൊക്കെ ചെയ്തോണ്ടിരുന്നത്...അതായിരിക്കും ബാബുക്കാന്റെ അടുത്തു വരുമ്പം മീനിന്റെ മണം. എന്നു പറഞ്ഞിട്ട് സഫി പൊട്ടിച്ചിരിച്ചു.പെട്ടെന്ന് അടുക്കളേന്ന് ...സഫിയാ....ഫാത്തിമയുടെ സ്വരം ...സഫിയുടെ മുഖം വിവര്‍ണ്ണമായി.സോറീ ഇക്കാ..ഞാനൊരു തമാശ പറഞ്ഞതാട്ടോ...ഓ...പോട്ടെ മോളെന്തും പറഞ്ഞോ...എന്‍റെ ഈ തടി എന്‍റെ ഉമ്മയുടെ വിയര്‍പ്പും പിന്നെ മീന്‍ മണവുമാണ്.അതോണ്ട് സത്യം പറഞ്ഞ് കളിയാക്കുന്നത് കൊണ്ട് എനിക്ക് യാതൊരു വിഷമവും ഇല്ല....മറിച്ച് സന്തോഷമേയുള്ളൂ.ന്നാലും സോറി....ങും....അത് വിട് ....അല്ല സഫി മോളേ ഇവിടൊരു മരം കേറി പെണ്ണില്ലായിരുന്നോ..? പണ്ട് ഇലുമ്പിപ്പുളി മരത്തിലൊക്കെ ചാടിക്കേറിയിരുന്ന ഒരു സാധനം....അതിനോട് പറഞ്ഞാ തേങ്ങ കേറിയിട്ടു തരില്ലേ ഞാന്‍ ശബ്ദം അല്‍പ്പമൊന്നു താഴ്ത്തി സഫിയോട് ചോദിച്ചു,ഇതാടെ കാര്യാണോ ഇകാ ചോദിക്കുന്നേ..ആ അതു തന്നേ...ഇവിടെ മരകേറിപ്പെണ്ണൂങ്ങളോന്നും ഇല്ല പെട്ടെന്ന് അടുക്കളയില്‍ നിന്നുംഫാത്തിമയുടെ പരിഭവംനിറഞ്ഞ സ്വരം.അപ്പോള്‍ എളേമ്മ കേറി വന്നു.ഫാത്തിമ പണ്ടൊക്കെ പുളിമരത്തി കേറിയിരുന്നു.ഒരിക്കല്‍ വീണെന്നോ പാവാട കീറീന്നോക്കെ പറയ്ണേ കേട്ടൂ.അതീ പിന്നേ അവളാ ഭാഗം കൊള്ളേ പോയിട്ടില്ല.ഇപ്പം താഴേ നിന്നും കിട്ടുന്നത് കൊണ്ടാ അച്ചാറൊക്കെയിടുണ്ണത്.ലൈലാ...ഹമീദ്ക്ക വിളിച്ചു ദേ.....വരുന്നൂ....എളേമ്മ പുറത്തേക്കിറങ്ങി.


ഞാന്‍ ഇളിഭ്യതയോടെ സഫി മോളെ നോക്കി അവള്‍ വാ പൊത്തി ചിരിച്ചു.നല്ല രുചിയുള്ള ചമന്തി.പക്ഷെ പാത്രം കാലി.നല്ല കലക്കന്‍ മുളക് ചമന്തിയായിരുന്നു തീര്‍ന്നു പോയല്ലോ...ഞാന്‍ പതുക്കെ സഫിയോട് പറഞ്ഞു.ഇക്ക വാരിവാരി തീര്‍ത്തതല്ലെ.....എന്തൊരെരിവാ.....ചങ്ക് പൊട്ടിപ്പോകും സഫി പറഞ്ഞു.ഇപ്പം കൊണ്ടോരാം....എഴുന്നേറ്റുപോകല്ലേ.....അടുക്കളയില്‍ നിന്നും ഫാത്തിമ വിളിച്ചു പറഞ്ഞു.രണ്ട് മിനിട്ട് കഴിഞ്ഞപ്പോള്‍ ഫാത്തിമ വിളിച്ചു സഫിമോലെ ഇതെടുത്തോണ്ട് പോയ് കൊടുക്ക്....ഇങ്ങോട്ട് കൊണ്ട് വാ...ഇത്താത്താ....ഞങ്ങള് തിന്നല്ലേ....സഫി ചോദിച്ചു.നീ ഇതെടുത്തോണ്ട് പോണുണ്ടോ പെണ്ണേ...ഫാത്തിമയുടേ ദേഷ്യം നിറഞ്ഞ ശബ്ദം.ഇങ്ങോട്ട് കൊണ്ട് വന്നാ ഇത്താത്തന്റെ വള ഊരിപ്പോകുമോ...വല്യ നെഗളിയാ...ഈ താത്ത....പിറുപിറുത്തുകൊണ്ട് സഫി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.ഉടനെ സഫിയുടെ നിലവിളി. ഹോ.....വിട്ത്താ...എനിക്ക് വേദനിക്കുന്നു....ഒരു കൈ കൊണ്ട് ചെവി തടവിക്കൊണ്ട് മറ്റേ കയ്യില്‍ ചമന്തിപ്പാത്രവുമായി വന്നു.വല്ലാത്ത സാധനമാണ് ഒന്നും പറയാന്‍ പറ്റില്ല.......എന്തെങ്കിലും ഒന്നു പറഞ്ഞു പോയാല്‍ പിന്നെ ചെവിയിലും കയ്യിലും പിച്ചോണ്ടിരിക്കും....ഹൊ...എരിയുന്നു....സഫിയ ദേഷ്യത്തോടെ പിറുപിറുത്തു.അകത്തു നിന്നും അടക്കിയ ഒരു ചിരിയുടെ മണിക്കിലുക്കം.ഞാന്‍ പൂളയെടുത്ത് ചമന്തിയില്‍ മുക്കി തിന്നാന്‍ തുടങ്ങി പഴതിലും രുചിയുണ്ട്.....ഹായ് കൊള്ളാം മോളേ....അതങ്ങോട്ട് പറഞ്ഞാമതി....എന്‍റെ ചെവി നീറുന്നു...ഈ താത്തക്ക് ചെലപ്പം ഭയങ്കര ഗമയാ...നേരോ..?..അതെന്താ....ഞാന്‍ പിന്നെ പറയാം അല്ലെങ്കില്‍ ഇനിയും എന്നെ പിച്ചും....വാതിക്കേ തന്നെ ചെവീം നീട്ടി നിപ്പൊണ്ടാവും.ഫാത്തിമയെ ഒരു നോക്കു കാണാന്‍ എന്റെ മനസ്സ് വല്ലാതെ വെമ്പി.ഏതായാലും അവള്‍ എന്നേ ശ്രദ്ധിക്കുന്നുണ്ടെന്നത് എന്റെ മനസ്സിനു ഒരു വല്ലാത്ത ഉന്‍മേഷം നല്‍കി.എന്നാലുമെങ്ങനെ തന്ത്രപൂര്‍വ്വം എന്റെ കണ്‍വെട്ടത്ത് വരാതെ മറഞ്ഞു നില്‍ക്കുന്നു.നാണമാണോ...ആ..എന്തുമാകട്ടെ.ഞാന്‍ ഭക്ഷണത്തിലേക്ക് തിരിഞ്ഞു.


കുറച്ചു കഴിഞ്ഞപ്പോള്‍ ഹമീദ്ക്കയും എളേമ്മയും കല്യാണത്തിനെന്നും പറഞ്ഞ് പുറത്തേക്ക് പോയി.ഞാന്‍ ചരുമുറിയില്‍ പുസ്തകത്തിനോട് മല്ലിടാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ സഫി മോള്‍ എന്റെ അടുത്തുവന്നു.കേട്ടോ....ഇക്കാ.....ഈ താത്തക്ക് ബാബുക്കനോടൊരു ചെറിയ താല്‍പര്യമൊണ്ടെന്നാ തോന്നുന്നത്......ങൂം...അതെന്താ.....സഫി അങ്ങനെയാ എന്ത് കണ്ടാലും വിളിച്ചു പറയുന്ന കൂട്ടത്തിലാ...അതുകൊണ്ട് തന്നെ അവളോട് സംസാരിക്കാന്‍ ഒരു പേടിയാണ്.ഇക്ക രാവിലെ വെള്ളം കൊണ്ട് വരുമ്പോള്‍ താത്ത അടുക്കളയുടെ ജനലില്‍ കൂടി ഒളിഞ്ഞു നോക്കുന്നു.ഞാന്‍ ചോദിച്ചു എന്തിനാ ഒളിഞ്ഞു നോക്കുന്നെ....ഞാന്‍ ഒളിഞ്ഞു നോക്ക്വന്നും അല്ലെടീ....നീ പോടീന്നൊരു ചാട്ടം.പിന്നെ പിറുപിറുക്കുവാ.....ന്നാലും ന്തിനാ ത്ര കഷ്ടപ്പെടുന്നേ...അതും രണ്ടെണ്ണം എന്തിനാ ചൊമക്കുന്നേ....ഓരോന്നായി ചൊമന്നാലും വെള്ളം ഇങ്ങെത്തൂലെ...ഞാന്‍ അല്‍പ്പമൊന്നു ചൊറിഞ്ഞു കൊടുത്തു. അതിന് താത്തക്കെന്താത്ര നഷ്ടം.ഒടനെ എന്റെ നേരെ പിന്നേം ചാടി.നീ നിന്റെ പണി നോക്കെടീ.....രാവിലെ തന്നെ വന്നിരിക്കുന്നു....പോയി പഠിക്കെടീ....എന്റെ ഉള്ളില്‍ ഒരു കുളിര് കേറി എന്നോടവള്‍ക്ക് ദേഷ്യമില്ല.പിന്നെ സ്നേഹമോ...അറിയില്ല.എങ്കിലും അതു വേണ്ട....കുടിക്കുന്ന കഞ്ഞിയില്‍ പൂഴി താനായിട്ട് ഇടണ്ട.എനിക്ക് ഉപകാരം ചെയ്യുന്നവരെ ഉപദ്രവിക്കരുതല്ലോ ഇതു പോലെ ചെറു മധുരങ്ങളുമായി അങ്ങ് പോയാല്‍ മതി.അതേ നിന്റെ താത്തയുടെ മനസ്സ് നല്ലതാ...അതുകൊണ്ട് പറഞ്ഞതാ...ഏയ് അതൊന്നുമല്ല.....എനിക്കു തോന്നുന്നേ....ഉമ്മയോട് ദേഷ്യപ്പെടുന്നത് കേട്ടു.അതെന്തിനായിരുന്നു......അടുക്കളേ വെച്ച് ഉമ്മ പറയുവായിരുന്നു.മീന്‍ ചുമന്നണെങ്കിലും അവളു മകനേ നല്ലോണം പഠിപ്പിക്കുന്നുണ്ട് ഉടനെ താത്ത പറയുവാ....ശോ....എളേമ്മേ....കണ്ണ് വെക്കാതെ.....ബാബൂന് വല്ല അസുഖവും പിടിക്കും.
അപ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണ് ഇക്കാ....അതോ...അത്...ഇന്റെ ഇത്താത്തയുടെ മനസ്സില്‍ ഈ പാവത്തിനോട് ഇത്തിരി ദയയുള്ളത് കൊണ്ടാണ് മനസ്സിലായോ?.അയ്യോ ഈ ഇക്ക...വെറും പൊട്ടനാണ്...തലേല് ഒഅന്നുമില്ല.അതേ മോളെ ഇക്ക വെറും പൊട്ടനാണ്.അതോണ്ട് വല്ല പുസ്തകവും വായിച്ച് പഠിച്ചോട്ടെ...ഓ...ഞാനാണിപ്പം ശല്യക്കാരി...ഞാന്‍ പോവാണ്.....ശല്യം ചെയ്യുന്നില്ല.സഫി മുഖം തിരിച്ച് പോയി.ഞാന്‍ പിന്നെ കുറച്ചു നേരം കൂടി വായിച്ചു.പിന്നെ കോളേജില്‍ പോകാന്‍ തയ്യാറായി പുറത്തേക്കിറങ്ങി.ഫാത്തിമാ....ഞാന്‍ കോളേജില്‍ പോവാണ്......അപ്പോള്‍ സഫി ഇക്കാ ഞാനും വരുന്നു.ഇക്ക പോകുന്ന വഴിക്കാണ് എന്റെ സ്കൂള്‍.ഓ..ശരി എന്നാ വേഗം റെഡിയാക്.....കുറച്ച് കഴിഞ്ഞ് അവളും വന്നു.ഞങ്ങള്‍ രണ്ട് പേരും കൂടി യാത്രയായി.


ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി.ആ വീട്ടിലുള്ളവരുടെ ഇഷ്ടം സമ്പാതിക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു.കോളേജില്‍ നിന്നും വരുംമ്പേഴത്തേക്കും എളേമ്മ എന്തെങ്കിലും പണി എനിക്കു കണ്ട് വെച്ചിരിക്കും.എളേമ്മ പറയുന്ന ജോലിയൊക്കെ ചെയ്തുകൊടുത്തും ഒരിക്കെല്‍ തേങ്ങാ പറിച്ചു കൊടുത്തു.വെള്ളം കോരല്‍ എന്‍റെ ദിനചര്യയാണ്.വല്ലപ്പോഴും ദൂരെ നിന്നു മാത്രം ഞാന്‍ ഫാത്തിമയെ കാണാറുള്ളൂ.എന്നെ കണ്ടാല്‍ പിന്നെ അവള്‍ ചാടി അടുക്കളയില്‍ കേറും.ഒരു വാക്കും ഇതു വരെ മിണ്ടാന്‍ പറ്റിയിട്ടീല്ല.ഞാന്‍ ഇതു വരെ അടുക്കളയില്‍ കേറിയിട്ടില്ല.ചരുമുറിയും അതിന്റെ വശങ്ങളുമായി കഴിഞ്ഞു കൂടും.ഞാന്‍ എന്തൊക്കെ ചെയ്തു കൊടുത്താലും എളേമ്മക്ക് എന്നോടുള്ള ദേഷ്യം മാറുന്നില്ല.ചില പൊട്ടലും ചീറ്റലും ഒക്കെക്കൂടി രണ്ട് മാസം കടന്നുപോയതറിഞ്ഞില്ല.പരീക്ഷക്ക് ഇനി മൂന്നാഴ്ച്ച കൂടിയുള്ളൂ.ശ്രദ്ധ മുഴുവനും പഠിത്തത്തില്‍ കേന്ദ്രീകരിച്ചു.എങ്ങനെയെങ്കിലും നല്ല മാര്‍ക്കോടുകൂടി പരീക്ഷ പാസാകണം.


പടികടന്ന് ആരോ വരുന്നു.എളേമ്മ അവരെ കണ്ടതും പടിക്കലേക്ക് ഓടിച്ചെന്നു.അവിടെ വെച്ച് എന്തൊക്കെയോ സംസാരിക്കുന്നു.വന്നയാള്‍ വീട്ടിലേക്ക് കയറാതെ തിരിച്ചു പോയി.എളേമ്മ മുറ്റത്തേക്ക് കയറുമ്പോള്‍ ഞാന്‍ മുറിയിലിരുന്ന് പടിക്കലെ രംഗങ്ങള്‍ വീക്ഷിക്കുകയായിരുന്നെന്ന് എളേമ്മക്ക് മനസ്സിലായി.ങാ...അതു നമ്മുടെ കൃഷ്ണമൂര്‍ത്തിയുടെ തോട്ടത്തിലെ പുറം പണിക്കാരന്‍ ഹംസയാണ്.ഹമീദ്ക്കയെ കാണാന്‍ വന്നതാണ്. ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയാണ് ഉറക്കെ പറയുന്നത്.കുറച്ചു കഴിഞ്ഞപ്പോള്‍ സഫി വന്നു.ഞാന്‍ അവളോട് ചോദിച്ചു ആരാണ് ഈ ഹംസ എന്തിനാണ് ഉപ്പയെ കാണാന്‍ വന്നത്.എന്‍റെ ഉപ്പയുടെ അപകടത്തിനു രണ്ട് ദിവസം മുമ്പ് ഈ ഹംസ എന്‍റെ വീട്ടിലും വന്നിട്ടുണ്ട്.ങാ...ഹംസയോ?ഏത് ഹംസ...തോട്ടത്തിലെ പുറം പണിക്കാരന്‍....ആ എനിക്കറിയില്ല.സഫിക്ക ഒരു പരുങ്ങല്‍.മുഖത്ത് ഒരു പേടിയുടെ ഭാവം.എന്‍റെ മനസ്സില്‍ വല്ലാത്ത വീര്‍പ്പു മുട്ടല്‍.ഞാന്‍ അങ്ങെനെയാണ്.എന്ത് തന്നെയായാലും അതില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പില്ലേ എന്നൊരു സംശയമാണ്.രാത്രി കുറച്ചു ചൂട് കൂടുതലാണ്.ഞാന്‍ ചേറ് തിന്ന് മുറിയില്‍ വന്നു.പുസ്തകം വായിക്കാന്‍ തുടങ്ങി.സഫിക്കും ഇപ്പോള്‍ ഞാനാണ് ട്യൂഷന്‍ എടുക്കാറ്.രാത്രി പത്ത് മണി വരെ ട്യൂഷന്‍ എടുക്കും.പത്ത് മണികഴിഞ്ഞാല്‍ എല്ലാവരും ഉറങ്ങും.പുസ്തകങ്ങളെല്ലാം എടുത്ത് വെച്ച് ഞാനും ഉറങ്ങാന്‍ കിടന്നു.പക്ഷെ എനിക്ക് ഉറക്ക വരുന്നില്ല ഭയങ്കര ചൂട്.മുറിയില്‍ ഫാനൊന്നും ഇല്ല.പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോള്‍ ഞാന്‍ പതുക്കെ വാതില്‍ തുറന്ന് പുറത്ത് വന്നു.പുത്ത് നല്ല കാറ്റ്.ഏകദേശം ഒരു മണിക്കൂര്‍ ഞാന്‍ പുറ്ത്ത് കാറ്റുകൊണ്ട് നടന്നു കാണും.പിന്നെ അകത്ത് കേറി വാതിലടക്കാന്‍ നേരം പടികടന്ന് ഒരു ചെറിയ വെളിച്ചം വരുന്നു.ഹമീദ്ക്കയായിരിക്കും.വെളിച്ചം മുറ്റത്ത് എത്തിയിട്ടും ആരേയും വിളിക്കുന്നത് കേള്‍ക്കുന്നില്ല.ഞാന്‍ ശബ്ദം ഉണ്ടാക്കാതെ അവിടെ തന്നെ നിന്നു.വെളിച്ചം മുറ്റം കടന്ന് നേരെ അടുക്കളഭാഗത്തേക്കാണ് പോയത്.ഞാനും പതുക്കെ അടുക്കളഭാഗം കൊള്ളെ നടന്നു.അവിടെ ആരേയും കണ്ടില്ല.ഞാന്‍ പെട്ടെന്ന് പുറകിലേക്ക് നോക്കി അവിടെയും ആരും ഇല്ല.പിന്നെ ഇതെവിടെ പോയി.ഞാന്‍ തിരിഞ്ഞ് നടക്കാന്‍ നേരം എളേമ്മയുടെ മുറിയില്‍ ലൈറ്റു കത്തി.പതുങ്ങിയ സംസാരവും.ആരാണ്...എളേമ്മയുടെ മുറിയില്‍...ങാ... ഹമീദ്ക്കയായിരിക്കും.എന്നാലും ഹമീദ്ക്ക എന്തിന് അടുക്കള വഴി വരണം.എന്തു ചെയ്യും മുറിയിലേക്ക് ഒളിഞ്ഞു നോക്കുന്നത് ശരിയല്ല...ഹമീദ്ക്കയാണെങ്കില്‍ അതോടെ എല്ലാം തീരും ങും....സാരല്യാ...ഈ രാത്രിയില്‍ ഞാന്‍ നോക്കുന്നത് ആര് കാണാനാണ്.ഞാന്‍ രണ്ടും കല്‍പ്പിച്ച് എളേമ്മയുടെ മുറിയുടെ നേരെ നടന്നു.ജനലിന്റെ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ജനല്‍ പൊളി ഒന്ന് നല്ലപോലെ അടഞ്ഞിട്ടില്ല.ഞാന്‍ അതിന്റെ വിടവിലൂടെ നോക്കി ഒന്നും കാണുന്നില്ല.എന്നാലും അവരുടെ സംസാരം കേള്‍ക്കാം.ആ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.അതേ....അതു തോട്ടം മുതലാളി കൃഷ്ണമൂര്‍ത്തിയാണ്.അപ്പോള്‍ ഇതിനാണ് ഹംസ രാവിലെ വന്ന് സിഗ്നല്‍ കൊടുത്തത്.എനിക്ക് ആ സ്ത്രീയോട് വെറുപ്പും പുച്ഛവുമാണ് തോന്നിയത്.സ്വന്തം ഭര്‍ത്താവ് അന്യനാട്ടില്‍ പോയി കഷ്ടപ്പെടുമ്പോള്‍.....ച്ചെ....വഞ്ചകി.വെറുതെയല്ല ഞാന്‍ ഇവിടെ നില്‍ക്കുന്നത് എളേമ്മക്ക് പിടിക്കാത്തത്.രഹസ്യങ്ങള്‍ ഞാനെങ്ങാനും അറിഞ്ഞാലോ.ആ ഒളിഞ്ഞു നോട്ടത്തില്‍ രണ്ട് കാര്യങ്ങള്‍കൂടി എനിക്ക് മനസ്സിലായി.ഈ തള്ള പാവം ഫാത്തിമയെ കൂടി കൃഷ്ണമൂര്‍ത്തിക്ക് കാഴ്ച്ചവെക്കാനുള്ള പുറപ്പാടാണ്.ലൈലാ...എന്തേ മുതലാളീ....ഞാന്‍ പറഞ്ഞ കാര്യം എന്താ നടക്കുമോ......പിന്നെല്ലാതെ.....ഞാന്‍ നടത്തിയിരിക്കും.നടന്നാല്‍ നിന്റെ നല്ലകാലം.മുതലാളീ ഈ ലൈല ഒരു കാര്യം പറഞ്ഞാല്‍ അത് ചെയ്തിരിക്കും.അതെല്ലാ..ഇവിടെ ഒരു മാരണത്തെ ഹംസ രാവിലെ കണ്ടെന്ന് പറഞ്ഞു.ഓ...അതു മൂപ്പരെ ഒരു ചെങ്ങായിന്റെ മോനാണ്.നമുക്ക് വല്ല പുലിവാലും ആകുമോ..?.അതാ എനിക്കും പേടി.ആട്ടെ ഏത് ചെങ്ങായിന്റേതാണ്.....നിങ്ങള് കേട്ടീല്യേ...ആ വണ്ടികുത്തി മരിച്ച പോലീസ്കാരന്‍ മൊയ്തീന്‍....ആ ഹാ അപ്പോ...അതാണ് വിത്ത് അല്ലേ....എടീ അനക്കറിയോ....ആ നായിന്റെ മോന്‍ വണ്ടികുത്തി മരിച്ചതല്ല.....പിന്നെ....കുത്തിച്ച് കൊന്നതാണ്...ആര്.....എന്റെ അച്ചനെ പണ്ട് ഹോട്ടലീന്ന് പോലീസ് റൈഡിന് പിടിച്ചതിന്...ഞാന്‍ ചെയ്തതാണ്.വേണെങ്കീ ഇവനെയും അങ്ങനെ ചെയ്യാം.അയ്യോ അത് വേണ്ട ഇവനൊരു പാവാണ്...ഞാന്‍ എങ്ങനെയെങ്കിലും പറഞ്ഞ് വിട്ടോളാം.ന്നാ ഞാന്‍ പോവാണ്....നാളെ രാത്രി വരാം....രാവിലെ ഹംസയെ വിടാം....വല്ല പ്രശ്നവും ഉണ്ടെങ്കില്‍ അവനോട് പറഞ്ഞാമതി...ഓ..ശരി.


പിറ്റേന്ന് രാവിലെ കൃഷ്ണമൂര്‍ത്തിയുടെ സിഗ്നല്‍ ഹംസ വന്നു.ഏയ് ഇവിടെ ആരുമില്ലേ.....ഊം....എന്താത്ര രാവിലെ തന്നെ....ഇവിടെ ആരുമില്ലേ....ഇല്യാ....ഫാത്തിമയുടെ ശബ്ദത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു.ഹി..ഹി..ഹി..അപ്പം ഉമ്മയു ഇല്ലേ....ഒരു ഇളിഞ്ഞ ചിരിയോടെ ഹംസ ചിരിച്ചു.....ഇവിടെ ഉമ്മയും കൊമ്മയും ഇല്യാ...ഹംസ പോകാന്‍ നോക്ക്....അവള്‍ അകത്തേക്ക് കയരാന്‍ തിരിഞ്ഞു.....സാറെന്നാ വരുന്നേ...നാളെ വരും...വന്നാ ഞാന്‍ അന്യേഷിച്ചെന്ന് പറയണം...ങാ...പറയാം...എന്‍റെ റബ്ബേ എന്ത് വിധിയാണിത്..ആരെയോ പഴിച്ചുകൊണ്ട് ഫാത്തിമ അകത്തേക്ക് പോയി.ഇതെല്ലാം കണ്ടുകൊണ്ട് ഞാന്‍ മുറിയില്‍ തന്നെ നിന്നു.പാവം ഫാത്തിമ അറിയുന്നുണ്ടോ എളേമ്മ തന്നേ തനിച്ചാക്കി പോയത് തനിക്കുള്ള കെണിയൊരുക്കി വെച്ചോണ്ടാണെന്ന്.ഹംസ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പടിപ്പുര വാതില്‍ കടന്ന് കൃഷ്ണമൂര്‍ത്തി വരുന്നു.ഒരു ടീഷര്‍ട്ടും നെയ്ത്ത് മുണ്ടുമാണ് വേഷം.മുറ്റത്ത് കയറി കൃഷ്ണമൂര്‍ത്തി നേരെ അടുക്കള വാതിക്കെലെത്തി ചുറ്റും നോക്കിയ ശേഷം വാതില്‍ തള്ളി നോക്കി.തുറക്കാതിരുന്നപ്പോള്‍ ശക്തിയില്‍ തള്ളിനോക്കി.അപ്പോഴേക്കും ഞാന്‍ വാഴക്കുട്ടത്തില്‍ നിന്നും അടുക്കള ഭാഗത്തെത്തി.ആരാ...മനസ്സിലായില്ല....എന്‍റെ ചോദ്യം കേട്ട് കൃഷ്ണമൂര്‍ത്തി അടുക്കള തിണ്ണയില്‍ നിന്നും മുറ്റത്തേക്കിറങ്ങി .ഞാന്‍...ഞാന്‍...അടുത്ത് വാര്‍ഡിലുള്ളതാ....ഒരു വീടന്യേഷിച്ചിറങ്ങിയതാ....വീടു പണിക്ക് പോണ പുത്തലത്ത് ജാനൂന്റെ വീട് ഇതു തന്നെയല്ലേ......അല്ലല്ലോ...ഇത് പിലാക്കല്‍ ഹമീദിന്റെ വീടാ....സാറിനു തെറ്റിപ്പോയി....അയാളൊന്ന് ചമ്മി....അപ്പൊ ജാനൂന്റെ വീട്........ദാ....അപ്പുറത്തേ വീട്ടില്‍ ചോദിച്ചാലറിയാം....ഞാന്‍ ഇവിടെ പുതിയതാ....ഓ..അതുശരി.....അനിയന്‍ ബന്ധുവാണോ....ആ അങ്ങനേയും പറയാം.എന്നാശരി ഞാന്‍ അവരോട് ചോദിച്ചോളാം.കൃഷ്ണമൂര്‍ത്തി തിരിഞ്ഞു നടന്നു.സാറെ ഒരു കാര്യം പറഞ്ഞാല്‍ തെറ്റിദ്ധരിക്കരുത്.....ങും ന്താ....അപ്പുറത്തേ വീട്ടില്‍ ചെല്ലുമ്പം മുന്‍ വാതിലിലേ മുട്ടാവൂ....അടുക്കള വശം ഇത്തിരി വശപ്പിശകാണ്.ങാ....ശരി...ശരി അയാള്‍ പെട്ടെന്ന് വന്ന വഴിക്ക് തിരിഞ്ഞു നടന്നു.അന്നുമുതല്‍ എന്‍റെ മനസ്സില്‍ പ്രതികാരത്തിന്റെ അഗ്നികള്‍ ആളിപ്പടരാന്‍ തുടങ്ങി.എങ്ങനെയെങ്കിലും കൃഷ്ണമൂര്‍ത്തിയെ കൊല്ലണം.എന്റെ ഉപ്പാനെ കൊന്ന ആ നായിന്റെ മോനേ ഞാന്‍ വെച്ചേക്കില്ല.


ഫാത്തിമാ.....എന്തേ ബാബൂ....ആരായീ കൃഷ്ണമൂര്‍ത്തി....ആ എനിക്കറിയില്ല......നിനക്കറിയില്ലേ......ഇല്യാ....എന്നാല്‍ നിന്റെ ഉപ്പ വരട്ടെ....എന്നിട്ട് ഉപ്പാനോട് ചോദിക്കാം...അപ്പോള്‍ ഫാത്തിമക്ക് ദേഷ്യം വന്നു.ബാബു എന്തിനാ വേണ്ടാത്ത കാര്യത്തില്‍ തലയിടാന്‍ പോണത്.....നിനക്ക് നിന്റെ കാര്യം നോക്യാ പോരെ.....അപ്പോള്‍ എനിക്ക് ദേഷ്യം വന്നു.അതേടീ...എനിക്ക് എന്റെ കാര്യം നോക്കണം അതിനു തന്നെയാണ് ഞാന്‍ ചോദിച്ചത്......നീയും ഒത്തിട്ടാണെല്ലേ ഈ കളിയൊക്കെ.....ഏതു കളി......എനിക്കെല്ലാം അറിയാം....ഒന്നും ഒളിക്കണ്ട....നീയും അത്തരക്കാരിയാണെന്ന് ഞാന്‍ കരുതിയില്ല......ഫാത്തിമ കരയാന്‍ തുടങ്ങി.നീ കരഞ്ഞിട്ടൊന്നും കാര്യമില്ല......നീയും കൂടി കൂട്ടു നിന്നില്ലേ നിന്റെ ഉപ്പാനെ ചതിക്കാന്‍....ബാബൂ.....ഫത്തിമയുടെ ഒച്ച തൊണ്ടയില്‍ കുടുങ്ങി ഒരു ദയനീയ രോദനം പോലെയാണ് പുറത്ത് വന്നത്.പിന്നെ നീ കൂട്ടു നില്‍ക്ക്യല്ലെങ്കില്‍.ഉപ്പയോട് ഈ കാര്യം നീ എന്തു കൊണ്ട് പറഞ്ഞില്ല.....ഞാന്‍ പറയഞ്ഞത് ഉമ്മയില്ലാത്ത എനിക്ക് ഉപ്പ കൂടി നഷ്ടപ്പെടുമെന്ന ഭയത്താലാണ്.....എളേമ്മയുടെ ഈ സ്വഭാവം ഞാന്‍ അറിയാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി.അന്ന് ഉപ്പാക്ക് പാലക്കാട്ടായിരുന്നു ജോലി.മാസത്തില്‍ ഒരു തവണയാണ് ഉപ്പ വീട്ടില്‍ വന്നിരുന്നത്.എന്റെ ഉമ്മയുടെ അസുഖത്തെ തുടര്‍ന്ന് ഞങ്ങളെ പറമ്പിലെ തെങ്ങ് മുഴുവനും കൃഷ്ണമൂര്‍ത്തിക്ക് പാട്ടത്തിനു കൊടുത്തിരുന്നു.തേങ്ങ വലിക്കാന്‍ വരുമ്പോള്‍ എളേമ്മയോട് തമാശകള്‍ പറയുമായിരുന്നു.അതു പിന്നെ അതിരു കടക്കാന്‍ തുടങ്ങി.ഒരു ദിവസം രാത്രി എളേമ്മയുടെ സംസാരം കേട്ട് ഞാനുണര്‍ന്നു.ഉപ്പ വന്നിട്ടുണ്ടാവും എന്നു കരുതി.കുറച്ചു കഴിഞ്ഞപ്പോള്‍ എളേമ്മയുടെ ചിരി കേള്‍ക്കാന്‍ തുടങ്ങി.ഈ എളേമ്മക്ക് എന്തു പറ്റി.ഉപ്പയുടെ മുന്നില്‍ ഉപ്പയുടെ മുന്നില്‍ എളേമ്മ ഇങ്ങിനെ ചിരിച്ചു കണ്ടിട്ടില്ല...ഞാന്‍ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി തിരിച്ചു വരുമ്പോള്‍ ഉപ്പാ ഉപ്പാ എന്നു വിളിച്ചു എളെമ്മയുടെ മുറിയുടെ വാതില്‍ തള്ളീ തുറന്നു അപ്പോള്‍ കൃഷ്ണമൂര്‍ത്തി.എന്നെ കണ്ടതും ക്രിഷ്ണമൂര്‍ത്തി പതുക്കെ ഇറങ്ങി നടന്നു.എളേമ്മേ ഉപ്പ വരട്ടെ ഞാന്‍ പറഞ്ഞു കൊടുക്കും നോക്കിക്കോ......എടീ ഫാത്തിമ.....നീ ഇവിടെ കണ്ടത് നിന്റെ ഉപ്പയോട് പറഞ്ഞു കൊടുത്താല്‍.......നീ ഇപ്പോള്‍ ഉമ്മ ഇല്ലാത്ത കുട്ടിയാണ്....നിനക്ക് ഉപ്പകൂടി ഇല്ലാണ്ടാവണോ..?....അങ്ങനെ വേണെങ്കില്‍ നീ പറഞ്ഞു കൊടുത്തോ....നിന്റെ ഉപ്പാക്ക് വിഷം കൊട്ത്ത് ഞാനും എന്റെ മോളും അവന്റെ കൂടെ ഇറങ്ങിപ്പോകും പിന്നെ നീ മാത്രമാകും.ഈ വാക്ക് നിന്റെ മനസ്സില്‍ ഇരിക്കട്ടെ.ബാബു ഉമ്മയില്ലാത്ത ഞാന്‍ ഉപ്പാനേകൂടി നഷ്ടപ്പെടുത്തി എന്തിനാ ജീവിക്കുന്നത്.ഇനി പറ ഞാന്‍ ഉപ്പാനെ വതിക്കാന്‍ കൂട്ട് നിന്നോ....ഫാത്തിമാ ഞാന്‍ പറയുന്നത് നീ ശരിക്കും കേള്‍ക്ക്.ഈ ക്രിഷ്ണമൂര്‍ത്തിയാണ് എന്റെ ഉപ്പാനെ കൊന്നത്.അവനെ എനിക്ക് കൊല്ലണം.അതിന് എനിക്ക് നിന്റെ സഹായം വേണം.എന്താ നീ തരുമോ..?ബാബു നിനക്ക് എന്റെ ജീവന്‍ വേണമെന്ന് പറഞ്ഞാല്‍ അതും ഞാന്‍ തരും.എന്താ അതു പോരെ....മതി അതുമതി.പിന്നെയും ആഴ്ചകള്‍ കടന്നു പോയി.


ഇനി നാളത്തെ ഒരു പരിക്ഷകൂടി കഴിഞ്ഞാല്‍ ഈ വീട്ടിലെ എന്റെ താമസം അവസാനിച്ചു.പുസ്തകങ്ങള്‍ എത്ര വായിച്ചിട്ടും ഒരക്ഷരം പോലും തലയില്‍ കയറുന്നില്ല.മനസ്സില്‍ ഇപ്പോള്‍ പക മാത്രമാണ്.എന്തു ചെയ്യും നാളെ കഴിഞ്ഞാല്‍ ഈ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല.ഞാന്‍ അവനെ എങ്ങനെ കൊല്ലും.വാങ്ങി വെച്ച കത്തിയും മനസ്സില്‍ വരച്ച പ്ലാനും എല്ലാം വെറുതെയായോ.....രാത്രി ഏറെ വൈകിയിട്ടും ഉറക്കം വന്നില്ല.നേരം പുലരാറായപ്പോഴാണ് ഒന്ന് കണ്ണടഞ്ഞത്.ബാബൂ....ബാബൂ....ഫാത്തിമയാണ് വിളിച്ചത്.എന്തായിത്...നേരം എട്ടുമണിയായി......പരീക്ഷക്ക് പോണില്ലേ.....ഞാന്‍ വേഗം എഴുന്നേറ്റ് കുളത്തിലേക്ക് പോകാനൊരുങ്ങി.അപ്പോഴാണ് പടികടന്ന് ഹംസയുടെ വരവ്.എളേമ്മയുമായി എന്തൊക്കെയോ സംസാരിച്ച് ഹംസ പോയി.ഫാത്തിമാ....എന്തേ ബാബൂ.....കുറച്ച് എണ്ണ തരുമോ...എന്റെ എണ്ണ തീര്‍ന്നു പോയി....ഇനി വാങ്ങണ്ടല്ലോ എന്നുവിചാരിച്ചു.......പരീക്ഷ കഴിഞ്ഞു വന്നാല്‍ വീട്ടിലേക്ക് പോവല്ലേ....അതുകൊണ്ടാ...വങ്ങാത്തത്...ഓ അതൊന്നും സാരംല്യ....എണ്ണ ഞാന്‍ തരാം.അവള്‍ എണ്ണയെടുക്കാന്‍ അകത്തേക്ക് പോയി.എളേമ്മ കിണറ്റിന്‍ കരയിലേക്ക് പോയി.ഫാത്തിമ എണ്ണയെടുത്ത് വന്നു. ഇന്നാ എണ്ണ.....ഞാന്‍ കയ്യ് കാണിച്ചുകൊടുത്തു.പിന്നെയ് ഞാന്‍ പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ നീ കുളത്തില്‍ ഉണ്ടാകണം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് .......ങും ശരി.ഞാന്‍ കുളിക്കാന്‍ പോയി.കുളക്കരയില്‍ നിന്ന് ഏളേമ്മ ബാബു....ങും എന്താ....നീ എപ്പോഴാ വീട്ടിലേക്ക് പോകുന്നത്......ഞാന്‍ വൈകുന്നേരം പോകും.ഞമ്മക്ക് ഒപ്പരം പോകാം.അതെന്താ....എന്റെ നാത്തൂന് സുഖമില്ലാന്ന് രാവിലെ ഹംസ വന്നു പറഞ്ഞു.അപ്പം ഒന്നു പോയി വരാമെന്നുകരുതി.ഓ അതു ശരി.ഞാന്‍ വേഗം പരീക്ഷക്ക് പോയി.


മൂന്ന് മണിക്ക് പരീക്ഷ കഴിഞ്ഞ് ഞാന്‍ വന്നപ്പോള്‍ ഫാത്തിമ കുളത്തില്‍ പോയിട്ടുണ്ട്.ഞാനും വേഗം ഒരു തോര്‍ത്തെടുത്ത് കുളിക്കാന്‍ പോകാനൊരുങ്ങിക്കൊണ്ട് എളേമ്മയോട് പറഞ്ഞു.എളേമ്മേ....ഞാന്‍ വേഗം കുളിച്ചുവരാം നിങ്ങള് ഒരുങ്ങി നിന്നോളീ...ആ ശരി മോനെ.ഞാന്‍ വേഗം കുളത്തിലേക്ക് പോയി.അവിടെ അലക്കും കൂളിയും കഴിഞ്ഞ് ഫാത്തിമ എന്നെ കാത്തിരിക്കുകയായിരുന്നു.എന്താ ബാബൂ പറയാനുള്ളത് വേഗം പറയ്.ഞാനിന്ന് എന്റെ വീട്ടിലേക്ക് പോകും എന്നിട്ട് ടൗണില്‍ ഇറങ്ങി ആറ് മണിയുടെ സിനിമ കണ്ടിട്ട് ഒന്‍പത് മണിയുടെ ലാസ്റ്റ് ബസ്സിന് ഇങ്ങോട്ട് തന്നെ വരും.അപ്പോള്‍ എളേമ്മ ഇവിടെ ഉണ്ടാവില്ലേ....ഇല്ല ഫാത്തിമ...എളേമ്മ അവരുടെ നാത്തൂനെ കാണാനെന്നും പറഞ്ഞ് പോകുന്നുണ്ട് അതിന്റെ അര്‍ത്ഥം ഇന്ന് രാത്രി ക്രിഷ്ണമൂര്‍ത്തി നിന്റെ അടുത്തേക്ക് വരുന്നുണ്ട്.അതുകൊണ്ട് ഇന്ന് അവനെ കൊല്ലണം.അതിനാണ് ഞാന്‍ ഇങ്ങോട്ട് തന്നെ വരുന്നത്.ബാബൂ എനിക്ക്........ പേടിയാവുന്നു...........നീ പേടിക്കണ്ട.....ഞാന്‍ വരുന്ന്പറഞ്ഞാല്‍ വരും.ഇന്നവനോട് പകരം ചോദിച്ചില്ലെങ്കില്‍ പിന്നെ എനിക്കതിനു കഴിഞ്ഞെന്നുവരില്ല.ഇരുട്ടിയാല്‍ നീ വേഗം വാതിലടച്ച് അകത്ത് നിന്നാല്‍ മതി ഞാന്‍ വന്നു വിളിച്ചിട്ടുമാത്രം വാതില്‍ തുറന്നാല്‍ മതി.അങ്ങനെ ഞാനും എളേമ്മയും സഫിയും കൂടി പുറപ്പെട്ടു.


എനിക്കുള്ള ബസ്സാണ് ആദ്യം വന്നത് ഏളേമ്മേ ഞാന്‍ പോവാണ് എന്നു പറഞ്ഞ് ബസ്സില്‍ കേറി.ഫാത്തിമയോട് പറഞ്ഞ പോലെ ടൗണില്‍ ഇറങ്ങി സിനിമയൊക്കെ കണ്ട് ലാസ്റ്റ് ബസ്സിനു തിരിച്ചു വന്നു.ഫാത്തിമാ...ഫാത്തിമാ.....ദാ വരുന്നു.....ഫാത്തിമ വാതില്‍ തുറന്നു.നീ ഉറങ്ങിയില്ലേ.....ഇല്ല ഞാന്‍ ഉറങ്ങിയില്ല....ഞാന്‍ പേടിച്ചിരിക്കാ യിരുന്നു.സാരംല്യാ....ഇന്നത്തോടുകൂടി എല്ലാപേടിയും തീരും.ബാബൂ നീ സൂക്ഷിക്കണം എന്തും ചെയ്യാന്‍ മടിക്കാത്തവനാ ക്രിഷ്ണമൂര്‍ത്തി.ആ അതെനിക്കറിയാം....നീ പോയി കുറച്ച് മുളക് പൊടിയെടുത്തോണ്ട് വാ....കുറച്ച് വെള്ളവും.ഞാന്‍ എന്റെ പെട്ടിയില്‍ കരുതിവെച്ച് കത്തിയെടുത്തു വന്നു.ഫാത്തിമ കൊണ്ട് വന്ന മുളക് പൊടി വെള്ളത്തില്‍ കലക്കി.അതും എന്റെ കത്തിയുമായി ഞാന്‍ പുറത്തിറങ്ങി.ഞാന്‍ വിളിച്ചാലെല്ലാതെ ഒരു കരണവശാലും നീ പുറത്തിറങ്ങരുത്.വാതിലടച്ചേക്കൂ...ഞന്‍ പതുക്കെ അടുക്കള ഭാത്തെ വാഴക്കൂട്ടത്തില്‍ കയറിയിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്ന് പേര്‍ പടികടന്നു വന്നു.ഹംസയും ക്രിഷ്ണമൂര്‍ത്തിയും പിന്നെ ഒരു തടിയനും.എന്റെ കണക്കു കൂട്ടലുകളൊക്കെ തെറ്റി. ഇനിയെന്തു ചെയ്യും.ഞാന്‍ ഒരാള്‍ മാത്രം അവരോടേറ്റുമുട്ടിയാല്‍ രക്ഷയില്ല.എന്റെ റബ്ബേ ഞാന്‍ എന്താ ചെയ്യാ...അവര്‍ മൂന്ന് പേരും അടുക്കളഭാഗത്ത് വന്നു.ഹംസയും തടിയനും മുറ്റത്തു നിന്നു. ക്രിഷ്ണമൂര്‍ത്തി തിണ്ണയില്‍ കയറി വാതില്‍ തള്ളാന്‍ തുടങ്ങി.തുറക്കാതായപ്പോള്‍ മൂന്ന് പേരും കൂടി ചവിട്ടിപ്പൊളിച്ചു.ക്രിഷ്ണമൂര്‍ത്തി അകത്തു കടന്നു.ക്രിഷ്ണമൂര്‍ത്തി ഫാത്തിമയെ പിടിക്കാഞ്ഞപ്പോള്‍ ഒരു തള്ളു കൊടുത്ത് അവള്‍ പുറത്തേക്ക് ഓടി.പിന്നാലെ ക്രിഷ്ണമൂര്‍ത്തിയും.അപ്പോഴെക്കും ഞാന്‍ ഹംസയെ പുറകില്‍ കൂടി വന്ന് കത്തികൊണ്ട് കുത്തി.കുത്ത്കൊണ്ട ഹംസ എന്നെ പിടിച്ചു അപ്പോഴേക്കും തടിയനും എന്നെ വട്ടം പിടച്ചു.ക്രിഷ്ണമൂര്‍ത്തി എന്റെ കയ്യിലെ കത്തി വാങ്ങി എന്നെ കുത്താന്‍ ഒരുങ്ങിയതും ഫാത്തിമ ഓടിവന്ന് ഞങ്ങളുടെ ഇടയില്‍ കേറിയതും കുത്തിയതും ഒന്നിച്ചായിരുന്നു.കത്തി ഫാത്തിമയുടെ നെഞ്ചിന്‍ കൂട് തകര്‍ത്തു.ഒരു നിലവിളിയോടെ ഫാത്തിമ നിലത്തേക്ക് വീണു.ക്രിഷ്ണമൂര്‍ത്തിയും കൂട്ടരും ഓടി രക്ഷപ്പെട്ടു.ബഹളം കേട്ട നാട്ടുകാര്‍ ഓടിവന്നപ്പോള്‍ കണ്ടത് അവസാന ശ്വാസം വലിക്കുന്ന ഫാത്തിമയെയാണ്.എന്നെ പിടിച്ച് മരത്തില്‍ കെട്ടിയിട്ടു.നാട്ടുകാരിലൊരാള്‍ പോലീസിനെ വിളിച്ചു.അലക്കുകാരി നാണി തള്ള എന്നേ നോക്കി പാലുതന്ന കൈക്കു തന്നെ കൊത്തിയല്ലോടാ......നീ ഒരിക്കലും ഗുണം പിടിക്കുലാ...നശിച്ചുപോട്ടെ!!!!!!!!!!

Read more...

Friday, November 5, 2010

അവന്‍റെ നൊമ്പരങ്ങള്‍

പുറത്ത് മഴ ശിവതാണ്ഡവമാടുകയാണ്.ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു.ഇപ്പോഴും ഒരു ചോദ്യത്തിനു ഉത്തരം കാണാന്‍ കഴിയാതെ മനസ്സ് വല്ലാതെ കലുഷിതമായ്.നേരം വെളുക്കരുതേന്ന് വെറുതേയെങ്കിലും ആശിച്ചുപോയി.ഓരോന്ന് ആലോച്ച്ചി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.ഉമ്മയുടെ വിളികേട്ടാണ് കണ്ണ് തുറന്നത്.അയലത്തെ വീടുകളില്‍ ദിവസവും പാല്‍ കൊണ്ട് കൊടുത്തിരുന്നത് ഞാനായിരുന്ന്.മഞ്ഞു പൊയ്യുന്ന തണുപ്പത്ത് പാല്‍ക്കുപ്പിയുമായി നടക്കുന്നത് എപ്പോഴും ഒരു സുഖമായിരുന്നു.കുരുവികളുടെ കിന്നാരം പറച്ചിലും മരച്ചില്ലകളുടെ നാട്ടുവര്‍ത്തമാനങ്ങളും കാതിനും കണ്ണിനും വല്ലാത്ത ഒരു ആനന്ദമായിരുന്നു.വേഗത്തില്‍ പാല്‍ കൊണ്ട് കൊടുത്തു വന്നില്ലെങ്കില്‍ സ്കൂളില്‍ പോകാന്‍ നേരം വൈകും എന്നുള്ളത്കൊണ്ട് ഞാന്‍ പതിയെ നടന്നു.ബാപ്പാനെ വിളിച്ചുകൊണ്ടു വന്നെല്ലാതെ ക്ലാസ്സില്‍ കയറണ്ട എന്നു പറഞ്ഞ ചന്ദ്രന്‍ മാഷോട് ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിലും ഇനി പകരം വീട്ടാന്‍ കഴിയില്ല.എല്ലാ അടവുകളും പാളിപ്പോയിരിക്കുന്നു.ബാപ്പയുടെ മുന്നില്‍ നില്‍ക്കാന്‍ പോലും പേടിയാണ്.പിന്നെങ്ങനെ ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് കൂട്ടിക്കൊണ്ട് പോകും.ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു.എന്താടാ നീ ഇത്ര തല പുകഞ്ഞാലോചിക്കുന്നേ.....? വാസുവേട്ടന്‍റെ ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.എന്താടാ ഇന്ന് നിന്‍റെ മുഖത്ത് വല്ല കടന്നലും കുത്തിയോ....വല്ലാതെ വീര്‍ത്തിരിക്കുന്നു.മറുപടിയൊന്നും നല്‍കാന്‍ തോന്നിയില്ല.ഒഴിഞ്ഞ പാല്‍കുപ്പി തിരിച്ച് വാങ്ങി പതിയെ നടന്നു.വീട്ടിലെത്താന്‍ നേരം ഉപ്പ കോയാക്കയുടെ ചായക്കടയിലേക്ക് പോകുന്നത് കണ്ടു.ഇത് ഉപ്പയുടെ ഒരു പതിവാണ്.എനിക്ക് ഓര്‍മ്മ വെച്ച കാലമുതല്‍ ഉപ്പയുടെ ഈ പതിവ് തെറ്റിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.ഉമ്മയുടെ ചീത്ത വിളി കേള്‍ക്കുന്നില്ലല്ലോ എന്നു വിചാരിച്ച് ചെന്നതേയുള്ളൂ.എന്താടാ പോങ്ങി പോത്തിനെ കണ്ടപോലെ നിക്കുന്നേ....വന്ന് ഈ തേങ്ങയൊന്ന് പൊളിക്കെടാ...വേഗം തേങ്ങയെടുത്ത് പൊളിച്ചില്ലെങ്കില്‍ പ്രശ്നമാവുമെന്നറിയാവുന്നത്കോണ്ട് ഞാന്‍ വേഗം തേങ്ങയെടുത്ത് പൊളിച്ച് ഉമ്മാക്ക് കൊടുത്ത്.കുറേ നേരം ഞാന്‍ അവിടെ തന്നെ ഇരുന്നു.എടാ...ണീറ്റ് സ്കൂളില്‍ പോടാ ....അനക്ക് ഞാനിന്ന് ചോറൊന്നും വെച്ചിട്ടില്ല.സങ്കടവും ദേഷ്യവും ഒന്നിച്ചുവന്നു എങ്കിലും ഞാന്‍ സഹിച്ചു.എഴുന്നേറ്റ് പുറത്തേക്ക് നടന്നു.എല്ലാവരും സ്കൂളില്‍ പോയിട്ടുണ്ടാവണം.ആരേയും കാണുന്നില്ല.സുലൈമാനുണ്ടെങ്കില്‍ മീന്‍ പിടിക്കാന്‍ കുളത്തില്‍ പോകാമായിരുന്നു.വെറുതെ നടന്നു സമയം കളഞ്ഞു.വിശന്നിട്ടു കണ്ണുകാണാന്‍ വയ്യ.വീട്ടിലേക്ക് പോവാതെ നിവ്രത്തിയില്ല.ഉമ്മ അലക്കാന്‍ പോയ തക്കം നോക്കി അടുക്കളയില്‍ കടന്ന് ചോറും മീന്‍ കറിയും എടുത്തു കഴിച്ചു പാത്രങ്ങളെല്ലാം പഴയതു പോലെ വെച്ചു പുറ്ത്തു പോന്നു.വൈകുന്നേരം ബാപ്പ വരുന്നത് ഞാന്‍ കോലായില്‍ ഇരുന്നു കണ്ടു.ആ വരവു കണ്ടപ്പോഴെ എനിക്കു പന്തികേടു തോന്നിയിരുന്നു. എറയത്തുണ്ടായിരുന്ന ചൂരല്‍ വടിയെടുത്ത് ആദ്യം കാലിന്‍റെ തുടയ്ക്കു തന്നെ കിട്ടി.പിന്നെ എവിടൊക്കെയാണ് കിട്ടിയതെന്നോര്‍മ്മയില്ല.ഉമ്മാന്ന് വെറുതെ വിളിച്ചു കരഞ്ഞു.തല്ല് തനിക്കു കൂടി കീട്ടുമെന്നത് കൊണ്ട് ഉമ്മ പിടിക്കാന്‍ വരില്ല.ബാപ്പയുടെ സ്വഭാവം. അതാണ് കലികേറിയാല്‍ പിന്നെ ഒന്നും കണ്ണുകാണില്ല.അപ്പുമാഷ് ഉപ്പയെ കണ്ടെന്നതും മഷിനേ പോടാന്ന് വിളിച്ചത് ഉപ്പയോട് പറഞ്ഞെന്നും എനിക്കൂഹിക്കാന്‍ അതികനേരം വേണ്ടായിരുന്നു.ഇത്രയൊക്കെ തല്ല് കിട്ടിയിട്ടും എനിക്ക് കുറ്റബോധം തോന്നിയില്ല.ഞാന്‍ ചെയ്തത് തന്നെ ശരി.വിശപ്പ് സഹിക്കവയ്യാതെ സ്കൂളിന്‍റെ പേരമരത്തീന്ന് ഒരു പേരക്ക പറിച്ചു തിന്നതിന്ന് ഇത്ര ക്രൂരമായി ഗിരിഷനെ തല്ലിയ മാഷിനെ അതു മാത്രം വിളിച്ചാല്‍ പോരായിരുന്നു എന്നേ എനിക്ക് തോന്നിയുള്ളൂ.പഠനം പാതി വഴിയില്‍ മുടങ്ങിയെന്നു പറയാം.ഏഴാം ക്ലാസ്സില്‍ ഇനി രണ്ടു മാസവും കൂടിയെ ഉള്ളൂ.അതു മുഴുവനാക്കാന്‍ വെറുതെ ഒരാഗ്രഹം തോന്നി പക്ഷെ അത് അപ്പോള്‍ തന്നെ വേണ്ടെന്ന് വെക്കുകയും ചെയ്തു.അടിയുടെ പൂരവും കൊട്ടിക്കലശവും കഴിഞ്ഞു.ഇങ്ങനെയാണെങ്കില്‍ അവനെ വല്ല പണിക്കും പറഞ്ഞയച്ചേക്കൂ....ഉമ്മ ഉപ്പയോട് പറയുന്നത് കേട്ടു....ങും...അതു തന്നെ നല്ലത് ബാപ്പയും പറഞ്ഞു.ഞാന്‍ മനസ്സില്‍ എന്നെ തന്നെ കുറെ ശപിച്ചു.ഒരല്പ്പം പോലും സ്നേഹം കിട്ടാത്ത ഈ അസുര ജന്മം ദൈവം എന്തിനു തന്നു.ഓ..നാളെ ഞാറാഴ്ചയാണെല്ലോ ...കൂട്ടുകാരെല്ലാവരും ഉണ്ടാകും.ഫുട്ബോളും ക്രിക്കറ്റും മീന്‍ പിടുത്തവും എല്ലാം കൂടി നാളെ അടിച്ചുപൊളിക്കണം മനസ്സില്‍ കണക്കു കൂട്ടി ഉറങ്ങാന്‍ കിടന്നത് മാത്രമേ ഓര്‍മ്മയുള്ളൂ.അടിയുടെ ക്ഷീണം കൊണ്ടായിരിക്കാ കിടന്ന പാടെ ഉറങ്ങിപ്പോയി.രാവിലെ ഉപ്പയുടെ വിളികേട്ടാണ് ഉണര്‍ന്നത്.എടാ സമീറെ..എന്താ ഉപ്പാ.....ഞാന്‍ രാത്രി ലോറിക്കാരന്‍ ബീരാനെ കണ്ടിരുന്നു.നിന്നക്ക് പറ്റിയ പണിയുണ്ടോന്ന് ചോദിച്ചപ്പം അവന്‍റെ ലോറിയില്‍ ഒരു ക്ലീനറെ വേണമെന്നു പറഞ്ഞു. നാളെ തന്നെ പറഞ്ഞയക്കാന്‍.നീ വേഗം അങ്ങാടിയിലെ പാലത്തിന്‍റെ അടുത്തേക്ക് ചെല്ലൂ അവിടെ നിക്കാനാണ് പറഞ്ഞത്.ഞാനും മനസ്സു കൊണ്ട് സന്തോഷിച്ചു.ഒന്നുമില്ലെങ്കിലും ഈ അടിയുടെ പൂരം ഒഴിവായിക്കിട്ടുമല്ലോ...എവിടെ കിട്ടാന്‍....എലിമടയില്‍ നിന്നും നേരെ പുലിമടയിലേക്ക്.ഞാന്‍ പാലത്തിന്‍റെ അടുത്തേക്ക് പോയി.അവിടെ ബീരാന്‍ക്കയുടെ ലോറിയും കാത്തിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങ് ദൂരെ നിന്നും ലോറി വരുന്നത് കണ്ടു. പാലത്തില്‍ എന്നെ കണ്ടതും ലോറി നിര്‍ത്തി വാ കേറ്.....ഞാന്‍ കേറി.എന്താടാ മറ്റാന്‍ തുണിയൊന്നും എടുത്തില്ലേ.....അതെന്തിനാ വീട്ടില്‍ വന്നിട്ട് മാറ്റിയാല്‍ പോരെ.എടാ..മന്ദബുദ്ധിയേ....ഇത് തമിഴ് നാട്ടിലേക്കാണ് പോകുന്നത്.മൂന്ന് ദിവസമോ അതികമോ പിടിക്കും.ഇത് കേട്ടപ്പോള്‍ എനിക്ക് മനസ്സില്‍ ഒരു പേടി.ഇത്രയും ദിവസം ഞാന്‍ വീട്ടില്‍ വരാതെ നില്‍ക്കണോ...ങും...എന്താ ഓര്‍ക്കുന്നേ....ഏയ് ഒന്നുമില്ല.എന്നാല്‍ വേഗം പോയി ഒന്ന് രണ്ട് തുണിയും ഷര്‍ട്ടും എടുത്തിട്ട് വേഗം വാ..വണ്ടി താഴത്തേ അങ്ങാടിയില്‍ ഉണ്ടാകും.ഞാനും വീട്ടിലൊക്കെ പോയ് വരാം.ഞാന്‍ വീട്ടിലേക്ക് തിരിച്ചു ചെല്ലുന്നത് വഴിയില്‍ നിന്നും കണ്ട ഉപ്പ ചോദിച്ചു.എന്താടാ....വണ്ടി പോയോ....അതോ നീ പോയില്ലേ....ഞാന്‍ പോയി വണ്ടി താഴേ അങ്ങാടിയില്‍ ഉണ്ട്.....പിന്നെന്ത്യേ......രണ്ട് തുണിയും ഷര്‍ട്ടും എടുക്കാന്‍ പറഞ്ഞു വണ്ടി തമിഴ് നാട്ടീലേക്കാണ് പോകുന്നത്.എന്നാല്‍ വേഗം ചെല്ല്.ചെന്ന് തുണീയും കുപ്പായവും എടുത്ത് വേഗം പൊയ്ക്കോ...ബാപ്പയുടെ ആശീര്‍വാദം.ങും....ശരി.ഞാന്‍ വീട്ടില്‍ ചെന്ന് തുണിയും കുപ്പായവുമെടുത്ത് താഴേ അങ്ങാടിയില്‍ ചെന്നു.അവിടെ വണ്ടിയുടെ അടുത്ത് ചെന്നിരുന്നു.വണ്ടിയെക്കാള്‍ ഉയരത്തിലാണ് ചരക്ക് കേറ്റിയിരിക്കുനത്.എന്തായിരിക്കും ഇതില്‍.ആ...എന്തെങ്കിലുമാകട്ടേ .ഉച്ചക്ക് ചോറ് തിന്നിട്ടാണ് ബീരാന്‍ ക്ക വന്നത്.ഓ,നീ വന്നോ...നി ചോറ് തിന്നിട്ടാണോ വന്നത്.....അതെ ഞാന്‍ ചോറ് തിന്നിട്ടാണ് വന്നത്.എവിടെ എനിക്കും ദൈവത്തിനും മാത്രം അറിയുന്ന കാര്യം.അങ്ങനെ എന്‍റെ ആദ്യത്തെ ജോലിയുടെ തുടക്കം....അല്ല പുതിയ ജിവിതത്തിന്‍റെ തുടക്കം.

Read more...