Ind disable
Powered by Blogger.

Thursday, December 23, 2010

എങ്ങോട്ടാണീ യാത്ര

ദൈവത്തിന്റെ നാട്...പരിശുദ്ധമാക്കപ്പെട്ട സംസ്ക്കാരം..ഇങ്ങിനെ നീണ്ടുപോകുന്നു കേരളത്തിന്റെ യും കേരള ജനതയുടെയും മഹത്വങ്ങള്‍.ഇത്രയേറെ ഗുണഘോഷിക്കപ്പെട്ട നാട് ലോകത്തില്‍ മറ്റൊരിടത്തും കാണാനോ,കേല്‍ക്കാനോ കഴിയില്ല.ഈ സംസ്ക്കരമൊക്കെ കേരള മണ്ണിനോ അതോ കേരള ജനതയ്ക്കോ?...മനുഷ്യര്‍ക്കു തന്നെയാണ് എന്നാണ് എന്റെ വിശ്വാസം."വിശ്വാസം അതല്ലേ എല്ലാം"
പക്ഷെ ചില സമയങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ മനുഷ്യന്‍ മൃഗങ്ങളെ കാള്‍ നീചനാണോ മൃഗത്തിന്റെ വിശേഷബുദ്ധി പോലും ഇല്ലെന്നു തോന്നിപോകും.നാണവും മാനവും ഇല്ലാത്ത ലൈംഗിക പോക്കൂത്തുകള്‍ ഇന്ന് നേരവും നിലയും ഇല്ലാതെ അരങ്ങേറുന്നു.പാശ്ചാത്യ രാജ്യങ്ങളിലാണ് വസ്ത്രധാരണയിലും ശരീരപദര്‍ശനത്തിലും മുന്നില്‍ നില്‍ക്കുന്നത്.പാശ്ചാത്യരാജ്യങ്ങളില്‍ മാറിടം പകുതിയിലതിയിധികം പുറത്തുകാണുന്ന,ഒന്നു ഇരുന്നാല്‍ അടിവസ്ത്രം കാണുന്ന രീതിയിലുള്ള വസ്ത്രധാരണയാണ്.അവിടെ പോലും ഇതുപോലുള്ള ലൈംഗിക അരാചകത്വം അരങ്ങേറുന്നില്ല.നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ധരിച്ച സാരിയുടെ അല്ലെങ്കില്‍ ചുരിദാര്‍ ഷാളിന്റെ സ്ഥാനമൊന്നു തെറ്റിയാല്‍ അതിലൂടെ കാണുന്ന മാറിത്തിന്റെ വിടവ് അല്ലെങ്കില്‍ വയറിന്റെ അല്പം കാണുമ്പോഴെക്കും വികാരത്തിന്റെ കൊടുമുടിയിലെത്തുന്ന മനുഷ്യരുള്ള സംസ്ക്കാര സമ്പന്നതയുടെ നാട്ടില്‍ പാശ്ചാത്യരുടെ വേഷവിധാനങ്ങള്‍ വന്നിരുന്നെങ്കില്‍ ദൈവത്തിന്റെ നാട് ഒരു അനാഥാലയമായിരുന്നു.(തന്ത ആരെന്ന് തിരിച്ചറിയാത്തവരുടെ നാട്)
ഇന്നലെ രാവിലെ അയലത്തെ വീട്ടിലെ കാര്‍ത്ത്യാനി തന്റെ രണ്ട് മക്കളെ പൊതിരെ തല്ലുന്ന ബഹളം കേട്ടാണ് ഞാണുര്‍ന്നത്.ഇന്നെവരെ നടക്കാത്തൊരു സംഭവമായതുകൊണ്ട് ഞാന്‍ ഭാര്യയെ വിളിച്ചു ചോദിച്ചു.
എന്തിനാടീ രാവിലെ തന്നെ കാര്‍ത്തി കുട്ടികളെ തല്ലുന്നത്. ങാ..എനിക്കറിയില്ല
ഇതുവരെ ഒരു വികൃതിയും കാണിക്കാത്ത പെണ്‍കുട്ടികളാണ് രണ്ട് പേരും.അല്ലെങ്കിലും വികൃതികാണിക്കുന്ന പ്രായം കഴിഞ്ഞിരിക്കുന്നു.ചെറിയ മകള്‍ പത്താം ക്ലാസ്സിലും മൂത്തവള്‍ പ്ലസ് ടു വിനും പഠിക്കുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ത്ത്യാനി എന്റെ വീട്ടിലേക്കു വന്നു.കരഞ്ഞു കലങ്ങിയ കണ്ണുമായാണവള്‍ വന്നത്.ഞാന്‍ അവളോടു ചോദിച്ചു.എന്താ കാര്‍ത്ത്യാനി ഇന്നെന്തു പറ്റി പതിവില്ലാത്ത ഒരു അടിപൂരം.അതൊന്നും പറയണ്ടാ...ഇന്നത്തെ കാലത്ത് മക്കളെയുംകൊണ്ട് പുറത്തിറങ്ങാന്‍ പറ്റൂല.ഇന്നെലെ മോളെ സ്ക്കൂളില്‍ രക്ഷിതാക്കളുടെ മീറ്റിംഗ് ആയിരുന്നു.അതിനു പോയിരുന്നു.മകളെയും കൂട്ടി ഒരു പാലക്കാടന്‍ ബസ്സിലാണ് കേറിയത്.രണ്ട് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ബസ്സില്‍ കാലു വെയ്ക്കാന്‍ സ്ഥലമില്ല.ആണും പെണ്ണും വിളഞ്ഞിയില്‍(ചക്കയുടെ കറ)ഈച്ച ഒട്ടിയമാതിരി നില്‍ക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ അയാളുടെ മുന്നിലുള്ള പെണ്ണിന്റെ ചന്തിക്ക് പിടിക്കുന്നു.അവള്‍ അയാളുടെ മുന്നിലേക്ക് അവളുടെ ബേക്ക് അടുപ്പിച്ച് ഉരയ്ക്കുന്നു.ഞാന്‍ വേഗം മോളെ ശ്രദ്ധ മറ്റാന്‍ വേണ്ടി പുറത്തേക്ക് നോക്കി ഓരോന്ന് ചോദിക്കാന്‍ തുങ്ങി.പക്ഷെ മോളെ കണ്ണില്‍ അതുപെട്ടു.മോള് ശ്രദ്ധിക്കുന്നത് കണ്ട് ഞാനും അങ്ങോട്ട് നോക്കിപ്പോയി. അപ്പോള്‍ എന്റെ തൊലിയൂരുന്ന പോലെ തോന്നി.ആ പെണ്ണ് അവളുടെ കയ്യ് കൊണ്ട് അയാളുടെ മുന്നില്‍ പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇതുകണ്ട ഞാന്‍ വേഗം എഴുന്നേറ്റ് മകളേയും കൂട്ടി ഇറങ്ങാന്‍ നോക്കി.പക്ഷെ തിരക്കു കാരണം അതിനും കഴിഞ്ഞില്ല.എങ്ങനെയെങ്കിലും ബസ്സ് മലപ്പുറം സ്റ്റാന്റില്‍ എത്തി ഞാന്‍ വേഗം ഇറങ്ങി.ആ പെണ്ണും ആണും അവിടെയിറങ്ങി.ആ പെണ്ണിന്റെ സാരിയില്‍......ഛെ...ഉളുപ്പില്ലാത്ത തമ്മാടികള്‍. പിന്നെയും കാര്‍ത്ത്യാനി കുറെ തെറിവാക്കുകള്‍ പറഞ്ഞു.
അതിനു നീയെന്തിനാ കുട്ടികളെ തല്ലിയത്.രാവിലെ തന്നെ ചെറിയ മോള്‍ വല്യോളോട് ഈ കഥ പറഞ്ഞുകൊടുക്കുന്നത് കേട്ടു അതിനാ അടിച്ചത്.ഇതാണ് ദൈവത്തിന്റെ നാട്ടിലെ സംസ്ക്കാരം...ഒരു ബസ്സ് യാത്രകൊണ്ട് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് കുറെയേറെ ലൈംഗിക പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.യാതൊരു വിധ ഫീസ്സും ഇല്ലാതെ.(കാമത്തിനു കണ്ണും മൂക്കുമില്ല)

Read more...

Tuesday, December 21, 2010

പ്രണയത്തിന്റെ മറ്റൊരു മുഖം

ഈ ആതുരാലയത്തില്‍
ശയ്യാവലയത്തില്‍ പെട്ടു പിടയുമ്പോള്‍
എനിക്കുചുറ്റും കുറെ പേര്‍ ചിരിച്ചു നില്‍ക്കുന്നു
സ്നേഹം കൗമാരത്തിന്‍ ചാപല്യമെന്നു
പരിഹസിച്ചാര്‍ത്തു ചിരിക്കുന്നു.

എത്ര തന്നെ പരിഹാസിതനായാലും
മനസ്സിന്റെ അടഞ്ഞ കോണില്‍
പ്രണയത്തിന്‍ നവമുകുളങ്ങള്‍ക്കു
ജീവന്‍ തുടിച്ചപ്പോള്‍ വിരഹത്തിന്‍
വേദനകള്‍ക്കു കാഠിന്യം കുറഞ്ഞതായി തോന്നി.

ശൂന്യതയുടെ കയത്തിലലയുമ്പോളായിരുന്നു
നിന്‍ സ്നേഹത്തിന്‍ ചെമ്പനീര്‍പുഷ്പം,അല്ല
കാമത്തിന്‍ പാരിജാതം എനിയ്ക്കു തന്നതു.
നിന്‍ മേനിയുടെ കാമാഗ്നി ശമിപ്പിക്കാന്‍
നീ തന്ന സ്നേഹത്തിനു വഞ്ചനയുടെ
മുഖമുള്ളതു ഞാനറിഞ്ഞില്ല.

നിന്‍ കാമം തണുത്തപ്പോള്‍
ഇനിയെനിയ്ക്കു നിന്നെ പുണരാന്‍
കഴിയില്ലെന്നറിഞ്ഞപ്പോള്‍ നീ എന്നെ
പിരിയുന്നതില്‍ പരിഭവമൊന്നുമില്ലതാനും.

ഉയിരിന്റെ നാളം നിലയ്ക്കും വരെ
പ്രണയിച്ചിടും നിന്നെ ഞാന്‍.
ഇന്നും ഈ പ്രത്യാശാ ഭവനില്‍ കിടന്നു
ഏ ആര്‍ ടില്‍ അഭയം തേടുമ്പോഴുംഓര്‍മ്മയുടെ
കണിശകള്‍ തേടുന്നതു നിന്നെയാണു.

മധുര സ്വപ്നങ്ങളുടെ നിറമാര്‍ന്ന
ലേകത്തേക്കെന്റെ കണ്‍പീലികള്‍
താണുപോകുമ്പോളിളം കുളിര്‍ തെന്നലിന്‍
തേരിലേറിയെന്‍ ചാരത്തു വന്നു നീ
തന്ന ചുടുചുംബനത്തിന്‍ പാടുകള്‍
ഇന്നുമെന്റെ ഹൃദയത്തിന്‍ മാണിക്യ
ചെപ്പില്‍ താലോലിക്കുകയാണു ഞാന്‍.

പ്രണയിനീ നീ പോകുമ്പോഴെന്റെ
ഓര്‍മ്മകള്‍ എന്നോടടക്കചെയ്തു
എന്നെയൊന്നുറക്കി കിടത്തി
വാതില്‍ പതുക്കെ ചാരണം നീ.

Read more...

Sunday, December 19, 2010

ഭൂമിയില്‍ ഒരുയാത്ര

മേദിനി തന്‍ വിരിമാറിലൂടൊരു
ക്ഷിപ്രപ്രയാണം ചെയ്തു ഞാന്‍.
ഇണ്ടല്‍ ദുസഹമാം മനസ്സുമായി
നന്മയുടെ താഴ്വാരം തേടി യാത്രയായി.
നന്മ തന്‍ ആത്മാവ് വേരറ്റ
എന്‍ വിലാപങ്ങളില്‍
ഇരുട്ടിന്റെ കാളിമക്കര്‍ത്ഥം തേടി
ചെന്നുപെട്ടതൊരാഹവക്കളത്തില്‍.
അവിടെ കേട്ടതു സ്നേഹത്തിന്‍ മന്ത്രമല്ല
കര്‍ണ്ണകഠോരമാം ദുര്‍ഭിക്ഷരോദനം.
അവിടെയും കണ്ടതൊരമ്മ തന്‍ ലാളനയല്ല
നഗ്നമേനികള്‍ പിടയുന്ന രണഭൂമിയാണു.
വറ്റിവരണ്ട തൊണ്ട നനക്കുവാന്‍
തെളിനീരുറവയില്ല
നിര്‍ഘൃണര്‍ താണ്ഡവമാടിയ
മര്‍ത്യന്റെ രക്തപ്പുഴയാണു.

Read more...

Thursday, December 16, 2010

നാന്‍സി

നാന്‍സി അതാണവളുടെ പേര്.തലസ്ഥാന നഗരിയില്‍ ഒരു പാരാപ്ലീജിയ സംഘമത്തിനു പോയതായിരുന്നു ഞാന്‍.യാത്രാ ക്ഷീണം കാരണം ഞാനല്പം ഉറങ്ങിപ്പോയി.സംഘാടക സമിതിയിലെ ഒരാള്‍ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത്.വേഗം എഴുന്നേറ്റ് ഒന്നു ഫ്രഷായി പരിപാടി നടക്കുന്ന ഹാളിലേക്കു ചെന്നു.അവിടെ ചെന്നപ്പോള്‍ എല്ലാവരും എന്നെപ്പോലെ നാലു ചക്രത്തില്‍ ഉരുളുന്നവര്‍.വിശിഷ്ടാതിഥികളുടെ പ്രസംഗം കഴിഞ്ഞു.ഇനി ഞങ്ങളുടെ(അതായത് രോഗികളുടെ)പരിചയപ്പെടലാണ്.ഓരോര്‍ത്തരായി പറയാന്‍ തുടങ്ങി.ചിലര്‍ക്ക് മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു പരവശം.മറ്റൊന്നുമല്ല നമ്മുടെ സഭാകമ്പം.അവസാനമാണ് അവളുടെ അവസരം വന്നത്.മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ ഒരു ചിരിയാരുന്നു.എല്ലാവരും ആ ചിരിയില്‍ പങ്കു ചേര്‍ന്ന് ചിരിക്കാന്‍ തുടങ്ങി.ഞാന്‍ അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയാരുന്നു.അപ്പോഴാണ് ആ ചിരിയുടെ രഹസ്യം എനിക്കു മനസ്സിലായത്.ഉരക്കെ ചിരിക്കുന്ന അവളുടെ രണ്ട് കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടെന്ന്.പിന്നിട് എല്ലാവരുടെയും ശ്രദ്ധയിലതു പെട്ടു.സംഘാടകര്‍ വന്നു മൈക്ക് വേഗം വാങ്ങി.ചിരിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും മുഖത്ത് പെട്ട്ന്നൊരു മ്മ്ലാനത തളം കെട്ടി.പരിപാടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.വൈകുന്നേരം മൂന്നു മണി വരെ ചര്‍ച്ചകളും മറ്റു ചടങ്ങുകളുമായിരുന്നു.മൂന്ന് മണിക്ക് മായജാല പ്രദര്‍ശനമായിരുന്നു.കാണാനുള്ള സൗകര്യത്തിനു വേണ്ടി എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും മാറിയിരിക്കാന്‍ തുടങ്ങി.അപ്പോഴാണ് ഞാന്‍ അവളുടെ അടുത്തെത്തിയത്. മാജിക്ക് തുടങ്ങി എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.ഞാന്‍ പതുക്കെ അവളെ പരിചയപ്പെടാനുള്ള ശ്രമം തുടങ്ങി.പേരും സ്ഥലവും ചോദിച്ചു തുടങ്ങിയ ഞാന്‍ അവള്‍ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചു ചോദിച്ചു.അപ്പോള്‍ അവള്‍ ഹാളില്‍ നിന്നും പുറത്തേക്കു പോന്നു.ഞാനാകെ ടെന്‍ഷനായി. ചോദിച്ചത് അവള്‍ക്ക് ഇഷ്ടപെട്ടില്ലെന്നു തോന്നുന്നു. ഞാന്‍ വേഗം മാജിക്കില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.കുറച്ചുകഴിഞ്ഞ് ഞാനൊന്നു തിരിഞ്ഞ് നോക്കിയപ്പോള്‍ അവള്‍ എന്നെ വിളിച്ചു.ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.അവള്‍ ദുരന്തത്തിന്റെ ഭാണ്ഡം പതുക്കെ അഴിക്കാന്‍ തുടങ്ങി."എന്റെ പതിനാറാമത്തെ വയസ്സിലാണ് ഞാന്‍ ഇങ്ങിനെയായത്.സ്ക്കൂള്‍ വിട്ട് വീട്ടില്‍ വന്നപ്പോള്‍ അഛ്ചനും അമ്മയും കൂടി വഴക്ക് കൂടുന്നു.വാക്ക് തര്‍ക്കം മൂത്ത് അടിപിടിയില്‍ എത്തി.മദ്യപിച്ച അഛ്ചന്‍ അമ്മയെ തൊഴിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഞാന്‍ ഇടയില്‍ കയറി തടുക്കാന്‍ ശ്രമിച്ചു.അഛ്ചന്റെ തൊഴികൊണ്ടത് എനിക്കും.മലര്‍ന്നടിച്ചു വീണ എന്റെ നട്ടെല്ല് പൊട്ടിപ്പോയി.അന്നുമുതല്‍ അരക്കു താഴെ ചനമില്ലാതെ ഈ നാലു ചക്രത്തിലായി."ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പുഴപോലെ ഒഴുകാന്‍ തുടങ്ങി.കഴിഞ്ഞ മേയ് പതിനാറിനു കണ്ട ആ കണ്ണുനീര്‍ ഇന്നും എന്റെ ഹ്ര് ദയത്തില്‍ ചോരത്തുള്ളികളായി ഒഴുകുന്നുണ്ട്.ഒരു കുപ്പി മദ്യത്തിന്റെ ലഹരി ആ പാവം പെണ്‍കുട്ടി ഇന്നും അനുഭവിക്കുന്നു.

Read more...

Sunday, December 5, 2010

ദേവീ നിനക്ക് വന്ദനം

എന്റെ സ്വപ്നഗേഹം വീണുതകര്‍ന്നു
എന്റെ സ്നേഹത്തിന്‍ പാനപാത്രം
തച്ചുതകര്‍ത്തു കൂച്ചുവിലങ്ങിട്ടു
കരചരണങ്ങള്‍ ബന്ധിതമാക്കി.

കരുണയുടെ നിഴല്‍ വറ്റിച്ചു
കണ്ണിലഗ്നി ജ്വാല പടര്‍ത്തി
നിദ്രാവിഹീനമായി രാത്രിനീളുന്നു.

അനാഥത്വമില്ലാത്തൊരനാഥനായി
ജീവനില്ലാത്ത സ്വപ്നങ്ങളുമായി
ദുര്‍ബലമായൊരു അസ്ഥിപ്രമാണമായി
ഗേഹത്തിന്‍ ഇരുട്ടറയിലടച്ചു.

മഹാമൗനത്തിന്‍ ഭ്രാന്തമാം തടവറയില്‍
കദനക്കഥമൊഴിയുന്ന കണ്മണിയും ചാരത്തു
നടുവൊടിഞ്ഞൊരീമണ്ണില്‍ കിടന്നുപിടയുമ്പോള്‍
അക്കപ്പെരുക്കങ്ങളക്ഷരക്കൂട്ടങ്ങള്‍
ഇന്നെന്റെ സ്വപ്നത്തിന്‍ ചിറകുമുളപ്പിച്ചു.

അണുവിന്‍ പരമാണു സംക്രമസംയോഗത്താല്‍
അടര്‍ന്നു വീണിടത്തു നിന്നു വീണ്ടും
ഇന്നിതാ ഞാനുണര്‍ന്നു
നന്മയുടെ നറുതേനില്‍ ജ്ഞാനം ചാലിച്ച
അക്ഷരദേവിയെ വന്ദനം...നിനയ്ക്കു വന്ദനം.

Read more...

Friday, December 3, 2010

നീ അറിയാതെ

നീ അറിയാതെയാണെങ്കിലും
നിന്‍ സാമീപ്യമെന്നെ
പ്രണയാര്‍ദ്രനാക്കുന്നു.

നിന്നെയൊന്നു പുല്‍കുവാന്‍
എന്‍ നെഞ്ചകം തുടിയ്ക്കുന്നു.


എന്നെ കാണുന്ന മാത്ര-
വിറകൊള്ളുന്ന നിന്‍ അധരങ്ങള്‍
സ്നേഹം തുളുമ്പുന്ന കരിനീല മിഴികള്‍
പാദം വരെയെത്തും കാര്‍കൂന്തലും
കണ്ടിട്ടെന്‍ ഹൃദയം പിടയുന്നു.


നിന്‍ മൊഴിയൊന്നു കേള്‍ക്കുവാന്‍
എന്‍ കര്‍ണ്ണങ്ങള്‍ കൊതിക്കുന്നു.


കണ്ടുതീരാത്ത സ്വപ്നങ്ങള്‍ പോലെ
കേട്ടുമതിവരാത്ത ഈണം പോലെ
കരയെ പുണരുന്ന തിരപോലെ
നിനക്കെന്നോടുള്ള പ്രണയ-
ദീപം അണയാതിരിക്കട്ടെ!!

Read more...

അമ്മേ മാപ്പ്

അമ്മേ എനിയ്ക്കു മാപ്പു നിന്‍
ഗര്‍ഭപാത്രത്തിന്‍ ഇരുട്ടറയില്‍
കിടന്നു നിന്നെ ചവിട്ടിമെതിച്ചതിനു
അമ്മേ എനിയ്ക്കു മാപ്പ്.

എന്റെ ഭാരം പേറിയ
എനിക്കഭയം നല്‍കിയ
ഭൂമാതാവേ യെനിയ്ക്ക് മാപ്പു നിന്‍
മാറിടം ചവിട്ടിത്തകര്‍ത്തതിനു.

ഒരുകുപ്പി മദ്യത്തിനുവേണ്ടി
നിന്‍ മാനത്തിന്‍ വിലപേശിയതിനു
കുഞ്ഞുപെങ്ങളെ യെനിയ്ക്കു മാപ്പ്.

പ്രണയത്തിന്‍ നവമുകുളങ്ങള്‍
എനിയ്ക്കു തന്ന പ്രിയസതിയെ
നിന്നില്‍ കിളിര്‍ത്തതുപെണ്‍-
ഭ്രൂണമാണെന്നറിഞ്ഞപ്പോള്‍
ഹത്യ ചെയ്യിച്ചെനിയ്ക്കു മാപ്പ്.

ചരസിന്റെ മദ്യത്തിന്റെ ലഹരിയില്‍
കൊള്ളയുംകൊലയും ചെയ്യുമ്പോള്‍
പിടയുന്ന ജീവന്റെ തുടിപ്പുകള്‍
കാണുന്നതുന്മാദ ലഹരിയാണ്.

നന്ദിയുണ്ടേറെ യെനിയ്ക്കു നിന്നോടമ്മേ..
എന്നുള്‍ക്കണ്ണുതുറപ്പിച്ചതില്‍
മാംസ തീനികള്‍ അനുജത്തി തന്‍
ചാരിത്ര്യം പിച്ചിച്ചീന്തുന്ന
രോദനം കേള്‍പ്പിച്ചതില്‍.

അമ്മേ നിന്‍ ഗര്‍ഭപാത്രത്തില്‍ ജന്മം-
കൊണ്ടൊരീയസുരനു മാപ്പ്.

Read more...

Wednesday, December 1, 2010

കാരുണ്യത്തിന്റെ വഴി

ഇടരുന്ന ഹൃദയത്തിന്‍ നീറുന്ന
ചിലവാക്കുകളുരയാം.
അതെന്നാത്മാവിന്‍
തേങ്ങലാവാം.

കശേരുക്കളുടെ ദയാരാഹിത്യത്താല്‍
പൊട്ടിത്തകര്‍ന്ന നട്ടെല്ലില്‍
നാലതിര്‍ത്തിക്കുള്ളില്‍
കിടന്നുപിടയുമ്പോള്‍

ഒറ്റപ്പെടുത്തലിന്റെ രാക്ഷസതിരമാല
കരള്‍ഭിത്തിലാഞ്ഞടിച്ചു.
തിരയില്‍ പെട്ടുലയവെ ഒരുതുള്ളി
സ്നേഹത്തിന്‍ തെളിനീരുമായി വന്നവര്‍,

കൈ തന്നുയര്‍ത്തിയെന്നെ
സാന്ത്വനപാലകര്‍
ഇന്നെനിക്കുചുറ്റുമുണ്ടവര്‍ താങ്ങും,
തണലുമായി ജീവിതത്തിലുടനീളം

നാടിനും നാട്ടര്‍ക്കും
വീടിനും വീട്ടാര്‍ക്കും
അവശര്‍ക്കും നിരാലംബര്‍ക്കും
കണ്ണിലുണ്ണിയാം "പാലിയേറ്റീവ് കെയര്‍"..

Read more...