കൂടുമാറ്റം
അവളെ ഞാന്‍ ആദ്യമയി കാണുന്നത് ഒരു മഴക്കലത്താണ്.ഒരു ചീഞ്ഞുനാറുന്ന വെള്ളക്കെട്ടിനടുത്ത് നിറയെ ചെളിയികുളിച്ചു നില്‍ക്കുന്ന അവളെയാണ് എല്ലാവരുംകൂടി എന്നെ ഏല്പിക്കാന്‍ പോകുന്നത്.അവളെ കണ്ട മാത്രയില്‍ തന്നെ എനിക്കു മനം മടുത്തു.അവളുടെ അടുത്തേക്ക് അടുക്കും തോറും ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെയായി.ഞാന്‍ ബ്രോക്കറോടു പറഞ്ഞു."നമുക്ക് വേറെ നോക്കാം ഇവള്‍ ശരിയാവില്ല" അപ്പോള്‍ ബ്രോക്കര്‍ "സുഖമില്ലാത്ത നിനക്ക് വേറെ എവിടെ കിട്ടാന്‍ ഇതു തന്നെ ഞാന്‍ അവരുടെ കയ്യും കാലും പിടിച്ചിട്ടു കിട്ടിയതാണ്.പുറമേ നോക്കണ്ട ഉള്ള് നല്ല വിശാലമുള്ളവളാണ്.പിന്നെ വൃത്തികേട് അതു നല്ല സോപ്പും പൊടിയോ പനോയിലോ ഇട്ടു കുളിപ്പിച്ചാല്‍ മതി നല്ല സുന്ദരിയാവും.സ്ഥിരമായി കൂടെ കഴിയാനല്ലല്ലോ താല്‍ക്കാലികമല്ലേ...അതിനു ഇവള്‍ തന്നെ ധാരാളം.ഇവള്‍ക്ക് കാശും കുറവാണ്." എന്തു തന്നെ പറഞ്ഞിട്ടും എനിക്ക് അവളെ ഇഷ്ടമാകുന്നില്ല.അവസാനം സുഹൃത്ത് പരഞ്ഞു.നീ തല്‍ക്കാലം എല്ലം സഹിക്ക് വേറെ ഒരുത്തിയെ കണ്ടുപിടിക്കുന്നത് വരെയെങ്കിലും അങ്ങിനെ ഞാന്‍ അവളെ തന്നെ സ്വീകരിക്കേണ്ടി വന്നു.എല്ലരുംകൂടി ഒരു ദിവസം അവളെ കുളിപ്പിച്ച് സുന്ദരിയാക്കി.പച്ച പാവാടയും വെള്ള ബ്ലൗസ്സും ധരിച്ച് അവള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അവളിലേക്ക് പ്രവേശിക്കാന്‍ തിടുക്കം തോന്നി.ഞാന്‍ പുതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.ഇപ്പോള്‍ നല്ല സുഗന്ധമാണുള്ളത്.എനിക്ക് ഒന്നു കിടക്കാന്‍ കൊതിയായി.ഞാന്‍ അവളുടെ ഉള്ളിലേക്ക് വലിഞ്ഞു കേറി.ആ പൂമുഖം എനിക്ക് വല്ലാതങ്ങിഷ്ടപ്പെട്ടു.പിന്നെ നെഞ്ചിലേക്ക് നോക്കിയപ്പോള്‍ ആ ഹ പറയേണ്ട.ആ നെഞ്ചിലെനിക്ക് ഫുട്ബോള്‍ കളിക്കാന്‍ തോന്നി.പതുക്കെ ഞാന്‍ ആ നെഞ്ചിലേക്ക് പ്രവേശിച്ചു.അവള്‍ എതിര്‍പ്പൊന്നും കാണിച്ചില്ല.നല്ല സഹകരണം.അന്നുമുതല്‍ ഞാന്‍ അവളെ എന്റെ ഹൃദയത്തോടു ചേര്‍ത്ത് സ്നേഹിക്കാന്‍ തുടങ്ങി.പക്ഷെ ഈ സ്നേഹം ഇനി അധികം നീട്ടികൊണ്ടു പോകാനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം.ചിലപ്പോള്‍ എനിക്ക് ഇവളോട് ദേഷ്യം തോന്നും കാരണം ഇവളുടെ മുഖവും നെഞ്ചും അല്ലാതെ മറ്റൊന്നും എനിക്ക് കാണിച്ചു തന്നിട്ടില്ല രണ്ട് വര്‍ഷമായി ഞാന്‍ അവളുടെ കൂടെ കഴിയുന്നു.ഒരുപാട് പ്രാവശ്യം ഞാന്‍ തിനിഞ്ഞിറങ്ങിയതാണ് ഒന്നു മുഴുവനും കാണാന്‍.പക്ഷെ അവള്‍ സമ്മതിക്കേണ്ടേ..? ചില ഭാഗങ്ങളില്‍ എനിക്ക് പ്രവെശനം വിലക്കിയിരിക്കുകയാണ്. അതാണ് എനിക്ക് അവളോട് ദേഷ്യം.ഏതായാലും ഇനി അവള്‍ എനിക്ക് ഒന്നും കാണിച്ചുതരേണ്ട.എനിക്കയ് ഒരുവള്‍ എല്ലാം കണിച്ചു തരാനും എന്നെ അവളിലേക്ക് ചേര്‍ക്കാനും തയ്യാറായികൊണ്ടിരിക്കുകയാണ്.അങ്ങനെ ഞാനീ വാടക വീടിനോട് വിടപറഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ നിങ്ങളെല്ലാവരും വരണം മറക്കരുത്.....!!!