Ind disable
Powered by Blogger.

Friday, November 5, 2010

അവന്‍റെ നൊമ്പരങ്ങള്‍

പുറത്ത് മഴ ശിവതാണ്ഡവമാടുകയാണ്.ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു.ഇപ്പോഴും ഒരു ചോദ്യത്തിനു ഉത്തരം കാണാന്‍ കഴിയാതെ മനസ്സ് വല്ലാതെ കലുഷിതമായ്.നേരം വെളുക്കരുതേന്ന് വെറുതേയെങ്കിലും ആശിച്ചുപോയി.ഓരോന്ന് ആലോച്ച്ചി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.ഉമ്മയുടെ വിളികേട്ടാണ് കണ്ണ് തുറന്നത്.അയലത്തെ വീടുകളില്‍ ദിവസവും പാല്‍ കൊണ്ട് കൊടുത്തിരുന്നത് ഞാനായിരുന്ന്.മഞ്ഞു പൊയ്യുന്ന തണുപ്പത്ത് പാല്‍ക്കുപ്പിയുമായി നടക്കുന്നത് എപ്പോഴും ഒരു സുഖമായിരുന്നു.കുരുവികളുടെ കിന്നാരം പറച്ചിലും മരച്ചില്ലകളുടെ നാട്ടുവര്‍ത്തമാനങ്ങളും കാതിനും കണ്ണിനും വല്ലാത്ത ഒരു ആനന്ദമായിരുന്നു.വേഗത്തില്‍ പാല്‍ കൊണ്ട് കൊടുത്തു വന്നില്ലെങ്കില്‍ സ്കൂളില്‍ പോകാന്‍ നേരം വൈകും എന്നുള്ളത്കൊണ്ട് ഞാന്‍ പതിയെ നടന്നു.ബാപ്പാനെ വിളിച്ചുകൊണ്ടു വന്നെല്ലാതെ ക്ലാസ്സില്‍ കയറണ്ട എന്നു പറഞ്ഞ ചന്ദ്രന്‍ മാഷോട് ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിലും ഇനി പകരം വീട്ടാന്‍ കഴിയില്ല.എല്ലാ അടവുകളും പാളിപ്പോയിരിക്കുന്നു.ബാപ്പയുടെ മുന്നില്‍ നില്‍ക്കാന്‍ പോലും പേടിയാണ്.പിന്നെങ്ങനെ ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് കൂട്ടിക്കൊണ്ട് പോകും.ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു.എന്താടാ നീ ഇത്ര തല പുകഞ്ഞാലോചിക്കുന്നേ.....? വാസുവേട്ടന്‍റെ ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.എന്താടാ ഇന്ന് നിന്‍റെ മുഖത്ത് വല്ല കടന്നലും കുത്തിയോ....വല്ലാതെ വീര്‍ത്തിരിക്കുന്നു.മറുപടിയൊന്നും നല്‍കാന്‍ തോന്നിയില്ല.ഒഴിഞ്ഞ പാല്‍കുപ്പി തിരിച്ച് വാങ്ങി പതിയെ നടന്നു.വീട്ടിലെത്താന്‍ നേരം ഉപ്പ കോയാക്കയുടെ ചായക്കടയിലേക്ക് പോകുന്നത് കണ്ടു.ഇത് ഉപ്പയുടെ ഒരു പതിവാണ്.എനിക്ക് ഓര്‍മ്മ വെച്ച കാലമുതല്‍ ഉപ്പയുടെ ഈ പതിവ് തെറ്റിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.ഉമ്മയുടെ ചീത്ത വിളി കേള്‍ക്കുന്നില്ലല്ലോ എന്നു വിചാരിച്ച് ചെന്നതേയുള്ളൂ.എന്താടാ പോങ്ങി പോത്തിനെ കണ്ടപോലെ നിക്കുന്നേ....വന്ന് ഈ തേങ്ങയൊന്ന് പൊളിക്കെടാ...വേഗം തേങ്ങയെടുത്ത് പൊളിച്ചില്ലെങ്കില്‍ പ്രശ്നമാവുമെന്നറിയാവുന്നത്കോണ്ട് ഞാന്‍ വേഗം തേങ്ങയെടുത്ത് പൊളിച്ച് ഉമ്മാക്ക് കൊടുത്ത്.കുറേ നേരം ഞാന്‍ അവിടെ തന്നെ ഇരുന്നു.എടാ...ണീറ്റ് സ്കൂളില്‍ പോടാ ....അനക്ക് ഞാനിന്ന് ചോറൊന്നും വെച്ചിട്ടില്ല.സങ്കടവും ദേഷ്യവും ഒന്നിച്ചുവന്നു എങ്കിലും ഞാന്‍ സഹിച്ചു.എഴുന്നേറ്റ് പുറത്തേക്ക് നടന്നു.എല്ലാവരും സ്കൂളില്‍ പോയിട്ടുണ്ടാവണം.ആരേയും കാണുന്നില്ല.സുലൈമാനുണ്ടെങ്കില്‍ മീന്‍ പിടിക്കാന്‍ കുളത്തില്‍ പോകാമായിരുന്നു.വെറുതെ നടന്നു സമയം കളഞ്ഞു.വിശന്നിട്ടു കണ്ണുകാണാന്‍ വയ്യ.വീട്ടിലേക്ക് പോവാതെ നിവ്രത്തിയില്ല.ഉമ്മ അലക്കാന്‍ പോയ തക്കം നോക്കി അടുക്കളയില്‍ കടന്ന് ചോറും മീന്‍ കറിയും എടുത്തു കഴിച്ചു പാത്രങ്ങളെല്ലാം പഴയതു പോലെ വെച്ചു പുറ്ത്തു പോന്നു.വൈകുന്നേരം ബാപ്പ വരുന്നത് ഞാന്‍ കോലായില്‍ ഇരുന്നു കണ്ടു.ആ വരവു കണ്ടപ്പോഴെ എനിക്കു പന്തികേടു തോന്നിയിരുന്നു. എറയത്തുണ്ടായിരുന്ന ചൂരല്‍ വടിയെടുത്ത് ആദ്യം കാലിന്‍റെ തുടയ്ക്കു തന്നെ കിട്ടി.പിന്നെ എവിടൊക്കെയാണ് കിട്ടിയതെന്നോര്‍മ്മയില്ല.ഉമ്മാന്ന് വെറുതെ വിളിച്ചു കരഞ്ഞു.തല്ല് തനിക്കു കൂടി കീട്ടുമെന്നത് കൊണ്ട് ഉമ്മ പിടിക്കാന്‍ വരില്ല.ബാപ്പയുടെ സ്വഭാവം. അതാണ് കലികേറിയാല്‍ പിന്നെ ഒന്നും കണ്ണുകാണില്ല.അപ്പുമാഷ് ഉപ്പയെ കണ്ടെന്നതും മഷിനേ പോടാന്ന് വിളിച്ചത് ഉപ്പയോട് പറഞ്ഞെന്നും എനിക്കൂഹിക്കാന്‍ അതികനേരം വേണ്ടായിരുന്നു.ഇത്രയൊക്കെ തല്ല് കിട്ടിയിട്ടും എനിക്ക് കുറ്റബോധം തോന്നിയില്ല.ഞാന്‍ ചെയ്തത് തന്നെ ശരി.വിശപ്പ് സഹിക്കവയ്യാതെ സ്കൂളിന്‍റെ പേരമരത്തീന്ന് ഒരു പേരക്ക പറിച്ചു തിന്നതിന്ന് ഇത്ര ക്രൂരമായി ഗിരിഷനെ തല്ലിയ മാഷിനെ അതു മാത്രം വിളിച്ചാല്‍ പോരായിരുന്നു എന്നേ എനിക്ക് തോന്നിയുള്ളൂ.പഠനം പാതി വഴിയില്‍ മുടങ്ങിയെന്നു പറയാം.ഏഴാം ക്ലാസ്സില്‍ ഇനി രണ്ടു മാസവും കൂടിയെ ഉള്ളൂ.അതു മുഴുവനാക്കാന്‍ വെറുതെ ഒരാഗ്രഹം തോന്നി പക്ഷെ അത് അപ്പോള്‍ തന്നെ വേണ്ടെന്ന് വെക്കുകയും ചെയ്തു.അടിയുടെ പൂരവും കൊട്ടിക്കലശവും കഴിഞ്ഞു.ഇങ്ങനെയാണെങ്കില്‍ അവനെ വല്ല പണിക്കും പറഞ്ഞയച്ചേക്കൂ....ഉമ്മ ഉപ്പയോട് പറയുന്നത് കേട്ടു....ങും...അതു തന്നെ നല്ലത് ബാപ്പയും പറഞ്ഞു.ഞാന്‍ മനസ്സില്‍ എന്നെ തന്നെ കുറെ ശപിച്ചു.ഒരല്പ്പം പോലും സ്നേഹം കിട്ടാത്ത ഈ അസുര ജന്മം ദൈവം എന്തിനു തന്നു.ഓ..നാളെ ഞാറാഴ്ചയാണെല്ലോ ...കൂട്ടുകാരെല്ലാവരും ഉണ്ടാകും.ഫുട്ബോളും ക്രിക്കറ്റും മീന്‍ പിടുത്തവും എല്ലാം കൂടി നാളെ അടിച്ചുപൊളിക്കണം മനസ്സില്‍ കണക്കു കൂട്ടി ഉറങ്ങാന്‍ കിടന്നത് മാത്രമേ ഓര്‍മ്മയുള്ളൂ.അടിയുടെ ക്ഷീണം കൊണ്ടായിരിക്കാ കിടന്ന പാടെ ഉറങ്ങിപ്പോയി.രാവിലെ ഉപ്പയുടെ വിളികേട്ടാണ് ഉണര്‍ന്നത്.എടാ സമീറെ..എന്താ ഉപ്പാ.....ഞാന്‍ രാത്രി ലോറിക്കാരന്‍ ബീരാനെ കണ്ടിരുന്നു.നിന്നക്ക് പറ്റിയ പണിയുണ്ടോന്ന് ചോദിച്ചപ്പം അവന്‍റെ ലോറിയില്‍ ഒരു ക്ലീനറെ വേണമെന്നു പറഞ്ഞു. നാളെ തന്നെ പറഞ്ഞയക്കാന്‍.നീ വേഗം അങ്ങാടിയിലെ പാലത്തിന്‍റെ അടുത്തേക്ക് ചെല്ലൂ അവിടെ നിക്കാനാണ് പറഞ്ഞത്.ഞാനും മനസ്സു കൊണ്ട് സന്തോഷിച്ചു.ഒന്നുമില്ലെങ്കിലും ഈ അടിയുടെ പൂരം ഒഴിവായിക്കിട്ടുമല്ലോ...എവിടെ കിട്ടാന്‍....എലിമടയില്‍ നിന്നും നേരെ പുലിമടയിലേക്ക്.ഞാന്‍ പാലത്തിന്‍റെ അടുത്തേക്ക് പോയി.അവിടെ ബീരാന്‍ക്കയുടെ ലോറിയും കാത്തിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങ് ദൂരെ നിന്നും ലോറി വരുന്നത് കണ്ടു. പാലത്തില്‍ എന്നെ കണ്ടതും ലോറി നിര്‍ത്തി വാ കേറ്.....ഞാന്‍ കേറി.എന്താടാ മറ്റാന്‍ തുണിയൊന്നും എടുത്തില്ലേ.....അതെന്തിനാ വീട്ടില്‍ വന്നിട്ട് മാറ്റിയാല്‍ പോരെ.എടാ..മന്ദബുദ്ധിയേ....ഇത് തമിഴ് നാട്ടിലേക്കാണ് പോകുന്നത്.മൂന്ന് ദിവസമോ അതികമോ പിടിക്കും.ഇത് കേട്ടപ്പോള്‍ എനിക്ക് മനസ്സില്‍ ഒരു പേടി.ഇത്രയും ദിവസം ഞാന്‍ വീട്ടില്‍ വരാതെ നില്‍ക്കണോ...ങും...എന്താ ഓര്‍ക്കുന്നേ....ഏയ് ഒന്നുമില്ല.എന്നാല്‍ വേഗം പോയി ഒന്ന് രണ്ട് തുണിയും ഷര്‍ട്ടും എടുത്തിട്ട് വേഗം വാ..വണ്ടി താഴത്തേ അങ്ങാടിയില്‍ ഉണ്ടാകും.ഞാനും വീട്ടിലൊക്കെ പോയ് വരാം.ഞാന്‍ വീട്ടിലേക്ക് തിരിച്ചു ചെല്ലുന്നത് വഴിയില്‍ നിന്നും കണ്ട ഉപ്പ ചോദിച്ചു.എന്താടാ....വണ്ടി പോയോ....അതോ നീ പോയില്ലേ....ഞാന്‍ പോയി വണ്ടി താഴേ അങ്ങാടിയില്‍ ഉണ്ട്.....പിന്നെന്ത്യേ......രണ്ട് തുണിയും ഷര്‍ട്ടും എടുക്കാന്‍ പറഞ്ഞു വണ്ടി തമിഴ് നാട്ടീലേക്കാണ് പോകുന്നത്.എന്നാല്‍ വേഗം ചെല്ല്.ചെന്ന് തുണീയും കുപ്പായവും എടുത്ത് വേഗം പൊയ്ക്കോ...ബാപ്പയുടെ ആശീര്‍വാദം.ങും....ശരി.ഞാന്‍ വീട്ടില്‍ ചെന്ന് തുണിയും കുപ്പായവുമെടുത്ത് താഴേ അങ്ങാടിയില്‍ ചെന്നു.അവിടെ വണ്ടിയുടെ അടുത്ത് ചെന്നിരുന്നു.വണ്ടിയെക്കാള്‍ ഉയരത്തിലാണ് ചരക്ക് കേറ്റിയിരിക്കുനത്.എന്തായിരിക്കും ഇതില്‍.ആ...എന്തെങ്കിലുമാകട്ടേ .ഉച്ചക്ക് ചോറ് തിന്നിട്ടാണ് ബീരാന്‍ ക്ക വന്നത്.ഓ,നീ വന്നോ...നി ചോറ് തിന്നിട്ടാണോ വന്നത്.....അതെ ഞാന്‍ ചോറ് തിന്നിട്ടാണ് വന്നത്.എവിടെ എനിക്കും ദൈവത്തിനും മാത്രം അറിയുന്ന കാര്യം.അങ്ങനെ എന്‍റെ ആദ്യത്തെ ജോലിയുടെ തുടക്കം....അല്ല പുതിയ ജിവിതത്തിന്‍റെ തുടക്കം.

3 അഭിപ്രായങ്ങള്‍:

മേൽപ്പത്തൂരാൻ November 5, 2010 at 10:44 AM  

കലക്കി.. മുസ്തഫ, മനോഹരമായ ഒരു ചെറുകഥ
:(

അസീസ്‌ November 6, 2010 at 3:08 AM  

നന്നായിട്ടുണ്ട്. ഇനിയും എഴുതുക .
ആശംസകള്‍

അബ്ദുള്‍ ജിഷാദ് November 6, 2010 at 3:45 AM  

നന്നായിരിക്കുന്നു....തുടരുക, ആശംസകള്‍...