കാരുണ്യത്തിന്റെ വഴി
ഇടരുന്ന ഹൃദയത്തിന്‍ നീറുന്ന
ചിലവാക്കുകളുരയാം.
അതെന്നാത്മാവിന്‍
തേങ്ങലാവാം.
കശേരുക്കളുടെ ദയാരാഹിത്യത്താല്‍
പൊട്ടിത്തകര്‍ന്ന നട്ടെല്ലില്‍
നാലതിര്‍ത്തിക്കുള്ളില്‍
കിടന്നുപിടയുമ്പോള്‍
ഒറ്റപ്പെടുത്തലിന്റെ രാക്ഷസതിരമാല
കരള്‍ഭിത്തിലാഞ്ഞടിച്ചു.
തിരയില്‍ പെട്ടുലയവെ ഒരുതുള്ളി
സ്നേഹത്തിന്‍ തെളിനീരുമായി വന്നവര്‍,
കൈ തന്നുയര്‍ത്തിയെന്നെ
സാന്ത്വനപാലകര്‍
ഇന്നെനിക്കുചുറ്റുമുണ്ടവര്‍ താങ്ങും,
തണലുമായി ജീവിതത്തിലുടനീളം
നാടിനും നാട്ടര്‍ക്കും
വീടിനും വീട്ടാര്‍ക്കും
അവശര്‍ക്കും നിരാലംബര്‍ക്കും
കണ്ണിലുണ്ണിയാം "പാലിയേറ്റീവ് കെയര്‍"..
5 അഭിപ്രായങ്ങള്‍:
കൊള്ളാം നല്ല കവിത:)
മനസ്സില്‍ തട്ടുന്ന വരികള്‍.
കൊള്ളാം മാഷെ ...
വെറുതെ ഇരുന്നു മടുത്തു ഒരോന്ന് ഓര്‍ത്തിരിക്കുമ്പോള്‍ പൊട്ടിമുളയ്ക്കുന്ന തമാശകളാണ്.മനസ്സില്‍ തോന്നിയതെന്തും തുറന്നു പറയുക.അനുഭവമാണുഗുരു.എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിരേഖപ്പെടുത്തുന്നു
ഇതൊക്കെ അല്ലെ ഒരു രസം ...മനസ്സില്‍ വരുന്നത് മൊത്തം എഴുതുക ...മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുക ...എല്ലാവരുമായി തമാശകളും രസങ്ങളും പറഞ്ഞു അങ്ങ് ബോലോകത്തില്‍ സജീവമാകുക ....
Post a Comment