Ind disable
Powered by Blogger.

Sunday, October 24, 2010

കവിക്ക് ആദരാഞ്ജലികള്‍.

ജീവിതത്തിന്‍റെ വിഹ്വലതകളും ഭ്രമാത്മകതയും കാവ്യബിംബങ്ങളാക്കി പാടി നടന്ന കവി എ.അയ്യപ്പന്‍ സാറ് നമ്മോട് വിട പറഞ്ഞു.താന്‍ കവിതകള്‍ പാടി നടന്ന തന്‍റെ ജന്‍മ നാടായ തലസ്ഥാന നഗരിയില്‍ മരണത്തില്‍ പോലും അനാഥനായി.ജീവിത കാലത്ത് അറിയപ്പെട്ട അനാഥത്വം മരണത്തിലും തന്നെ കൈ വിട്ടില്ല.അപ്പോഴും തനിക്ക് കൂട്ട് തന്‍റെ കവിത.......ജീവിതം കൊണ്ട് തന്നെ കവിത എഴുതിയ മലയാളത്തിന്‍റെ പ്രിയ കവിക്ക് ആദരാഞ്ജലികള്‍......

Sunday, October 17, 2010

അവര്‍തളര്‍ന്നുപോകാതെ ഓടും ക്ഷീണിക്കാതെ നടക്കും

 ഞാന്‍ പറഞ്ഞല്ലോ അക്ഷരങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവരാണെന്ന്.ഞാന്‍ നിങ്ങളുടെ മുന്നിലെത്താനും കാരണം ഒരുകൂട്ടം അക്ഷരങ്ങളുടെ സമാഹാരമാണ്. ആത്മവിശ്വാസമാണ് ജീവിതത്തിന്റെ അടിത്തറയെന്ന് എല്ലാവരും വിളിച്ചുകൂവാറുണ്‍ട്.പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് ആശുപത്രിയില്‍ കിടന്ന പരവശമെല്ലാം മാറിയപ്പോള്‍ വേറെ ഒരു പണിയും ഇല്ലാതിരുന്നപ്പോള്‍(സര്‍ജറി എനിക്ക് സ്ഥിരമാണ്കെട്ടോ) ഞാന്‍ കിടക്കുന്ന കട്ടിലിനടിയില്‍ നിന്ന് പുസ്തകങ്ങള്‍ നിറച്ചു വെച്ച പെട്ടി പുറത്തെടുത്ത് വായിക്കാന്‍ വേണ്‍ടി തിരഞ്ഞപ്പോള്‍ ആദ്യം കയ്യില്‍ കിട്ടിയത് ജയത്തിനുണ്‍ടോ കുറുക്കുവഴി.എന്ന ഒരു പുസ്തകമാണ്.ഒരു ചെറിയ അക്ഷരതെറ്റാണ് അന്ന് ഈ പുസ്തകം എന്നേ വായിപ്പിക്കനിടയാക്കിയത്.അത് മറ്റൊന്നുമല്ല എഴുത്തിലല്ല തെറ്റ് പറ്റിയത് എന്റെ വായനയിലാണ് ജയത്തിനുണ്‍ടോ കുറുക്കുവഴികള്‍ എന്നത് ജയത്തിനുണ്‍ടേ കുറുക്കുവഴികള്‍ എന്നാണ് ഞാന്‍ വായിച്ചത്.ഇങ്ങനെ വായിച്ചപ്പോള്‍ എനിക്കു തോന്നി എന്നാല്‍ ആ വഴി ഒന്നു പരീക്ഷിക്കാലോ എന്നു കരുതി അതു വായിക്കാന്‍ തുടങ്ങി ഒരു പേജി വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്‍ടും പേര് ഒന്നുകൂടി നോക്കി അപ്പോളാണ് ഞാന്‍ വായിച്ചത് തെറ്റാണെന്ന്.സാധാരണ പുസ്തകം എഴുതിയ ആളെ പറ്റി അവസാനമാണ് ഞാന്‍ വയിക്കാറ്.ഇത് ആദ്യം തന്നെ വായിച്ചു.അതിനു കാരണം ഇത് എഴുതിയത് സരസുവാണ്.ഇനി സരസുവിനെ പറ്റി പറയാം..പത്തനംതിട്ട ജില്ലയിലെ കുമ്പളാം പൊയ്ക എന്ന ഗ്രാമത്തില്‍ കര്‍ഷക ദമ്പതികളായ പള്ളിക്കല്‍ പി.ജി.തോമസിന്റെയും അന്നമ്മയുടെയും മകളാണ് സരസു.1955 ജനുവരി 10-ന് ജനിച്ചു.അഞ്ചാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് കഴുത്തിനു താഴെ ചലനമറ്റനിലയില്‍ കിടപ്പിലായി.ഔപചാരിക വിദ്യഭ്യാസം ലഭിച്ചിട്ടില്ല മലയാളം അക്ഷരങ്ങളില്‍ മാത്രം ഒറ്റുങ്ങിയ വിദ്യഭ്യാസം അറിവ് നേടാനുള്ള അഭിലാഷത്തെ കെടുത്തിയില്ല .ഇരുകൈകളും ചേര്‍ത്തുപിടിച്ച് സരസു കുറിച്ച കഥകളും ലേഖനങ്ങളും ആനുകലികങ്ങളിലും ആകാശവണിയിലും ഇടം കണ്‍ടെത്തി.അംഗവൈകല്യം ജീവിതത്തിലെ ഒരു പോരയ്മ അല്ലെന്ന് തളിയിക്കുന്നതാണ് ഈ പുസ്തകം.വൈകല്യങ്ങള്‍ ഇല്ലാത്തവരായ് ആരും ഇല്ല .പക്ഷെ ചിലര്‍ ആ വൈകല്യത്തെ മറച്ചു വെക്കുന്നു മറ്റുചിലര്‍ക്ക് അതു മറക്കന്‍ കഴിയുന്നില്ല.ഏതു തരം വൈകല്യങ്ങള്‍ ഉണ്‍ടായാലും അതിനേക്കാള്‍ വലിയ കഴിവുകളും അവനിലുണ്‍ടാവും അതിനെ പുറത്തേക്ക് കൊണ്‍ടുവരുന്നതിലാണ് ജിവിതവിജയം എന്നാണ് സരസു തന്റെ രചനയിലൂടെ നമ്മോട് വിളിച്ചു പറയുന്നത്.ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ഏതൊരു വായനക്കരനും ലളിതമായി മനസിലാക്കാം എന്നതാണ്.ഏറ്റവും വലിയ വൈകല്യം ശരീരത്തെ ബാധികുന്നതല്ല.മനുഷ്യ ജീവിതത്തെ നിഷ്ഫലമാക്കുന്ന വിധത്തില്‍ മനസിനെ ബാധിക്കുന്ന അപകര്‍ഷതാബോധമാണ്.അഥവാ പരജയഭീതിയാണ്.അപകര്‍ഷതാബോധത്തിന്റെ നിഴലിലും ഭയത്തിന്റെയും പരാജയഭീതിയുടെയും അടിമത്തത്തിലും  കഴിയുന്നവര്‍ അതില്‍ നിന്നും പുറത്ത് വരാത്തിടത്തോളം അവര്‍ക്ക് വലിയ മാറ്റങ്ങളുണ്‍ടാക്കാന്‍ ഈശ്വരനുപോലും കഴിയില്ല എന്ന സത്യത്തിലേക്കാണ് ഈ പുസ്തകം വിരല്‍ ചൂണ്‍ടുന്നത്.ചെറുപ്പത്തില്‍ കണ്ണിനുണ്‍ടായ രോഗം മൂലം കാഴ്ചനഷ്ടപ്പെട്ട ബര്‍ത്താ താക്കര്‍ 1992-ല്‍ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ മഹിളയാണ്.ഇതുപോലെ തന്നെ ഫാനി ക്രോസ്ബി,റോസ്ജെര്‍ കേരന്‍സ്,മോര്‍ഡക്കായ് ബ്രൗണ്‍,കരോളിടെക്കക്സ്,ഈവ്ലീന്‍ ഗ്ലെന്‍,വാള്‍ട്ട് ഡേവിഡ് തുടങ്ങിയവര്‍ പലപല മേഘലകളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച വൈകല്യമുള്ള വ്യക്തികളാണ്.വൈകല്യത്തിന്റെ ന്യൂനതകളല്ല-അതിനെ അതിജീവിക്കുന്ന മനസ്സിന്റെ ശേഷിയാണ് നമുക്ക് വേണ്‍ടത് അതിനെയാണ് ലോകം വീക്ഷിക്കുന്നത്.എനിക്കും ഒരു പ്രചോദനമായ ഈ പുസ്തകം എനിക്ക് എത്തിച്ചു തന്നത് രാജീവ് മേല്പ്പത്തൂരാണ്  അവര്‍ക്ക് ഒരായിരം നന്ദിയുണ്‍ട്.................
പുസ്തകം അവസാനിക്കുന്നത് എനിക്ക് കഥകളും ലേഖനങ്ങളും എഴുതാന്‍ മാത്രമല്ല അറിയുക പാട്ടുപാടിയുറക്കാനും കഴിയുമെന്ന് തെളിയിച്ചുകൊണ്‍ടാണ്.അതില്‍ നിന്ന് നാല് വരി ഞാന്‍ ഇവിടെ ചേര്‍ക്കം

                             അവര്‍തളര്‍ന്നുപോകാതെ ഓടും
                             ക്ഷീണിക്കാതെ നടക്കും
                             ദൈവത്താല്‍
                             അവര്‍ക്കത് സാദ്ധ്യമാകും
                             അവന്‍ മരുഭൂമിയില്‍
                             ഉദ്യാനവും
                             വരണ്‍ട ഭൂവില്‍ നീരൊഴുക്കും
                             നിര്‍ജ്ജനപ്രദേശത്ത്
                             വഴികളും ഉണ്‍ടാക്കുന്നവന്‍
                             അവനിലുള്ള ആശ്രയത്താല്‍
                             അവരത് നേടും.

Friday, October 15, 2010

ബൂലോകത്തിനു സമർപ്പണം

ആഴ്ചപതിപ്പുകള്‍ക്ക് കാത്തിരുന്ന കാലം.എല്ലാ ദിവസവും ജോലി കഴിഞ്ഞ്
വീട്ടിലേക്ക് വരുമ്പോള്‍ കയ്യില്‍ ഏതെങ്കിലും ഒരു പുസ്തകം
ഉണ്ടാകും.അത്രക്കിഷ്ട്ടമാണ് വായിക്കാന്‍.നാലക്ഷരം കുറിച്ചിട്ട ഒരു കഷ്ണം
പേപ്പര്‍ പോലും വെറുതെ കളയാന്‍ തോന്നില്ല.ജീവിത തിരക്കിനിടയില്‍ ഒരു
ചെറിയ അശ്രദ്ധ മൂലം കൈവിട്ടുപോയ ജീവതം പിന്നീട് നാല്
ചുമരുകള്‍ക്കുള്ളില്‍ അടക്കപ്പെട്ടു.അതോടെ വായനയും നഷ്ട്ടമാകുന്ന
അവസ്ഥ.ഒരു ദിവസം പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വന്നപ്പോള്‍ അവരോട് പറഞ്ഞു.
എന്തെങ്കിലും വായിക്കാന്‍ കിട്ടിയെങ്കില്‍ നന്നായിരുന്നു.അപ്പോള്‍ ഒരു
സ്നേഹിതന്‍ പുളിക്കല്‍ വായനശാലയില്‍ ഒരു മെമ്പര്‍ഷിപ്പ് എടുത്ത്
തന്നു.അവന്‍ തന്നെ നാലു പുസ്തകവും എടുത്ത് തന്നു.പിന്നീട് ആരും ഇല്ല
പുസ്തകമെടുക്കാന്‍.വീണ്ടും അവനെതന്നെ വിളിച്ചു ആദ്യം എടുത്ത ബുക്ക്
കൊടുത്ത് വേറെ നാലെണ്ണം എടുത്ത് തന്നു.സാറ ജോസഫിന്റെ മാറ്റാത്തി,"കെ"
കവിതയുടെ അംബ,മൈന ഉമൈബാന്റെ ചന്ദനഗ്രാമം,കാക്കനാടന്റെ പറങ്കിമല,ഇവയെല്ലാം
വായിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ആരെ വിളിക്കണമെന്ന് ഒരു
ഐഡ്യയുമില്ലാതെയിരിക്കുകയായിരുന്നു.അപ്പോഴാണ് മനസില്‍ ഒരു ആശയം
ഉദിക്കുന്നത്. ഈ പുസ്തകത്തകങ്ങള്‍ എഴുതിയവര്‍ക്ക് ഒരോ കത്ത്
എഴുതിയാലെന്താ.....അങ്ങനെ നാല് പേര്‍ക്കും കത്തെഴുതി.പതിമൂന്ന് ദിവസം
കഴിഞ്ഞപ്പോള്‍ ബേഗ്ലൂരില്‍ നിന്നും കെ കവിത യുടെ രണ്ട് ബുക്കുകള്‍
വന്നു.പിന്നേയും രണ്ട് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു .ഹലോ ഇത്
മുസ്തഫയല്ലെ...അതെ മുസ്തഫ തന്നെ....ഞാന്‍ മൈനാ ഉമൈബാന്‍.. നിങ്ങള്‍ അയച്ച
കത്ത് കിട്ടി..ഞാന്‍ രണ്ട് പുസ്തകമാണ് എഴുതിയത് അതില്‍ ഒന്ന് നിങ്ങള്‍
വായിച്ചു മറ്റേതും കുറച്ചു ലേഖനങ്ങളുടെ കോപ്പിയും ഞാന്‍
അയച്ചിട്ടുണ്ട്.പിന്നെ എന്റെ വിവരങ്ങള്‍ എല്ലാം ചോദിച്ചു.ഞാന്‍ എല്ലാം
പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങിനെയാണ്.ഞാന്‍
മുസ്തഫയുടെ കത്ത് ബ്ലോഗില്‍ ഇടട്ടെ എന്ന് ആദ്യം എനിക്കൊന്നും
മനസിലായില്ല.ബ്ലോഗ് എന്ന ഈ ലോകത്തെ പറ്റി കേട്ടിട്ടുപോലും ഇല്ല ഏതായാലും
ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്തു വേണേലും ചെയിതോളുഎന്നുപറഞ്ഞു....അങ്ങനെ മൈന
എന്റെ കത്ത് ബ്ലോഗില്‍ പ്രസിദ്ദീകരിച്ചു. അവിടം മുതല്‍ എനിക്ക്
പുസ്തകങ്ങളുടെ വരവായി.അതിനിടയിലാണ്.ബൂലോക കാരുണ്യത്തിലെ എഴുത്തുകാരായ
നിരക്ഷരന്‍.മാണിക്യം,എന്നിങ്ങനെതുടങ്ങി എനിക്ക് പേര് പോലും
അറിയാത്ത ഒരുപാട് കാരുണ്യനിധികള്‍ എന്നെ
സഹായിക്കാനെത്തി.കയറിക്കിടക്കാന്‍ കൂരപോലുമില്ലാത്ത എനിക്ക് ഇന്ന്
സ്വന്തമെന്ന് പറഞ്ഞു കയറിക്കിടക്കാന്‍ ആറ് സെന്റ് ഭൂമി വാങ്ങി അതില്‍
വീടുണ്ടാക്കി തന്ന് എന്നോട് കാരുണ്യം കാണിച്ച എല്ലാ ബൂലോകര്‍ക്കും മറ്റ്

കാരുണ്യനിധികള്‍ക്കും എന്നെ ഇതു എഴുതാന്‍ സഹായിച്ച മേല്പ്പത്തൂരിനും
സമര്‍പ്പിക്കുന്നു.