അഗ്നി
ആദ്യ കാഴ്ചയില്‍ തന്നെ
നീ യൊരഗ്നിയാണെന്നറിഞ്ഞു
കലാലയ യവനികയിലും നീ തന്നെ
അഗ്നിത്തിളക്കമായി
നിന്നിലേക്കടുക്കാനുള്ള
വഴികളിലെല്ലാം കനലെരിഞ്ഞു
പ്രണയത്തിലും നീ തീ മഴ പെയ്തു
കതിര്‍ മണ്ഡപത്തിലും
എഴുതിരി വിളക്കിനേക്കാളിരട്ടി വെളിച്ചം
ഒടുവില്‍ ജീവന്റെ
താളപ്പിഴവിലും നീയൊരഗ്നിയായി.
നീ യൊരഗ്നിയാണെന്നറിഞ്ഞു
കലാലയ യവനികയിലും നീ തന്നെ
അഗ്നിത്തിളക്കമായി
നിന്നിലേക്കടുക്കാനുള്ള
വഴികളിലെല്ലാം കനലെരിഞ്ഞു
പ്രണയത്തിലും നീ തീ മഴ പെയ്തു
കതിര്‍ മണ്ഡപത്തിലും
എഴുതിരി വിളക്കിനേക്കാളിരട്ടി വെളിച്ചം
ഒടുവില്‍ ജീവന്റെ
താളപ്പിഴവിലും നീയൊരഗ്നിയായി.