ഒരു നാളും പറയാതെ
ഹൃദയത്തില്‍ കുറിച്ചുള്ള
പ്രണയത്തിന്‍ ഭാഷയാണിതു.
കണ്ണുനീരായ്,കേള്‍ക്കാനായ്
പലവട്ടം അണഞ്ഞിട്ടും
പറയാതെന്‍ പ്രണയം
ഒരുപിടി ചാരമായ്.
നിറക്കണ്ണാലെന്നെയന്നു
പിരിഞ്ഞുപോയി നീ.
വേദനയില്‍ ഹൃദയം പൊട്ടി കരഞ്ഞുപോയ്
എന്റെ ഇഷ്ടം മൊഴിഞ്ഞില്ലെങ്കിലും
നിന്റെ മോഹം പറയാതങ്ങുപോയ്
ഇനി നാം കാണുമോ,
കിനാക്കള്‍ പൂക്കുമോ????
ഒരു തിരശീലക്കപ്പുറം നീ
പിടയുന്നയീ വാക്കുകള്‍
കണ്ടു നിന്‍ കണ്‍തടങ്ങള്‍
നിറയുന്നുണ്ടെന്നറിയാമെനിക്ക്
എങ്കിലും പറയാതിരിക്കാന്‍ വയ്യെനിക്ക്
ഒരിക്കെലെങ്കിലും പറയുമോ
ഇഷ്ടമായിരുന്നെന്ന്.....
4 അഭിപ്രായങ്ങള്‍:
അതിരുകളില്ലാത്തത്
പ്രണയത്തിന്‍ ഭാഷ പറ്റിച്ച പണി.
ഹൃദയത്തിന്റെ ഭാഷ.
നല്ല കവിത
ശുഭാശംസകൾ...
kinakkal pookkatte
Post a Comment