പിന്നിട്ട വഴികള്‍
പിന്നിട്ട വഴികള്‍
പിന്നിട്ട വഴികള്‍ ഓര്‍ക്കാതിരിക്കാന്‍
മനസ്സ് അറിയാതെ ശ്രമിക്കാറുണ്ടെങ്കിലും
കൈപിടിച്ചു നടത്താന്‍ കണ്ണുള്ളപ്പോള്‍
പിന്നാലെ ചെന്നല്ലെ മതിയാകൂ.
നഷ്ടസ്വപ്നങ്ങളുടെ മുഖത്തിട്ട തുണി നീക്കി
ചിന്നിച്ചിതറിയ മുഖരൂപമില്ലാത്ത കാഴ്ചതന്‍
പിന്‍ വിളികേള്‍ക്കുമ്പോള്‍ ഹൃദയത്തില്‍
വിധിയെ വധിക്കാന്‍ ശരങ്ങള്‍ തൊടുക്കുന്നു.
സ്വപ്നങ്ങള്‍ വിറ്റതിന്‍ ലാഭം പകുത്താന്‍
ചുറ്റിനും ബന്ധങ്ങളുടെ വാള്‍മുനകള്‍
വെയിലിന്‍ നാളങ്ങളാല്‍ ഉരുകിയൊലിക്കുന്ന
വിയര്‍പ്പിന്‍ നാറ്റം അപ്പോഴുമവര്‍ക്കരാചകത്വം.
ഇന്നിന്റെ സ്വപ്നങ്ങള്‍ അവ്യെക്തമായ കാഴ്ചകള്‍
വിലപേശലുമില്ല ലാഭക്കൊതിയരുമില്ല.
ഇന്നെന്റെ കൂട്ടിനു മുനയൊടിഞ്ഞ പെന്‍സിലും
ഒരു തുണ്ട് പേപ്പറും നിറം മങ്ങിയ കാഴ്ചകളും.
പിന്നിട്ട വഴികള്‍ ഓര്‍ക്കാതിരിക്കാന്‍
മനസ്സ് അറിയാതെ ശ്രമിക്കാറുണ്ടെങ്കിലും
കൈപിടിച്ചു നടത്താന്‍ കണ്ണുള്ളപ്പോള്‍
പിന്നാലെ ചെന്നല്ലെ മതിയാകൂ.
നഷ്ടസ്വപ്നങ്ങളുടെ മുഖത്തിട്ട തുണി നീക്കി
ചിന്നിച്ചിതറിയ മുഖരൂപമില്ലാത്ത കാഴ്ചതന്‍
പിന്‍ വിളികേള്‍ക്കുമ്പോള്‍ ഹൃദയത്തില്‍
വിധിയെ വധിക്കാന്‍ ശരങ്ങള്‍ തൊടുക്കുന്നു.
സ്വപ്നങ്ങള്‍ വിറ്റതിന്‍ ലാഭം പകുത്താന്‍
ചുറ്റിനും ബന്ധങ്ങളുടെ വാള്‍മുനകള്‍
വെയിലിന്‍ നാളങ്ങളാല്‍ ഉരുകിയൊലിക്കുന്ന
വിയര്‍പ്പിന്‍ നാറ്റം അപ്പോഴുമവര്‍ക്കരാചകത്വം.
ഇന്നിന്റെ സ്വപ്നങ്ങള്‍ അവ്യെക്തമായ കാഴ്ചകള്‍
വിലപേശലുമില്ല ലാഭക്കൊതിയരുമില്ല.
ഇന്നെന്റെ കൂട്ടിനു മുനയൊടിഞ്ഞ പെന്‍സിലും
ഒരു തുണ്ട് പേപ്പറും നിറം മങ്ങിയ കാഴ്ചകളും.
0 അഭിപ്രായങ്ങള്‍:
Post a Comment