വാര്‍ദ്ധക്യം ഒരു ശാപമാണോ
പ്രിയവായനക്കാരെ!!
ഇന്നലെ രാവിലെ എനിക്കുവന്ന ഒരു കോളാണ് ഇങ്ങിനെ ഒരു ബ്ലോഗ് എഴുതാന്‍ കാരണം.രാവിലെ തന്നെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിക്കുവാ.."നിനക്ക് പരിചയമുള്ള വൃദ്ധ സദനം ഉണ്ടോ എന്റെ അഛ്ച്ചനെ താമസിപ്പിക്കാനാണ്" ഇതു കേട്ട് ഞാന്‍ വല്ലാതെയായിപ്പോയി.ഞാന്‍ പറഞ്ഞു."ഒന്നു ആലോചിക്കട്ടെ"ഞാന്‍ പിന്നെ ചിന്തിച്ചത് വൃദ്ധ സദനത്തെ പറ്റിയല്ല.വലിച്ചെറിയല്‍ സംസ്ക്കാരം സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയ നമ്മള്‍ ഉപയോഗശൂന്യയവയെ വലിച്ചെറിയാന്‍ പഠിച്ചു.പക്ഷെ ഈ സംസ്ക്കാരം നമ്മുടെ ജീവിതത്തിലെ സ്നേഹ ബന്ധങ്ങളെ അല്ലെങ്കില്‍ രക്തബന്ധങ്ങളെ എത്രമാത്രം കൊട്ടുറപ്പില്ലാതെയാക്കിയിട്ടുണ്ടെന്ന് നാം എപ്പോഴെങ്കിലും ഒന്നു വിശകലനം ചെയ്തിട്ടുണ്ടോ..?
ജീവിതത്തിന്റെ നെരിപ്പോടുകളില്‍ ഉമിത്തീയായി എരിഞ്ഞുകൊണ്ട് തനിക്ക് ചൂടും വെളിച്ചവും പകര്‍ന്നു തന്ന അച്ചനെയും അമ്മയെയും അവരുടെ ചോരയും നീരും വറ്റിയ ശരീരം ഇന്നു നമുക്ക് സ്റ്റൈല്‍ പോര,വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന രോഗങ്ങള്‍ കൂടി വന്നാല്‍ ആ മാതാപിതാക്കളുടെ ഗതി പറയുകയും വേണ്ട.കല്ലിനും മുള്ളിനും കൊടുക്കാതെ താഴെ വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും എന്നിങ്ങനെ സദാ സമയവും തന്റെ ഹൃദയത്തില്‍ തീ കോരി നിറച്ച് തന്റെ മക്കളുടെ സുഖത്തിനുവേണ്ടി ആഹോരാത്രം ജീവിച്ചു തീര്‍ത്ത ആ രണ്ട് ജീവികളെ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയാന്‍ വെമ്പല്‍ കൊള്ളുകയാണ് നമ്മള്‍.
മക്കള്‍ക്ക് ജീവിക്കാന്‍ തന്റെ ആത്മാവും ശരീരവും മറന്നുകൊണ്ട് പുതിയ മേച്ചില്‍പുറങ്ങള്‍ തീര്‍ത്തു കൊടുക്കുന്ന മാതാപിതാക്കളെ ഇന്നത്തെ യുവത്വങ്ങള്‍ പാടെ വിസ്മരിക്കപ്പെട്ടു പോകുന്നുവോ..?ഇന്ന് വാനോളം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സുഖസങ്കേതങ്ങളില്‍ സ്വാര്‍ത്ഥതയും താന്‍പോരിമയും സ്നേഹം എന്ന കണ്ണികൊണ്ട് വിളക്കിച്ചേര്‍ക്കാന്‍ സാധിക്കതെ പോകുന്നു.
താന്‍ ഉണ്ണാതെ തന്റെ മക്കളെ ഊട്ടിയും ഉറങ്ങാതെ മക്കളെ ഉറക്കിയും വളര്‍ത്തി വലുതാക്കിയ അഛ്ച്ചനും അമ്മക്കും ഇന്ന് മക്കളുടെ പക്കല്‍ ഒരു പാഴ്വസ്തുവിന്റെ സ്ഥാനമാണോ ഉള്ളത്.ഇതിനിടയില്‍ ഞാന്‍ എന്നെ പറ്റിയും ആലോചിച്ചുപോയി.ഊന്നു വടിയുടെ സഹായത്തോടെ നടക്കുന്ന ഒരു അഛ്ച്ചനെയാണ് ഇന്ന് മകന്‍ വലിച്ചെറിയാന്‍ തുനിഞ്ഞിറങ്ങിയതെങ്കില്‍ നാളെ അതിനു പോലും കഴിയാത്ത എന്റെ ഗതിയെന്താകും.ഇങ്ങനെ ചിന്തിച്ചു കാടുകയറിയ എനിക്കു കിട്ടിയ ഉത്തരം ഒരു നെടുവീര്‍പ്പാണ്.മനുഷ്യനായി ജനിച്ചുപോയാല്‍ വാര്‍ദ്ധക്യം ഒരു ശാപമാണോ..?അന്യസദനങ്ങളിലേക്ക് വലിച്ചെറിയുന്നത് നമ്മുടെ സ്നേഹമാണെന്ന ബോധം ഇനിയും നമ്മളില്‍ തിരിച്ചുവരാത്തതെന്താണ്.