Ind disable
Powered by Blogger.

Sunday, February 27, 2011

വാര്‍ദ്ധക്യം ഒരു ശാപമാണോ

പ്രിയവായനക്കാരെ!!
                ഇന്നലെ രാവിലെ  എനിക്കുവന്ന ഒരു കോളാണ് ഇങ്ങിനെ ഒരു ബ്ലോഗ് എഴുതാന്‍ കാരണം.രാവിലെ തന്നെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിക്കുവാ.."നിനക്ക് പരിചയമുള്ള വൃദ്ധ സദനം ഉണ്ടോ എന്റെ അഛ്ച്ചനെ താമസിപ്പിക്കാനാണ്" ഇതു കേട്ട് ഞാന്‍ വല്ലാതെയായിപ്പോയി.ഞാന്‍ പറഞ്ഞു."ഒന്നു ആലോചിക്കട്ടെ"ഞാന്‍ പിന്നെ ചിന്തിച്ചത് വൃദ്ധ സദനത്തെ പറ്റിയല്ല.വലിച്ചെറിയല്‍ സംസ്ക്കാരം സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയ നമ്മള്‍ ഉപയോഗശൂന്യയവയെ വലിച്ചെറിയാന്‍ പഠിച്ചു.പക്ഷെ ഈ സംസ്ക്കാരം നമ്മുടെ ജീവിതത്തിലെ സ്നേഹ ബന്ധങ്ങളെ അല്ലെങ്കില്‍ രക്തബന്ധങ്ങളെ എത്രമാത്രം കൊട്ടുറപ്പില്ലാതെയാക്കിയിട്ടുണ്ടെന്ന് നാം എപ്പോഴെങ്കിലും ഒന്നു വിശകലനം ചെയ്തിട്ടുണ്ടോ..?
                  ജീവിതത്തിന്റെ നെരിപ്പോടുകളില്‍ ഉമിത്തീയായി എരിഞ്ഞുകൊണ്ട് തനിക്ക് ചൂടും വെളിച്ചവും പകര്‍ന്നു തന്ന അച്ചനെയും അമ്മയെയും അവരുടെ ചോരയും നീരും വറ്റിയ ശരീരം ഇന്നു നമുക്ക് സ്റ്റൈല്‍ പോര,വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന രോഗങ്ങള്‍ കൂടി വന്നാല്‍ ആ മാതാപിതാക്കളുടെ ഗതി പറയുകയും വേണ്ട.കല്ലിനും മുള്ളിനും കൊടുക്കാതെ താഴെ വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും എന്നിങ്ങനെ സദാ സമയവും തന്റെ ഹൃദയത്തില്‍ തീ കോരി നിറച്ച് തന്റെ മക്കളുടെ സുഖത്തിനുവേണ്ടി ആഹോരാത്രം ജീവിച്ചു തീര്‍ത്ത ആ രണ്ട് ജീവികളെ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയാന്‍ വെമ്പല്‍ കൊള്ളുകയാണ് നമ്മള്‍.
                 മക്കള്‍ക്ക് ജീവിക്കാന്‍ തന്റെ ആത്മാവും ശരീരവും മറന്നുകൊണ്ട് പുതിയ മേച്ചില്‍പുറങ്ങള്‍ തീര്‍ത്തു കൊടുക്കുന്ന മാതാപിതാക്കളെ ഇന്നത്തെ യുവത്വങ്ങള്‍ പാടെ വിസ്മരിക്കപ്പെട്ടു പോകുന്നുവോ..?ഇന്ന് വാനോളം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സുഖസങ്കേതങ്ങളില്‍ സ്വാര്‍ത്ഥതയും താന്‍പോരിമയും സ്നേഹം എന്ന കണ്ണികൊണ്ട് വിളക്കിച്ചേര്‍ക്കാന്‍ സാധിക്കതെ പോകുന്നു.
                 താന്‍ ഉണ്ണാതെ തന്റെ മക്കളെ ഊട്ടിയും ഉറങ്ങാതെ മക്കളെ ഉറക്കിയും വളര്‍ത്തി വലുതാക്കിയ അഛ്ച്ചനും അമ്മക്കും ഇന്ന് മക്കളുടെ പക്കല്‍ ഒരു പാഴ്വസ്തുവിന്റെ സ്ഥാനമാണോ ഉള്ളത്.ഇതിനിടയില്‍ ഞാന്‍ എന്നെ പറ്റിയും ആലോചിച്ചുപോയി.ഊന്നു വടിയുടെ സഹായത്തോടെ നടക്കുന്ന ഒരു അഛ്ച്ചനെയാണ് ഇന്ന് മകന്‍ വലിച്ചെറിയാന്‍ തുനിഞ്ഞിറങ്ങിയതെങ്കില്‍ നാളെ അതിനു പോലും കഴിയാത്ത എന്റെ ഗതിയെന്താകും.ഇങ്ങനെ ചിന്തിച്ചു കാടുകയറിയ എനിക്കു കിട്ടിയ ഉത്തരം ഒരു നെടുവീര്‍പ്പാണ്.മനുഷ്യനായി ജനിച്ചുപോയാല്‍ വാര്‍ദ്ധക്യം ഒരു ശാപമാണോ..?അന്യസദനങ്ങളിലേക്ക് വലിച്ചെറിയുന്നത് നമ്മുടെ സ്നേഹമാണെന്ന ബോധം ഇനിയും നമ്മളില്‍ തിരിച്ചുവരാത്തതെന്താണ്.

15 അഭിപ്രായങ്ങള്‍:

Anonymous,  February 27, 2011 at 10:09 PM  

ഈ മക്കൾക്കും നാളെ ഈ ഗതിയാകുമെന്നു അവർ മറക്കുന്നു.. താനും ഈ അവസ്ഥയിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്.. ശോഷിച്ച ശരീരവുമായി... തനിച്ചാകുന്ന ഒരു കാലം .. മതത്തിൽ പോലും ഉള്ള ഖുറാൻ എടുത്തു പറയുന്ന ഏറ്റവും നല്ല പ്രാർഥന.. തന്നെ ചറുപ്പത്തിൽ പോറ്റിവളർത്തിയ തന്റ്റെ മാതാപിതാക്കൾക്ക് നീ കരുണ കാണിക്കണമേ എന്നല്ലെ.. അവരോടെ ച്ചെ എന്നവാക്കു പോലും ഉരിയാടരുത് എന്നും.. അതു പോലെ എത്രയെത്ര ഹദീസുകൾ.. ഒരു മതവും മാതാപിതാക്കളെ ആട്ടിയകറ്റാനോ അവരെ വെറുക്കാനോ പറയുന്നില്ല എന്നിട്ടു പോലും ഇന്നത്തെ സമൂഹം മൃഗത്തേക്കാൾ അധ:പതിച്ച് പോയിരിക്കുന്നു... അള്ളാഹു നമ്മെ ഇത്തരം ചെയ്തികളിൽ നിന്നും കാത്തുരക്ഷിക്കട്ടെ.. നമ്മുടെ മക്കൾക്ക് നല്ല ബുദ്ധികൊടുക്കട്ടെ .നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നല്ല മക്കളായി അവർ മാറിടട്ടെ.. വളരെ നല്ല പോസ്റ്റ് ... ചിന്തിക്കാനുതകുന്ന പോസ്റ്റ് ആശംസകൾ..

രമേശ്‌അരൂര്‍ February 28, 2011 at 4:11 AM  

പഴുത്ത ഇല വീഴുമ്പോള്‍ പച്ചില ചിരിക്കും ...

വര്‍ഷിണി February 28, 2011 at 8:24 AM  

രണ്ടാം ശൈശവമല്ലേ വാര്‍ദ്ധക്ക്യം..ഒരിയ്ക്കലും ഒരു ശാപമാകാതിരിയ്ക്കട്ടെ..പ്രാര്‍ത്ഥനകള്‍..

moideen angadimugar February 28, 2011 at 11:14 AM  

ഇതൊക്കെ കേൾക്കുമ്പോൾ വാർദ്ധക്യത്തെ പേടിയാവുന്നു.അങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ.

അതിരുകള്‍/മുസ്തഫ പുളിക്കൽ February 28, 2011 at 7:54 PM  

ഉമ്മു അമ്മര്‍,
രമേഷ്,
വര്‍ഷിണി,
മൊയ്തീന്‍
എല്ലാവര്‍ക്കും നന്ദി

Pranavam Ravikumar a.k.a. Kochuravi March 2, 2011 at 12:17 AM  

വളരെ വേദനാജനകമായ ഒരു വസ്തുതയാണ്.. ഇതുപോലെ എത്രയോ കുട്ടികള്‍.. ഇനിയെങ്കിലും നടക്കരുത് എന്ന് പ്രാര്‍ഥിക്കാം

ജയിംസ് സണ്ണി പാറ്റൂര്‍ March 2, 2011 at 4:33 AM  

ഇതു പോലെയുള്ള ചിന്തകളും
എഴുത്തുകളും ഇനിയും ഉണ്ടാകണം
യൂസ് ആന്റ് ത്രോ പേനയല്ല
അച്ഛനുമമ്മയും എന്നു് ഈ പോസ്റ്റ്
അത്തരം ചിന്താഗതിക്കാരെ ഓര്‍മ്മ
പ്പെടുത്തും. ഇതേ വിഷയത്തെ അധീ
കരിച്ച് വാനപ്രസ്ഥം ,അഗതി
എന്നീ കവിതകള്‍ പോക്കുവെയിലിലുണ്ട്.

അതിരുകള്‍/മുസ്തഫ പുളിക്കൽ March 2, 2011 at 6:33 AM  

രവികുമാരിനും,പാറ്റൂരിനും നന്ദിയുണ്ട്

jayarajmurukkumpuzha March 3, 2011 at 5:12 AM  

hridaya sparshiyaya lekhanam.... aashamsakal.....

മുല്ല March 4, 2011 at 8:10 PM  

ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത കാലം!!

Anonymous,  March 5, 2011 at 7:44 AM  

innu nammal mathapithakkale anathalayathil kondu chennakkumbol nammal ariyathe nammalude makkalku kanichu kodukkukayanu nale ningalum ithupole cheyyanam ennu....karanam nammale kandanu nammude makkal padikkunnathu athu marakkathirikkatte oro mathapithakkalum.....

Anonymous,  March 5, 2011 at 7:47 AM  

innu nammal mathapithakkale anathalayathil kondu chennakkumbol nammal ariyathe nammalude makkalku kanichu kodukkukayanu nale ningalum ithupole cheyyanam ennu....karanam nammale kandanu nammude makkal padikkunnathu athu marakkathirikkatte oro mathapithakkalum.....

Manoraj March 6, 2011 at 8:00 AM  

കൊച്ചുബാവയുടെ വൃദ്ധസദനം എന്ന ഒരു നോവലുണ്ട്. അതില്‍ വളരെ വൈകാരികമായി ഈ വിഷയം പറയുന്നുണ്ട്. ബ്ലോഗില്‍ ബിജുകുമാര്‍ ആലങ്കോടിന്റെ ചിക്കന്‍ സ്റ്റാള്‍ എന്ന കഥയിലും ഈ വിഷയം മറ്റൊരു വിഷയത്തോട് ബ്നെന്‍‌ഡ് ചെയ്ത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു റേഡിയോ പ്രോഗ്രാമില്‍ കേട്ട വാക്കുകള്‍ ഓര്‍ത്തുപോകുന്നു. സ്വന്തം അമ്മയെ വൃദ്ധസദനത്തിലേക്ക് കൊണ്ട് പോകുവാന്‍ പോകുന്ന മകള്‍. മുത്തശ്ശിയെ വൃദ്ധസദനത്തിന്ലേക്ക് കൊണ്ടുപോകുകയാണെന്ന് ദയനീയതയോടെ കൊച്ചുമോളോട് പറയുന്നു ആ അമ്മ.. സാരമില്ല മുത്തശ്ശീ ഞാന്‍ വലുതാവുമ്പോ അമ്മേയേയും വൃദ്ധസദനത്തിലാക്കാട്ടോ അന്നേരം മുത്തശ്ശിക്ക് അമ്മയെ കാണാലോ എന്ന് പറയുന്ന കൊച്ചുമോള്‍. ഇത് കേട്ട് കണ്ണുതുറക്കുന്ന മകള്‍.. കലികാലമാണ് മുസ്തഫ.... പോസ്റ്റ് നന്നായി..

അതിരുകള്‍/മുസ്തഫ പുളിക്കൽ March 7, 2011 at 8:22 AM  

ജയരാജ് മുരികുംപുഴ, ഒരുപാട് നന്ദിയുണ്ട്


മുല്ല, അതെ ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത കാലമാണ്.


ഓ...ഇവിടെയും അപരന്‍ മാരോ....ഏതായലും അഭിപ്രായത്തിനു നന്ദിയുണ്ട്.


മനോരാജ്: എത്ര പറഞ്ഞാലും മനസ്സിലെ സങ്കടവും കലിപ്പും തീരാത്ത വിഷയമാണ്.നന്ദിയുണ്ട് വന്നതിലും അഭിപ്രായം പറഞ്ഞതിലും

മേൽപ്പത്തൂരാൻ March 17, 2011 at 12:37 PM  

ജന്മം നല്‍കിയ മാതാപിതാക്കളെ ഭാരമായിതീരുന്ന മക്കള്‍ അറിയിന്നില്ല നാളെ അവരുടെ ഗതിയും ഇതുതന്നെയെന്ന്...