Ind disable
Powered by Blogger.

Wednesday, February 16, 2011

സ്നേഹപൂര്‍വ്വം മകള്‍ക്ക്

ഒരു നീണ്ട യാത്രതന്‍

ശേഷമായെത്തിയ

ഇളംതെന്നലിന്‍ കുളിര്‍മ്മയില്‍

കണ്മുന്നില്‍ തെളിഞ്ഞുവോ..

സുഖമുള്ളരോര്‍മ്മയായ്

ജീവിതത്താളുകള്‍.


ഓര്‍മ്മയിലോരോന്നെഴുതിത്തുടങ്ങി ഞാന്‍.

തെളിയുന്ന ദൈന്യത

കുത്തിക്കുറിച്ചു ഞാന്‍.

ഭാഷയ്ക്കു ശുദ്ധി-

ല്ലക്ഷരവടിവില്ല.

കഥയോ?ഇതു കവിതയോ..?

അറിയില്ല,എനിക്കറിയില്ല.


ഞാനൊരക്ഷരജ്ഞാനിയല്ല

കൂട്ടരെ,ഞാനൊരു കവിയല്ല.

ജീവനില്‍ തൊട്ടൊരു വേദനപ്പാടുകല്‍

നിങ്ങളോടോതുകയാണു ഞാന്‍.


എന്റെ ഒരേയൊരു മകള്‍

സ്നേഹാര്‍ദ്രയായ മകള്‍

സൂര്യോദയത്തിന്റെ കാന്തിയും

ചെമ്പനീര്‍ പുഷ്പത്തിന്റെ ശോഭയും

ഒരുമിച്ചു കിട്ടിയ മകള്‍

നിഷ്ക്കളങ്കതയുടെ നിറകുടമായവള്‍.


എന്റെ ഹൃദയത്തിന്‍ തിരുമുറ്റത്തു

സ്നേഹോല്‍സവം തീര്‍ത്തവള്‍

കുഞ്ഞുകരംകൊണ്ടെന്‍

വിരല്‍തുമ്പു പിടിച്ചു

പിച്ചവെച്ചൊരോമനാള്‍ കുഞ്ഞു മകള്‍.


കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയുള്ള പുഞ്ചിരിയും

നെഞ്ചിലെ ചൂടുപറ്റി നിദ്രയില്‍ പൂണ്ടതും

താമരപൂവിതള്‍ പോലുള്ളധരങ്ങളാല്‍

ചുംബനം തന്നതും ചെറുതേന്‍ പുരട്ടിയതും

ഇന്നുമെന്റെ ഓര്‍മ്മയില്‍ തെളിയുന്നു.


ഓരോ ദിവസവും ഞാനറിയാതെന്റെ

ആത്മാവ് നിന്നെ തേടിയെത്തുന്നു

നീ കിടക്കും ശ്മശാനത്തിലെ മണ്‍കൂനയില്‍

അഛ്ചായെന്ന വിളിയൊന്നുകേള്‍ക്കാന്‍.


സ്നേഹിച്ചു ലാളിച്ചു കൊതി തീരു-

മുമ്പെന്നെ തനിച്ചാക്കി

ഉണരാത്ത നിദ്രയുടെ ആഴങ്ങളില്‍

മുങ്ങിയതെന്തിനു മകളെ.??

13 അഭിപ്രായങ്ങള്‍:

MOIDEEN ANGADIMUGAR February 16, 2011 at 9:44 AM  

ഹൃദയത്തിലേക്ക് വേദനയുടെ നീറ്റലുകൾ കോറിയിടുന്നു വരികൾ.

രമേശ്‌ അരൂര്‍ February 16, 2011 at 11:18 AM  

പരിദേവനം കവിതയായ് :)

Jithu February 17, 2011 at 9:43 AM  

വിഷമിപ്പിച്ചു കളഞ്ഞു......ഇതു കവിത മാത്രമാകട്ടെ..
( ഭാഷയ്ക്ക്‌ ശുദ്ധിയില്ല എന്നല്ലേ.....?)

അതിരുകള്‍/പുളിക്കല്‍ February 17, 2011 at 7:58 PM  

ഹായ് ജിത്തു...ഇത് പച്ചയായ ജീവിതമാണ്....

അതിരുകള്‍/പുളിക്കല്‍ February 17, 2011 at 8:05 PM  

മൊയ്തീന്‍ അങ്ങാടിമുഖറിനും രമേഷ് അരൂരിനും ജിത്തുവിനും ഒരായിരം നന്ദി

Unknown February 18, 2011 at 5:53 AM  

ദുഃഖം അക്ഷരരൂപിയായി...
വേദനകളെ കണ്ണീരായി ഒഴുക്കിക്കളയൂ എന്നു പറയാനേ കഴിയുന്നുള്ളൂ.
(കുറച്ചുകാലം മുമ്പ് മൈനയുടെ ബ്ലോഗില്‍ കണ്ടിരുന്നു മുസ്തഫയെ!)

പദസ്വനം February 18, 2011 at 10:25 PM  

വായിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയി.. മകള്‍ ആകാഞ്ഞത് ഭാഗ്യം.. :-s

ഓര്‍മ്മച്ചെപ്പ് February 18, 2011 at 10:26 PM  

മകള്‍...!! നെടുവീര്‍പ്പോടെ പറഞ്ഞോട്ടെ..

നീറുന്ന വാക്കുകള്‍..

അതിരുകള്‍/പുളിക്കല്‍ February 19, 2011 at 5:37 AM  

നന്ദുവിനും,പദസ്വനത്തിനും,ഓര്‍മ്മച്ചെപ്പിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി

കുസുമം ആര്‍ പുന്നപ്ര February 21, 2011 at 1:11 AM  

ഹൃദയത്തിലെ വേദന കവിതയായി.നീറുന്ന വരികള്‍

വര്‍ഷിണി* വിനോദിനി February 27, 2011 at 8:10 AM  

നൊമ്പരപ്പെടുത്തുന്ന വരികള്‍..ആശംസകള്‍.

Anonymous,  March 7, 2011 at 3:55 AM  

kannu niranju poyi.....