വെറുപ്പ്
വെറുപ്പാണ്
പിടയുന്ന ഹൃദയത്തിനോടും
ഉരുകിയൊലിക്കുന്ന
കണ്ണുനീരിനോടും
വെറിപൂണ്ട് നിണം
ഒഴുകും കാമത്തിനോടും.
ശവം തീനികളാണ്
എനിക്കു ചുറ്റിലും
കഴുകക്കണ്ണുകളാണ്
കാലുറക്കാത്ത എന്റെ
തളിര്‍മേനിയിലും.
വെറുപ്പാണു
എന്റെ മാംസം
പച്ചയ്ക്കു തിന്നവരോടും
അഞ്ചോ അറുപതെന്നോ
വിത്യാസമില്ലാത്തവരോടും.
എന്റെ രോദനങ്ങള്‍
അതെന്റേതു മാത്രം
ഞാനെത്രെ കരഞ്ഞാലും
കേള്‍ക്കില്ലതാരും തന്നെ
ദയകാണിക്കില്ലപ്രപഞ്ചം.
വെറുപ്പാണ്
ജീവിതമറിയാത്ത
മുലപ്പാലിന്റെ ഗന്ധം
വിടാത്ത എന്നില്‍
കാമം തീര്‍ത്തവരോട്
സുശിരങ്ങള്‍ വീണൊരു
നിയമ ലിഖിതങ്ങളോട്.....!!!
പിടയുന്ന ഹൃദയത്തിനോടും
ഉരുകിയൊലിക്കുന്ന
കണ്ണുനീരിനോടും
വെറിപൂണ്ട് നിണം
ഒഴുകും കാമത്തിനോടും.
ശവം തീനികളാണ്
എനിക്കു ചുറ്റിലും
കഴുകക്കണ്ണുകളാണ്
കാലുറക്കാത്ത എന്റെ
തളിര്‍മേനിയിലും.
വെറുപ്പാണു
എന്റെ മാംസം
പച്ചയ്ക്കു തിന്നവരോടും
അഞ്ചോ അറുപതെന്നോ
വിത്യാസമില്ലാത്തവരോടും.
എന്റെ രോദനങ്ങള്‍
അതെന്റേതു മാത്രം
ഞാനെത്രെ കരഞ്ഞാലും
കേള്‍ക്കില്ലതാരും തന്നെ
ദയകാണിക്കില്ലപ്രപഞ്ചം.
വെറുപ്പാണ്
ജീവിതമറിയാത്ത
മുലപ്പാലിന്റെ ഗന്ധം
വിടാത്ത എന്നില്‍
കാമം തീര്‍ത്തവരോട്
സുശിരങ്ങള്‍ വീണൊരു
നിയമ ലിഖിതങ്ങളോട്.....!!!