Ind disable
Powered by Blogger.

Tuesday, April 23, 2013

മഴ

ആകാശത്തിന്റെ
നീലിമയില്‍
പരന്നൊഴുകുന്ന
മേഘച്ചീളുകള്‍
മൊല്ലെയൊന്നു
ചാറിയിരുന്നെങ്കില്‍.

ചാട്ടുളിവീശി മരങ്ങള്‍
വെട്ടിമാറ്റുമ്പോഴും
ഓര്‍ത്തില്ല നാമിന്ന്
ദാഹമകറ്റാന്‍ ഒരു
തുള്ളി നീരിനലയുമെന്ന്.

മലകള്‍ പിഴിതെടുത്തു
വയലില്‍ കുടിയിരുത്തി
അപ്പോഴുമോര്‍ത്തില്ല
ദാഹമകറ്റാനൊരു
തുള്ളി നീരിനലയുമെന്ന്.

കണ്ടലും അരുവിയും
നൂഞ്ഞലും ചതുപ്പും
ഇനി നമുക്കൊന്തിനു
അവയൊക്കെ മണ്ണിട്ടുമൂടി
കെട്ടിടം പ്രതിഷ്ഠിക്കാം.

കീറത്തുണിയില്‍ ഛായംതേച്ച്
തൊണ്ടപൊട്ടും ഉച്ചത്തിലലറാം
ദാഹമകറ്റാന്‍ വെള്ളമില്ല
കുടിവെള്ളം നല്‍കൂ സര്‍ക്കാരേ!!

1 അഭിപ്രായങ്ങള്‍:

ajith April 24, 2013 at 6:05 AM  

സര്‍ക്കാരെവിടെ നിന്ന് തരും അല്ലേ?
കൂടുതല്‍ ചോദിച്ചാല്‍ ചിലപ്പോള്‍ ഒരു മന്ത്രി മുമ്പ് പറഞ്ഞതുപോലെ മൂത്രമൊഴിച്ചാല്‍ ഡാം നിറയുമോ എന്നൊക്കെ കേള്‍ക്കേണ്ടി വരുമായിരിയ്ക്കും