Ind disable
Powered by Blogger.

Saturday, April 27, 2013

വെറുപ്പ്

വെറുപ്പാണ്
പിടയുന്ന ഹൃദയത്തിനോടും
ഉരുകിയൊലിക്കുന്ന
കണ്ണുനീരിനോടും
വെറിപൂണ്ട് നിണം
ഒഴുകും കാമത്തിനോടും.

ശവം തീനികളാണ്
എനിക്കു ചുറ്റിലും
കഴുകക്കണ്ണുകളാണ്
കാലുറക്കാത്ത എന്റെ
തളിര്‍മേനിയിലും.

വെറുപ്പാണു
എന്റെ മാംസം
പച്ചയ്ക്കു തിന്നവരോടും
അഞ്ചോ അറുപതെന്നോ
വിത്യാസമില്ലാത്തവരോടും.

എന്റെ രോദനങ്ങള്‍
അതെന്റേതു മാത്രം
ഞാനെത്രെ കരഞ്ഞാലും
കേള്‍ക്കില്ലതാരും തന്നെ
ദയകാണിക്കില്ലപ്രപഞ്ചം.

വെറുപ്പാണ്
ജീവിതമറിയാത്ത
മുലപ്പാലിന്റെ ഗന്ധം
വിടാത്ത എന്നില്‍
കാമം തീര്‍ത്തവരോട്
സുശിരങ്ങള്‍ വീണൊരു
നിയമ ലിഖിതങ്ങളോട്.....!!!

4 അഭിപ്രായങ്ങള്‍:

ajith April 28, 2013 at 11:44 AM  

വെറുക്കാതെന്ത് ചെയ്യും അല്ലേ?

സൗഗന്ധികം April 30, 2013 at 8:21 AM  

നിയമ ലിഖിതങ്ങൾ.. അയ്യോ.. കൈ ചൊറിയുന്നു...!! 

Njanentelokam April 30, 2013 at 7:40 PM  

ഒരുപാട് പേരുടെ മനസ്സിലുള്ളത്

pravaahiny September 2, 2013 at 10:23 PM  

കൊള്ളാമല്ലോ