Ind disable
Powered by Blogger.

Sunday, December 5, 2010

ദേവീ നിനക്ക് വന്ദനം

എന്റെ സ്വപ്നഗേഹം വീണുതകര്‍ന്നു
എന്റെ സ്നേഹത്തിന്‍ പാനപാത്രം
തച്ചുതകര്‍ത്തു കൂച്ചുവിലങ്ങിട്ടു
കരചരണങ്ങള്‍ ബന്ധിതമാക്കി.

കരുണയുടെ നിഴല്‍ വറ്റിച്ചു
കണ്ണിലഗ്നി ജ്വാല പടര്‍ത്തി
നിദ്രാവിഹീനമായി രാത്രിനീളുന്നു.

അനാഥത്വമില്ലാത്തൊരനാഥനായി
ജീവനില്ലാത്ത സ്വപ്നങ്ങളുമായി
ദുര്‍ബലമായൊരു അസ്ഥിപ്രമാണമായി
ഗേഹത്തിന്‍ ഇരുട്ടറയിലടച്ചു.

മഹാമൗനത്തിന്‍ ഭ്രാന്തമാം തടവറയില്‍
കദനക്കഥമൊഴിയുന്ന കണ്മണിയും ചാരത്തു
നടുവൊടിഞ്ഞൊരീമണ്ണില്‍ കിടന്നുപിടയുമ്പോള്‍
അക്കപ്പെരുക്കങ്ങളക്ഷരക്കൂട്ടങ്ങള്‍
ഇന്നെന്റെ സ്വപ്നത്തിന്‍ ചിറകുമുളപ്പിച്ചു.

അണുവിന്‍ പരമാണു സംക്രമസംയോഗത്താല്‍
അടര്‍ന്നു വീണിടത്തു നിന്നു വീണ്ടും
ഇന്നിതാ ഞാനുണര്‍ന്നു
നന്മയുടെ നറുതേനില്‍ ജ്ഞാനം ചാലിച്ച
അക്ഷരദേവിയെ വന്ദനം...നിനയ്ക്കു വന്ദനം.

9 അഭിപ്രായങ്ങള്‍:

അതിരുകള്‍/പുളിക്കല്‍ December 5, 2010 at 3:52 AM  

പലനഗ്നസത്യങ്ങള്‍പറയാനുണ്ടെങ്കിലും എങ്ങിനെ പറയണമെന്നറിയാതെ ജ്ഞാനത്തിന്‍ പരിമിതിയില്‍ അകപ്പെട്ടവെന്റെ വേവലാതിയാണ് ക്ഷമിക്കുക

faisu madeena December 5, 2010 at 6:15 AM  

ആര് ക്ഷമിക്കാന്‍ ...മുസ്തഫയുടെ അത്ര എങ്കിലും വിവരം എനിക്കുണ്ടായിരുന്നെന്കില്‍ എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ ...ജീവിതത്തില്‍ ഇത് വരെ ഒരു കവിതയോ കഥയോ എഴുതിയിട്ടില്ല ഞാന്‍ .........കാരണം എനിക്ക് മലയാളം അത്ര അറിയില്ല ...നിങ്ങളൊക്കെ കവിതകള്‍ എഴുതുന്നത് കാണുമ്പോള്‍ എനിക്കും പൂതിയുണ്ട് ഒരു കവിത അല്ലെങ്കില്‍ കഥ എഴുതാന്‍ .......അത് കൊണ്ട് എഴുതുക ..വീണ്ടും വീണ്ടും എഴുതുക .........

MOIDEEN ANGADIMUGAR December 5, 2010 at 9:12 AM  

കൊള്ളാം മുസ്തഫ

രമേശ്‌ അരൂര്‍ December 5, 2010 at 1:53 PM  

akshara devatha prasaadichaal rakshappettu ..:)

Unknown December 5, 2010 at 8:04 PM  

അറിയാവുന്നത് പോലെ പറയാം. താന്‍ തന്നെയാണ് ശരി എന്നല്ല. അവിടെയാണ് തനിക്കറിവില്ലെന്ന കണ്ടെത്തല്‍ ഏറ്റവും വലിയ അറിവ് ആകുന്നത്.

കവിത ഇഷ്ടപ്പെട്ടു, തുടരുക.

അതിരുകള്‍/പുളിക്കല്‍ December 6, 2010 at 1:45 AM  

മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ നന്ദിയുണ്ട്.

മേല്‍പ്പത്തൂരാന്‍ December 6, 2010 at 9:07 AM  

വേവലാതി വേണ്ട,മുസ്ത്ഫാ ..കർമ്മം തുടരുക:)
ആശംസകൾ

അസീസ്‌ December 16, 2010 at 10:44 PM  

ഇങ്ങനെത്തന്നെയല്ലേ പറയുക.
എല്ലാ വിധ ആശംസകളും