Ind disable
Powered by Blogger.

Tuesday, December 21, 2010

പ്രണയത്തിന്റെ മറ്റൊരു മുഖം

ഈ ആതുരാലയത്തില്‍
ശയ്യാവലയത്തില്‍ പെട്ടു പിടയുമ്പോള്‍
എനിക്കുചുറ്റും കുറെ പേര്‍ ചിരിച്ചു നില്‍ക്കുന്നു
സ്നേഹം കൗമാരത്തിന്‍ ചാപല്യമെന്നു
പരിഹസിച്ചാര്‍ത്തു ചിരിക്കുന്നു.

എത്ര തന്നെ പരിഹാസിതനായാലും
മനസ്സിന്റെ അടഞ്ഞ കോണില്‍
പ്രണയത്തിന്‍ നവമുകുളങ്ങള്‍ക്കു
ജീവന്‍ തുടിച്ചപ്പോള്‍ വിരഹത്തിന്‍
വേദനകള്‍ക്കു കാഠിന്യം കുറഞ്ഞതായി തോന്നി.

ശൂന്യതയുടെ കയത്തിലലയുമ്പോളായിരുന്നു
നിന്‍ സ്നേഹത്തിന്‍ ചെമ്പനീര്‍പുഷ്പം,അല്ല
കാമത്തിന്‍ പാരിജാതം എനിയ്ക്കു തന്നതു.
നിന്‍ മേനിയുടെ കാമാഗ്നി ശമിപ്പിക്കാന്‍
നീ തന്ന സ്നേഹത്തിനു വഞ്ചനയുടെ
മുഖമുള്ളതു ഞാനറിഞ്ഞില്ല.

നിന്‍ കാമം തണുത്തപ്പോള്‍
ഇനിയെനിയ്ക്കു നിന്നെ പുണരാന്‍
കഴിയില്ലെന്നറിഞ്ഞപ്പോള്‍ നീ എന്നെ
പിരിയുന്നതില്‍ പരിഭവമൊന്നുമില്ലതാനും.

ഉയിരിന്റെ നാളം നിലയ്ക്കും വരെ
പ്രണയിച്ചിടും നിന്നെ ഞാന്‍.
ഇന്നും ഈ പ്രത്യാശാ ഭവനില്‍ കിടന്നു
ഏ ആര്‍ ടില്‍ അഭയം തേടുമ്പോഴുംഓര്‍മ്മയുടെ
കണിശകള്‍ തേടുന്നതു നിന്നെയാണു.

മധുര സ്വപ്നങ്ങളുടെ നിറമാര്‍ന്ന
ലേകത്തേക്കെന്റെ കണ്‍പീലികള്‍
താണുപോകുമ്പോളിളം കുളിര്‍ തെന്നലിന്‍
തേരിലേറിയെന്‍ ചാരത്തു വന്നു നീ
തന്ന ചുടുചുംബനത്തിന്‍ പാടുകള്‍
ഇന്നുമെന്റെ ഹൃദയത്തിന്‍ മാണിക്യ
ചെപ്പില്‍ താലോലിക്കുകയാണു ഞാന്‍.

പ്രണയിനീ നീ പോകുമ്പോഴെന്റെ
ഓര്‍മ്മകള്‍ എന്നോടടക്കചെയ്തു
എന്നെയൊന്നുറക്കി കിടത്തി
വാതില്‍ പതുക്കെ ചാരണം നീ.

3 അഭിപ്രായങ്ങള്‍:

അതിരുകള്‍/പുളിക്കല്‍ December 21, 2010 at 11:19 AM  

HIV ബാധിച്ച് മരണപ്പെട്ട എന്റെ സുഹൃത്തിന്റെ ഓര്‍മ്മക്കയി

faisu madeena December 22, 2010 at 3:40 AM  

കൊള്ളാം ..മാഷെ ...

Yasmin NK December 22, 2010 at 6:47 AM  

നന്നായി.സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.