Ind disable
Powered by Blogger.

Thursday, December 23, 2010

എങ്ങോട്ടാണീ യാത്ര

ദൈവത്തിന്റെ നാട്...പരിശുദ്ധമാക്കപ്പെട്ട സംസ്ക്കാരം..ഇങ്ങിനെ നീണ്ടുപോകുന്നു കേരളത്തിന്റെ യും കേരള ജനതയുടെയും മഹത്വങ്ങള്‍.ഇത്രയേറെ ഗുണഘോഷിക്കപ്പെട്ട നാട് ലോകത്തില്‍ മറ്റൊരിടത്തും കാണാനോ,കേല്‍ക്കാനോ കഴിയില്ല.ഈ സംസ്ക്കരമൊക്കെ കേരള മണ്ണിനോ അതോ കേരള ജനതയ്ക്കോ?...മനുഷ്യര്‍ക്കു തന്നെയാണ് എന്നാണ് എന്റെ വിശ്വാസം."വിശ്വാസം അതല്ലേ എല്ലാം"
പക്ഷെ ചില സമയങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ മനുഷ്യന്‍ മൃഗങ്ങളെ കാള്‍ നീചനാണോ മൃഗത്തിന്റെ വിശേഷബുദ്ധി പോലും ഇല്ലെന്നു തോന്നിപോകും.നാണവും മാനവും ഇല്ലാത്ത ലൈംഗിക പോക്കൂത്തുകള്‍ ഇന്ന് നേരവും നിലയും ഇല്ലാതെ അരങ്ങേറുന്നു.പാശ്ചാത്യ രാജ്യങ്ങളിലാണ് വസ്ത്രധാരണയിലും ശരീരപദര്‍ശനത്തിലും മുന്നില്‍ നില്‍ക്കുന്നത്.പാശ്ചാത്യരാജ്യങ്ങളില്‍ മാറിടം പകുതിയിലതിയിധികം പുറത്തുകാണുന്ന,ഒന്നു ഇരുന്നാല്‍ അടിവസ്ത്രം കാണുന്ന രീതിയിലുള്ള വസ്ത്രധാരണയാണ്.അവിടെ പോലും ഇതുപോലുള്ള ലൈംഗിക അരാചകത്വം അരങ്ങേറുന്നില്ല.നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ധരിച്ച സാരിയുടെ അല്ലെങ്കില്‍ ചുരിദാര്‍ ഷാളിന്റെ സ്ഥാനമൊന്നു തെറ്റിയാല്‍ അതിലൂടെ കാണുന്ന മാറിത്തിന്റെ വിടവ് അല്ലെങ്കില്‍ വയറിന്റെ അല്പം കാണുമ്പോഴെക്കും വികാരത്തിന്റെ കൊടുമുടിയിലെത്തുന്ന മനുഷ്യരുള്ള സംസ്ക്കാര സമ്പന്നതയുടെ നാട്ടില്‍ പാശ്ചാത്യരുടെ വേഷവിധാനങ്ങള്‍ വന്നിരുന്നെങ്കില്‍ ദൈവത്തിന്റെ നാട് ഒരു അനാഥാലയമായിരുന്നു.(തന്ത ആരെന്ന് തിരിച്ചറിയാത്തവരുടെ നാട്)
ഇന്നലെ രാവിലെ അയലത്തെ വീട്ടിലെ കാര്‍ത്ത്യാനി തന്റെ രണ്ട് മക്കളെ പൊതിരെ തല്ലുന്ന ബഹളം കേട്ടാണ് ഞാണുര്‍ന്നത്.ഇന്നെവരെ നടക്കാത്തൊരു സംഭവമായതുകൊണ്ട് ഞാന്‍ ഭാര്യയെ വിളിച്ചു ചോദിച്ചു.
എന്തിനാടീ രാവിലെ തന്നെ കാര്‍ത്തി കുട്ടികളെ തല്ലുന്നത്. ങാ..എനിക്കറിയില്ല
ഇതുവരെ ഒരു വികൃതിയും കാണിക്കാത്ത പെണ്‍കുട്ടികളാണ് രണ്ട് പേരും.അല്ലെങ്കിലും വികൃതികാണിക്കുന്ന പ്രായം കഴിഞ്ഞിരിക്കുന്നു.ചെറിയ മകള്‍ പത്താം ക്ലാസ്സിലും മൂത്തവള്‍ പ്ലസ് ടു വിനും പഠിക്കുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ത്ത്യാനി എന്റെ വീട്ടിലേക്കു വന്നു.കരഞ്ഞു കലങ്ങിയ കണ്ണുമായാണവള്‍ വന്നത്.ഞാന്‍ അവളോടു ചോദിച്ചു.എന്താ കാര്‍ത്ത്യാനി ഇന്നെന്തു പറ്റി പതിവില്ലാത്ത ഒരു അടിപൂരം.അതൊന്നും പറയണ്ടാ...ഇന്നത്തെ കാലത്ത് മക്കളെയുംകൊണ്ട് പുറത്തിറങ്ങാന്‍ പറ്റൂല.ഇന്നെലെ മോളെ സ്ക്കൂളില്‍ രക്ഷിതാക്കളുടെ മീറ്റിംഗ് ആയിരുന്നു.അതിനു പോയിരുന്നു.മകളെയും കൂട്ടി ഒരു പാലക്കാടന്‍ ബസ്സിലാണ് കേറിയത്.രണ്ട് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ബസ്സില്‍ കാലു വെയ്ക്കാന്‍ സ്ഥലമില്ല.ആണും പെണ്ണും വിളഞ്ഞിയില്‍(ചക്കയുടെ കറ)ഈച്ച ഒട്ടിയമാതിരി നില്‍ക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ അയാളുടെ മുന്നിലുള്ള പെണ്ണിന്റെ ചന്തിക്ക് പിടിക്കുന്നു.അവള്‍ അയാളുടെ മുന്നിലേക്ക് അവളുടെ ബേക്ക് അടുപ്പിച്ച് ഉരയ്ക്കുന്നു.ഞാന്‍ വേഗം മോളെ ശ്രദ്ധ മറ്റാന്‍ വേണ്ടി പുറത്തേക്ക് നോക്കി ഓരോന്ന് ചോദിക്കാന്‍ തുങ്ങി.പക്ഷെ മോളെ കണ്ണില്‍ അതുപെട്ടു.മോള് ശ്രദ്ധിക്കുന്നത് കണ്ട് ഞാനും അങ്ങോട്ട് നോക്കിപ്പോയി. അപ്പോള്‍ എന്റെ തൊലിയൂരുന്ന പോലെ തോന്നി.ആ പെണ്ണ് അവളുടെ കയ്യ് കൊണ്ട് അയാളുടെ മുന്നില്‍ പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇതുകണ്ട ഞാന്‍ വേഗം എഴുന്നേറ്റ് മകളേയും കൂട്ടി ഇറങ്ങാന്‍ നോക്കി.പക്ഷെ തിരക്കു കാരണം അതിനും കഴിഞ്ഞില്ല.എങ്ങനെയെങ്കിലും ബസ്സ് മലപ്പുറം സ്റ്റാന്റില്‍ എത്തി ഞാന്‍ വേഗം ഇറങ്ങി.ആ പെണ്ണും ആണും അവിടെയിറങ്ങി.ആ പെണ്ണിന്റെ സാരിയില്‍......ഛെ...ഉളുപ്പില്ലാത്ത തമ്മാടികള്‍. പിന്നെയും കാര്‍ത്ത്യാനി കുറെ തെറിവാക്കുകള്‍ പറഞ്ഞു.
അതിനു നീയെന്തിനാ കുട്ടികളെ തല്ലിയത്.രാവിലെ തന്നെ ചെറിയ മോള്‍ വല്യോളോട് ഈ കഥ പറഞ്ഞുകൊടുക്കുന്നത് കേട്ടു അതിനാ അടിച്ചത്.ഇതാണ് ദൈവത്തിന്റെ നാട്ടിലെ സംസ്ക്കാരം...ഒരു ബസ്സ് യാത്രകൊണ്ട് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് കുറെയേറെ ലൈംഗിക പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.യാതൊരു വിധ ഫീസ്സും ഇല്ലാതെ.(കാമത്തിനു കണ്ണും മൂക്കുമില്ല)

6 അഭിപ്രായങ്ങള്‍:

അതിരുകള്‍/മുസ്തഫ പുളിക്കൽ December 23, 2010 at 2:36 AM  

കാമത്തിനു കണ്ണും മൂക്കുമില്ല

രമേശ്‌അരൂര്‍ December 23, 2010 at 4:10 AM  

കാമത്തിനു കണ്ണും മൂക്കുമില്ല
-----------------------
ഉള്ള കണ്ണും മൂക്കും കൂടി പോകും :)

faisu madeena December 23, 2010 at 1:00 PM  

നാടിന്റെ ഒരവസ്ഥ ....എങ്ങിനെ ജീവിക്കും ???

Anonymous,  December 24, 2010 at 8:17 AM  

സംസ്ക്കാരം ഇല്ലാത്ത നമ്മുടെ നാട് .ആരെ പഴിക്കണം ???????ദൈവത്തിന്റെ സ്വന്തം നാടേ !!!!

കൊട്ടോട്ടിക്കാരന്‍... December 31, 2010 at 7:24 PM  

അല്‍പ്പം കടന്നു പ്രവര്‍ത്തിയ്ക്കുന്ന നാട്ടിലാണു ഞാനും ജീവിക്കുന്നതെങ്കിലും ബസ്സില്‍ വച്ച് ഇത്രയദ്ധികം സംഭവിച്ചെന്നു വിശ്വസിയ്ക്കാന്‍ എനിയ്ക്കു പ്രയാസമുണ്ട്.

moideen angadimugar January 22, 2011 at 1:14 AM  

കാമത്തിനു കണ്ണും മൂക്കുമില്ല.