Ind disable
Powered by Blogger.

Thursday, December 16, 2010

നാന്‍സി

നാന്‍സി അതാണവളുടെ പേര്.തലസ്ഥാന നഗരിയില്‍ ഒരു പാരാപ്ലീജിയ സംഘമത്തിനു പോയതായിരുന്നു ഞാന്‍.യാത്രാ ക്ഷീണം കാരണം ഞാനല്പം ഉറങ്ങിപ്പോയി.സംഘാടക സമിതിയിലെ ഒരാള്‍ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത്.വേഗം എഴുന്നേറ്റ് ഒന്നു ഫ്രഷായി പരിപാടി നടക്കുന്ന ഹാളിലേക്കു ചെന്നു.അവിടെ ചെന്നപ്പോള്‍ എല്ലാവരും എന്നെപ്പോലെ നാലു ചക്രത്തില്‍ ഉരുളുന്നവര്‍.വിശിഷ്ടാതിഥികളുടെ പ്രസംഗം കഴിഞ്ഞു.ഇനി ഞങ്ങളുടെ(അതായത് രോഗികളുടെ)പരിചയപ്പെടലാണ്.ഓരോര്‍ത്തരായി പറയാന്‍ തുടങ്ങി.ചിലര്‍ക്ക് മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു പരവശം.മറ്റൊന്നുമല്ല നമ്മുടെ സഭാകമ്പം.അവസാനമാണ് അവളുടെ അവസരം വന്നത്.മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ ഒരു ചിരിയാരുന്നു.എല്ലാവരും ആ ചിരിയില്‍ പങ്കു ചേര്‍ന്ന് ചിരിക്കാന്‍ തുടങ്ങി.ഞാന്‍ അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയാരുന്നു.അപ്പോഴാണ് ആ ചിരിയുടെ രഹസ്യം എനിക്കു മനസ്സിലായത്.ഉരക്കെ ചിരിക്കുന്ന അവളുടെ രണ്ട് കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടെന്ന്.പിന്നിട് എല്ലാവരുടെയും ശ്രദ്ധയിലതു പെട്ടു.സംഘാടകര്‍ വന്നു മൈക്ക് വേഗം വാങ്ങി.ചിരിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും മുഖത്ത് പെട്ട്ന്നൊരു മ്മ്ലാനത തളം കെട്ടി.പരിപാടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.വൈകുന്നേരം മൂന്നു മണി വരെ ചര്‍ച്ചകളും മറ്റു ചടങ്ങുകളുമായിരുന്നു.മൂന്ന് മണിക്ക് മായജാല പ്രദര്‍ശനമായിരുന്നു.കാണാനുള്ള സൗകര്യത്തിനു വേണ്ടി എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും മാറിയിരിക്കാന്‍ തുടങ്ങി.അപ്പോഴാണ് ഞാന്‍ അവളുടെ അടുത്തെത്തിയത്. മാജിക്ക് തുടങ്ങി എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.ഞാന്‍ പതുക്കെ അവളെ പരിചയപ്പെടാനുള്ള ശ്രമം തുടങ്ങി.പേരും സ്ഥലവും ചോദിച്ചു തുടങ്ങിയ ഞാന്‍ അവള്‍ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചു ചോദിച്ചു.അപ്പോള്‍ അവള്‍ ഹാളില്‍ നിന്നും പുറത്തേക്കു പോന്നു.ഞാനാകെ ടെന്‍ഷനായി. ചോദിച്ചത് അവള്‍ക്ക് ഇഷ്ടപെട്ടില്ലെന്നു തോന്നുന്നു. ഞാന്‍ വേഗം മാജിക്കില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.കുറച്ചുകഴിഞ്ഞ് ഞാനൊന്നു തിരിഞ്ഞ് നോക്കിയപ്പോള്‍ അവള്‍ എന്നെ വിളിച്ചു.ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.അവള്‍ ദുരന്തത്തിന്റെ ഭാണ്ഡം പതുക്കെ അഴിക്കാന്‍ തുടങ്ങി."എന്റെ പതിനാറാമത്തെ വയസ്സിലാണ് ഞാന്‍ ഇങ്ങിനെയായത്.സ്ക്കൂള്‍ വിട്ട് വീട്ടില്‍ വന്നപ്പോള്‍ അഛ്ചനും അമ്മയും കൂടി വഴക്ക് കൂടുന്നു.വാക്ക് തര്‍ക്കം മൂത്ത് അടിപിടിയില്‍ എത്തി.മദ്യപിച്ച അഛ്ചന്‍ അമ്മയെ തൊഴിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഞാന്‍ ഇടയില്‍ കയറി തടുക്കാന്‍ ശ്രമിച്ചു.അഛ്ചന്റെ തൊഴികൊണ്ടത് എനിക്കും.മലര്‍ന്നടിച്ചു വീണ എന്റെ നട്ടെല്ല് പൊട്ടിപ്പോയി.അന്നുമുതല്‍ അരക്കു താഴെ ചനമില്ലാതെ ഈ നാലു ചക്രത്തിലായി."ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പുഴപോലെ ഒഴുകാന്‍ തുടങ്ങി.കഴിഞ്ഞ മേയ് പതിനാറിനു കണ്ട ആ കണ്ണുനീര്‍ ഇന്നും എന്റെ ഹ്ര് ദയത്തില്‍ ചോരത്തുള്ളികളായി ഒഴുകുന്നുണ്ട്.ഒരു കുപ്പി മദ്യത്തിന്റെ ലഹരി ആ പാവം പെണ്‍കുട്ടി ഇന്നും അനുഭവിക്കുന്നു.

7 അഭിപ്രായങ്ങള്‍:

രമേശ്‌ അരൂര്‍ December 16, 2010 at 2:32 PM  

ജനിച്ചു പോയത് കൊണ്ട് എന്തെല്ലാം അനുഭവിക്കുന്നു .........

faisu madeena December 16, 2010 at 9:37 PM  

പാവം കുട്ടി ...

റാണിപ്രിയ December 16, 2010 at 10:04 PM  

നാന്‍സി ...... ദുഖത്തിന്റെ ഒരു തരി നോവായി മനസ്സില്‍ തങ്ങി നില്പൂ ......

അതിരുകള്‍/പുളിക്കല്‍ December 17, 2010 at 10:00 AM  

എന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി.......

MOIDEEN ANGADIMUGAR December 17, 2010 at 11:37 AM  

പാവം. മനസ്സ് ശരിക്കും വേദനിച്ചു.

Anonymous,  March 19, 2011 at 6:21 AM  

പാവം ആ പെണ്‍ക്കുട്ടി . ഇത്രയും ദുഷ്ടന്‍ മാരായ അച്ഛന്‍ മാര്‍ ഉണ്ടോ ? എന്‍റെയും അവസ്ഥ ഇത് പോലെ തന്നെയാണ് .